പറ്റ്ന: മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറുമായ സദാനന്ദ സിങ് അന്തരിച്ചു. 75 വയസായിരുന്നു. ഏറെ നാളായി പട്നയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ, നിയമസഭാ കക്ഷി നേതാവ് തുടങ്ങിയ നിലകളിൽ ബിഹാറിലെ കോൺഗ്രസ് നേതൃനിരയിൽ സജീവമായിരുന്നു. സംസ്ഥാന മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി നിതീഷ് കുമാർ, ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, കേന്ദ്രമന്ത്രി അശ്വിനി ചൗബേ തുടങ്ങിയവർ അനുശോചിച്ചു.