- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവർണണറോട് നോ പറഞ്ഞ എയർഇന്ത്യാ പൈലറ്റിന്റെ നടപടിയിൽ തെറ്റില്ല; ജസ്റ്റീസ് സദാശിവത്തിന് വിമാന യാത്ര ഉപേക്ഷിക്കേണ്ടി വന്നത് പ്രോട്ടോകോൾ ഓഫീസറുടെ പിഴവുമൂലം; ഉദ്യോഗസ്ഥന് സ്ഥലംമാറ്റം
കാക്കനാട്: ഗവർണർ പി. സദാശിവത്തെ കയറ്റാതെ വിമാനം പുറപ്പെട്ട സംഭവത്തിൽ എയർഇന്ത്യ പൈലറ്റിന്റെ നടപടികൾ ശരിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഗവർണർ വിമാനത്താവളത്തിലെത്തിയിട്ടും പൈലറ്റ് വിമാനം പറപ്പിക്കാൻ ഇടയാക്കിയത് പ്രോട്ടോക്കോൾ ഓഫീസറുടെ വീഴ്ചയായിരുന്നുവെന്നായിരുന്നു വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പ്രോട്ടോക്കോൾ ഓഫീസറെ സ്ഥലംമാ
കാക്കനാട്: ഗവർണർ പി. സദാശിവത്തെ കയറ്റാതെ വിമാനം പുറപ്പെട്ട സംഭവത്തിൽ എയർഇന്ത്യ പൈലറ്റിന്റെ നടപടികൾ ശരിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഗവർണർ വിമാനത്താവളത്തിലെത്തിയിട്ടും പൈലറ്റ് വിമാനം പറപ്പിക്കാൻ ഇടയാക്കിയത് പ്രോട്ടോക്കോൾ ഓഫീസറുടെ വീഴ്ചയായിരുന്നുവെന്നായിരുന്നു വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പ്രോട്ടോക്കോൾ ഓഫീസറെ സ്ഥലംമാറ്റി. പ്രോട്ടോക്കോൾ ഓഫീസറായ റെജീഷിനെ കണയന്നൂർ താലൂക്ക് റവന്യു റിക്കവറി വിഭാഗത്തിലേക്കാണ് മാറ്റിയത്. പകരക്കാരനായി സാബു വർഗീസ് ചുമതലയേറ്റു.
കഴിഞ്ഞ മാസം 21നാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഗവർണർക്ക് വിമാനത്തിൽ കയറാനാകാത്ത സംഭവം ഉണ്ടായത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രോട്ടോകോൾ ഓഫീസറുടെ പിഴവ് വ്യക്തമായത്. ഇതോടെ അദ്ദേഹത്തെ മാറ്റി. ഇന്നലെ പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഗവർണറെ സ്വീകരിക്കാൻ എ.ഡി.എം പത്മകുമാർ, തഹസിൽദാർ ചന്ദ്രശേഖരൻ നായർ എന്നിവർക്കൊപ്പം പുതിയ പ്രോട്ടോക്കോൾ ഓഫീസറെത്തിയിരുന്നു. ഇതോടെയാണ് വിമാനത്തിൽ ഗവർണ്ണർക്ക് കയറാനാകാത്തതുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങളും പുറത്തുവന്നത്. സംഭവത്തിൽ എയർഇന്ത്യയോടും രാജ്ഭവൻ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ പൈലറ്റിന് വീഴ്ച വന്നില്ലെന്നായിരുന്നു എയർ ഇന്ത്യയുടെ കണ്ടെത്തൽ.
പ്രതികാരബുദ്ധിയോടെ എയർഇന്ത്യാ പൈലറ്റിനെ കുടുക്കരുതെന്ന് ഗവർണ്ണർക്കും നിർബന്ധമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കാര്യങ്ങൾ സത്യസന്ധമായി വിലയിരുത്തിയത്. തുടർന്നാണ് പ്രോട്ടോകോൾ ഓഫീസറുടെ വീഴ്ച വ്യക്തമായത്. സമയം വൈകിയെത്തിയാൽ യാത്രക്കാരനെ വിമാനത്തിൽ കയറ്റാനാകില്ലെന്ന നിയമം ഗവർണ്ണർക്കായി മാറ്റാനാകില്ലെന്ന നിലപാടാണ് പൈലറ്റ് എടുത്തത്. രാഷ്ട്രീയസമ്മർദ്ദത്തിന് വഴങ്ങാതെ നിയമം പാലിച്ച പൈലറ്റിന്റെ നിലപാടാണ് ജസ്റ്റീസ് സദാശിവത്തിന്റെ തിരുവനന്തപുരം യാത്ര മുടക്കിയത്.
ഗവർണ്ണർ എത്തുമ്പോൾ വിമാനത്തിൽ യാത്രക്കാർ പ്രവേശിക്കണ്ട സമയം കഴിഞ്ഞെന്നായിരുന്നു പൈലറ്റിന്റെ നിലപാട്. അതുകൊണ്ട് തന്നെ വാതിൽ തുറന്ന് നൽകിയില്ല. ഇതാണ് യാത്ര മുടക്കിയത്. ഡൽഹിയിൽ നിന്ന് കൊച്ചിയിലെത്തി തിരുവനന്തപുരത്തേക്ക് പോകുന്ന എയർ ഇന്ത്യയുടെ എഐ 048 വിമാനത്തിലാണ് സംഭവം. രാത്രി പത്തേമുക്കാലോടെയാണ് വിമാനം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. എന്നാൽ പത്ത് നാൽപതിന് തലസ്ഥാനത്തേക്ക് പോകുന്നതിനായി നെടുമ്പാശേരിയിലെത്തിയ ഗവർണർ പി സദാശിവത്തെ വിമാനത്തിൽ കയറ്റിയില്ല.
ഗവർണർ വരുന്നുണ്ടെന്നും പുറപ്പെടരുതെന്നും അറിയിച്ചെങ്കിലും പൈലറ്റ് നിയമവും ചട്ടവും ഉയർത്തിക്കാട്ടി. സമയം കഴിഞ്ഞതിനാൽ കാത്തിരിക്കാനാകില്ലെന്നും പുറപ്പെടുകയാണെന്നും അറിയിച്ച് പൈലറ്റ് വാതിലടയ്ക്കാൻ നിർദ്ദേശിച്ചു. നിയമപരമായാണ് പൈലറ്റ് പ്രവർത്തിച്ചത്. സമയത്തിന് എത്താത്തവരെ വിമാനത്തിൽ കയറ്റാൻ പൈലറ്റിന് അധികാരമില്ല. അതുമൂലം വിമാനം വൈകിയാൽ വിമാനത്താവളക്കമ്പനിക്ക് എയർഇന്ത്യ കൂടുതൽ തുക നൽകേണ്ടി വരും. യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാകും. അതിനാൽ ആർക്കു വേണ്ടിയും വൈകരുതെന്നാണ് ചട്ടം. ഇതാണ് പൈലറ്റ് പാലിച്ചത്.
മുകളിൽ നിന്നുള്ള ഉത്തരവുണ്ടെങ്കിൽ മാത്രമേ ഇത്തരം ഘട്ടത്തിൽ വിമാനം വൈകിയെടുക്കാൻ പൈലറ്റിന് അവകാശമുള്ളൂ. ഔദ്യോഗികമായി അറിയിപ്പും ലഭിച്ചില്ല. വിമാനത്താവള അധികൃതരാണ് ഗവർണ്ണർക്ക് വേണ്ടി കാത്തുനിൽക്കാൻ ആവശ്യപ്പെട്ടത്. അത് അനുസരിക്കേണ്ട ബാധ്യത പൈലറ്റിനില്ല. ഇതാണ് സദാശിവത്തിന്റെ യാത്ര മുടക്കിയത്. പ്രോട്ടോകാൾ ഓഫീസറുടെ ആശയ വിനിമയത്തിലെ പിഴവാണ് ഗവർണ്ണറെ കുഴപ്പത്തിലാക്കിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.