- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിൽ സച്ചിനായി ഒരുക്കിയ വില്ലയിൽ സ്വിമ്മിങ് പൂളും ഹെലിപാഡും അത്യാധുനിക സൗകര്യങ്ങളും; ക്രിക്കറ്റ് ഇതിഹാസത്തിന്റെ അയൽക്കാരാകാൻ ആളുകളുടെ കൂട്ടയിടി ഉറപ്പായി; പ്രൈം മെറഡിയന്റെ വില്ലകൾ ചൂടപ്പം പോലെ വിറ്റഴിയും
കൊച്ചി: അറബിക്കടലിന്റെ റാണിയുടെ മടിത്തട്ടിൽ ക്രിക്കറ്റ് ഇതിഹാസത്തിന് ആഡംബര വീടൊരുങ്ങുമ്പോൾ ഓരോ മലയാളിയുടേയും അഭിമാന നിമിഷമായാണ് അത് വിലയിരുത്തപ്പെടുന്നത്. എന്നാൽ സച്ചിനെന്ന മഹാതാരം കൊച്ചി നഗരത്തിന് സമീപം ഒരു വീട് സ്വന്തമായി വാങ്ങുന്നതിൽ ഏറ്റവും കൂടുതൽ ഗുണം ലഭിക്കുന്നത് ആ വില്ലയുടെ നിർമ്മാതാക്കൾക്ക് തന്നെയാകും. അത്യാധുനിക സ
കൊച്ചി: അറബിക്കടലിന്റെ റാണിയുടെ മടിത്തട്ടിൽ ക്രിക്കറ്റ് ഇതിഹാസത്തിന് ആഡംബര വീടൊരുങ്ങുമ്പോൾ ഓരോ മലയാളിയുടേയും അഭിമാന നിമിഷമായാണ് അത് വിലയിരുത്തപ്പെടുന്നത്. എന്നാൽ സച്ചിനെന്ന മഹാതാരം കൊച്ചി നഗരത്തിന് സമീപം ഒരു വീട് സ്വന്തമായി വാങ്ങുന്നതിൽ ഏറ്റവും കൂടുതൽ ഗുണം ലഭിക്കുന്നത് ആ വില്ലയുടെ നിർമ്മാതാക്കൾക്ക് തന്നെയാകും. അത്യാധുനിക സൗകര്യം എല്ലാം ഉള്ള വില്ല പനങ്ങാട് നിർമ്മിച്ചിരിക്കുന്നത് പ്രൈം മെറഡിയൻ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന മൾട്ടി നാഷണൽ കമ്പനിയാണ്.
അയ്യായിരം ചതുരശ്രഅടി വലിപ്പമുള്ള മൂന്ന് നില വില്ല പനങ്ങാട്ടാണ് സച്ചിൻ സ്വന്തമാക്കിയത്. പൂന്തോട്ടവും ലാൻഡ്‌സ്‌കേപ് ചെയ്ത പുൽപരപ്പുകളും നിറഞ്ഞ ചുറ്റുപാടോടുകൂടിയുള്ളതാണ് വില്ല. സ്വകാര്യ ലിഫ്റ്റ്, ജലാശയം, മറീന, ഹെലിപാഡ് തുടങ്ങിയ സൗകര്യങ്ങളും വില്ലയോട് അനുബന്ധിച്ചുണ്ട്. കേരളത്തിലേക്ക് വീണ്ടും വരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വില്ലയിലെത്തിയ സച്ചിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
എട്ടോളം വില്ലകളാണ് ഇവിടെ ഇവർ പുതുതായി നിർമ്മിച്ചിരിക്കുന്നത്. എല്ലാം അത്യാഢംബരം തന്നെയാണ്. സച്ചിനായി പണികഴിപ്പിച്ച മറെഡിയൻ വില്ലയിൽ അദ്ദേഹത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മാദ്ധ്യമ പ്രവർത്തകർക്ക് പൊലും അകത്ത് കയറാൻ അനുമതി നിഷേധിച്ച വില്ലയിൽ എല്ലാം അത്യാഢംബരം തന്നെയാനെന്നാണ് സൂചന. വില്ലയിൽ ചെറുവിമാനത്തിന് ലാൻഡ് ചെയ്യാനും പറന്നുയരാനും ആവശ്യമായ ഹെലിപ്പാഡും സ്വിമ്മിങ്ങ് പൂളും ഉൾപ്പെടെ ഉണ്ടെന്ന് നാട്ടുകാരായവരും പറയുന്നു. നിർമ്മാണത്തിന്റെ ഒരു ഘട്ടത്തിൽ വീടിനകം കണ്ട ചിലരാണ് മാദ്ധ്യമങ്ങൾക്ക് ഈ വിവരം നൽകിയത്.
സച്ചിന്റെ വരവ് പ്രമാണിച്ച് കനത്ത സുരക്ഷയാണ് വില്ലയുടെ 200 മീറ്റർ ചുറ്റളവിൽ പൊലീസ് ഒരുക്കിയിരുന്നത്. കമ്പനിയും സച്ചിന്റെ സുരക്ഷക്കായി പ്രത്യേക സുരക്ഷ ഏജൻസി മുഖാന്തിരം ജീവനക്കാരെ നിയോഗിച്ചിരുന്നു. സച്ചിനെത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ എല്ലാ മാദ്ധ്യമങ്ങളും അവിടെ എത്തിയിരുന്നു എന്നാൽ അകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് മുൻപ് തന്നെ അറിയിച്ചിരുന്നു. വില്ല കാണാനായി എത്തിയ ക്രിക്കറ്റ് ദൈവംപൂർണ്ണ സംതൃപ്തിയാണ് സന്ദർശനത്തിന് ശേഷം മാദ്ധ്യമങ്ങളോട് പങ്കുവച്ചത്.
സുന്ദരമായ വില്ല വേമ്പനാട്ട് കായലിന് സമീപമാണ്. എല്ലാ നിയമങ്ങളും പാലിച്ചാണ് തങ്ങൾ നിർമ്മാണ പ്രവർത്തനം നടത്തിയതെന്ന് കമ്പനി അധികൃതർ മാദ്ധ്യമങ്ങളോടെ വെളിപ്പെടുത്തിയത്. ഇതിന് തൊട്ടടുത്ത് തന്നെ വില്ല കൂടാതെ മെറഡിയൻ അപ്പാർട്ട്‌മെന്റും ഫ്‌ളാറ്റും ഇവരുടേതായുണ്ട്. സച്ചിൻ വീട് വാങ്ങുന്നതോടെ വില ഗണ്യമായ തോതിൽ പനങ്ങാട് മേഖലയിൽ കുതിച്ചുയരാനാണ് സാധ്യത. സച്ചിന്റെ അയൽവാസിയാകാൻ ആളുകൾ ഇടികൂടുമെന്ന കാര്യം ഉറപ്പാണ്.
ഇപ്പോൾ ഏതാണ്ട് 7 ലക്ഷം രൂപ വരെയാണ് ഇവിടങ്ങളിലെ സ്ഥല വില സച്ചിനെത്തുന്നതൊടേ ഇത് കുതിച്ചുയരാനാണ് സാധ്യത. മെറഡിയൻ ഹോംസിനെ കൂടാതെ കേരളത്തിലെ ഒട്ടുമിക്ക ബിൽഡർമാർക്കും ഈ പ്രദേശങ്ങളിൽ ഭൂമിയും ഫ്‌ളാറ്റും ഉണ്ട്.ഇതില്ലാം ഇനി സച്ചിന്റെ പെരിൽ ചൂടപ്പം പോലെ വിറ്റഴിക്കാമെന്നാണ് അവരെല്ലാം കണക്കുകൂട്ടുന്നത്. ഇതോടെ മേഖലയിൽ സാധാരണക്കാരന് ഒരു തുണ്ട് ഭൂമി എന്നത് അപ്രാപ്യമാകുമെന്നാണ് കണക്കുകൂട്ടുന്നത്. കുമ്പളം പഞ്ചായത്തിന്റെ പരിധിയിലാണ് സച്ചിനായി കമ്പനി ഒരുക്കിയ സച്ചിൻസ് വില്ല സ്ഥിതി ചെയ്യുന്നത്. സച്ചിൻ ഒഴിവുകാല വസതിയായിട്ടായിരിക്കും ഇത് ഉപയോഗിക്കുക എന്നാണ് പറയപ്പെടുന്നത്.
കമ്പനിയുമായി ഡീലിലെത്തിയാൽ വില്ലയുടെ രജിസ്റ്റ്രേഷനും മറ്റുമായി അടുത്ത മാസങ്ങലിൽ തന്നെ അദ്ദേഹം വീണ്ടും കൊച്ചിയിൽ എത്തുമെന്നാണ് സൂചന. അതേസമയം മെറഡിയൻ വില്ല പ്രൊജക്റ്റിന് പരസ്യത്തിനായി സച്ചിന് വില്ല വെറുതെ നൽകാനാണ് കമ്പനി ശ്രമിക്കുന്നതെന്നും നാട്ടിൽ പരക്കെ സംസാരമുണ്ട്.തൃപ്പൂണിത്തുറയിലും കൊച്ചിയുടെ മറ്റിടങ്ങളിലും കമ്പനിക്ക് ഇത്തരത്തിൽ വില്ല-ഫ്‌ളാറ്റ് പ്രൊജക്റ്റുകൾ ഉണ്ട്. സിനിമ താരങ്ങളും അബ്കാരിയകളുമുൾപ്പെടെയുള്ള വ്യവസായികളാണ് ഇവിടങ്ങളിലെ താമസക്കാർ.