ഭാരതഭൂവിന് അഭിമാനമേകുവാൻ
പാരിതെലെത്തിയോരിതിഹാസം
തെണ്ടൂൽക്കർ, സച്ചിൻ തെണ്ടൂൽക്കർ
കേളികളാടി നീ ക്രിക്കറ്റിൽ, ലോക
വിസ്മയം തീർത്തു പടിയിറങ്ങി.

പതിനാറിലെത്തിയ പ്രായത്തിലവിട്ന്ന്
പന്തടി വിദ്യയിൽ അത്ഭുതമായ്
പങ്കായരൂപിയാം ബാറ്റുമേന്തി
പണ്ഡിത, പാമര മനസ്സ് ചേക്കേറി
പല കോടി മാനവ നായകനായ്

പാരിതോഷികമേറെ നേടി
പത്മവിഭൂഷൺ അവാർഡ് നേടി
'ഇന്നിങ്‌സി'നാലൊരു പൊൻതൂവൽ ചാർത്തി
ഇഹലോകത്തിലിവൻ ദേവതുല്യൻ

മുംബൈ ദേശത്തു 'വാംഖഡെയിൽ'
വിളയാട്ടിന് വിരാമമേകി
വിടപറഞ്ഞ വേളയതിൽ
വിങ്ങും മനസ്സുമായ് നിന്നു ഞങ്ങൾ

വിജയശില്പി നിൻ ജീവിത പാതയിൽ
വിരിയട്ടെ ആയിരം വിജയ കുസുമങ്ങൾ
ആയുരാരോഗ്യവും ആനന്ദവും
നിറയട്ടെയവിട്‌ത്തെ ജീവിതത്തിൽ.

എൻ പി ഗിരീഷ്
MA, MA, M.Com, LL.M, MBL.
Mob: 9847431710 മറ്റ് കവിതകൾക്ക് www.kalayumkavithayum.blogspot.in/
നിങ്ങളുടെ ഫെയ്‌സ് ബുക്കിലൂടെ - Giridharan NP Gireesh