- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അജ്ഞാതമായ വൈറസ് രോഗം പടരുന്നതിനാൽ ആളുകൾ സ്വന്തം വീടിന്റെ ഉമ്മറത്തു പോലും ഇറങ്ങാൻ ഭയക്കുന്ന കാലം; രണ്ടര വർഷം മുൻപെ കൊ വിഡ് മഹാമാരിയെ കുറിച്ച് മലയാളത്തിലൊരു കഥ; സദാശിവൻ ഇരിങ്ങലിന്റെ ഉറുമ്പുകൾ ഇല്ലാതായാൽ വീണ്ടും ചർച്ചയാകുന്നു
കണ്ണൂർ: കോവിഡ് കാലത്തെ മുൻകൂട്ടി മാധ്യമ പ്രവർത്തകനായ കഥാകൃത്ത് വർഷങ്ങൾക്ക് എഴുതിയ കഥ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. രണ്ടര വർഷങ്ങൾക്കിപ്പുറമുണ്ടായ കോവിഡ് മഹാമാരിയെ ദീർഘദർശനം ചെയ്തു കൊണ്ട് 2018 ഏഴിന് ഞായറാഴ്ച്ചയിറങ്ങിയ ജന്മഭൂമി വാരാദ്യ പതിപ്പിലിറക്കിയ ഉറുമ്പുകൾ ഇല്ലാതായാൽ എന്ന കഥയാണ് സോഷ്യൽ മീഡിയയിൽ പുനർവായനയ്ക്കു വിധേയമാകുന്നത്.
'കോവിഡ് വൈറസ് മഹാമാരി ഭൂമുഖത്ത് പടർന്ന് പിടിക്കുന്നതിന് മുൻപ് വീട്ടിൽ അടച്ചിരുപ്പിന്റെയും ഓൺലൈൻ ജീവിതത്തിന്റെയും സാധ്യതകൾ മുൻകൂട്ടി കണ്ടു വടക്കെ മലബാറിലെ തളിപ്പറമ്പിലെ പരിയാരം ഗ്രാമത്തിൽ നിന്നും ഒരാൾ എഴുതിയ കഥ മലയാളികളായ സാഹിത്യാസ്വദകർ വിസ്മയത്തോടു കൂടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വായിക്കുന്നത്.
അജ്ഞാതമായ വൈറസ് രോഗം പടരുന്നതിനാൽ ആളുകൾ സ്വന്തം വീടിന്റെ ഉമ്മറത്തു പോലും ഇറങ്ങാൻ ഭയക്കുന്ന കാലത്തെ കുറിച്ചുമാണ് കറുത്ത ഹാസ്യത്തിന്റെ മേമ്പൊടിയൊടെ സദാശിവൻ പറയുന്നത്.
നെയിം ലെസ് വൈറ സെന്നാണ് കഥാകൃത്തുകൊവിഡിനെ വിശേഷിപ്പിക്കുന്നത്.ഭരണകൂടം പോലും പനിക്കിടക്കയിൽ അമർന്നു പോയ പ്രതിഭാസമാണിതെന്നും കഥയുടെ ആദ്യ ഖണ്ഡികയിൽ പറയുന്നുണ്ട്.
വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ അനലിറ്റിക്കൽ ലാബിൽ ദേഹമാസകലം പൊതിഞ്ഞു കെട്ടിയ സുരക്ഷാ കവചവുമായി സൂക്ഷ്മമാപിനികൾക്ക് മുൻപിൽ കുത്തിയിരുന്ന് പരീക്ഷണ നിരീക്ഷണത്തിലേർപ്പെട്ട ശാസ്ത്രജ്ഞന്മാർ അപുർവ്വ രോഗത്തിന് കാരണമായ വൈറസിന് പേരിട്ടാനുള്ള തിരക്കിലായിരുന്നുവെന്ന് കഥാകൃത്ത് പറയുന്നു. ലക്ഷണം കണ്ടാൽ മൂന്നാം ദിനം മരണമെന്നാണ് ശാസ്ത്രലോകം വൈറസിന്റെ പ്രഹര ശേഷിയെ നിർവചിച്ചതെന്നും കഥയിൽ പറയുന്നു.
പരസ്പരം സംസാരിച്ചാൽ പോലും രോഗം വരാമെന്ന ഭയമാണ് ആളുകളെ അകറ്റിയ തെന്നും വീടിന്റെ സ്വീകരണമുറിയിൽ പോലും വരാതിരിക്കാനുള്ള കാരണമിതാണെന്നും ഉറുമ്പുകൾ ഇല്ലാതായാൽ എന്ന കഥയിൽ പറയുന്നുണ്ട്. വൈറസ് രോഗം ബാധിച്ച് മരിച്ചുവീണ് പുഴുവരിച്ചാൽ പോലും തിരിഞ്ഞു നോക്കാനാളില്ലാത്ത കാലമെന്ന കറുത്ത സ്വപ്നത്തെയും കഥാകൃത്ത് ഓർമ്മപ്പെടുത്തുന്നുണ്ട്.
ഉറുമ്പുകളാണ് രോഗം പടർത്തുന്നതെന്ന വ്യാജ പ്രചാരണവും അതിൽ വിശ്വസിച്ച് ഉറുമ്പുകളെ ചവുട്ടിയര ക്കുന്ന മാനസികനിലയെയും കുറിച്ച് കഥയിൽ അൽപ്പം പരിഹാസത്തോടെ പറയുന്നുണ്ട്. മുൻ കേന്ദ്ര മന്ത്രിയുടെ മെഡിക്കൽ ലാബിൽ നിന്നും വൈറസ് പനിക്കുള്ള മരുന്ന് കണ്ടെത്തുന്നതും ഇതിന് ഉറുമ്പുകളുടെ സ്രവം തന്നെയാണ് ഉപയോഗിച്ചതെന്നും കഥാകൃത്ത് ചുണ്ടിക്കാണിക്കുന്നു
ഉറുമ്പുകൾ ഇല്ലാതായാൽ പിന്നെങ്ങനെ മരുന്നുണ്ടാക്കുമെന്ന കാലിക പ്രാധാന്യമുള്ള ഒരു ചോദ്യവും ഇതിനൊപ്പമുയരുന്നുണ്ട്. ഉറുമ്പുകളെ ചവുട്ടിയരക്കരുതെന്ന മരുന്ന് കമ്പിനിക്കാരുടെ സന്ദേശം ഈയൊരു വാണിജ്യ ലക്ഷ്യം കൂടി മുൻകുട്ടി കണ്ടു കൊള്ളു താണെന്ന് കഥയിൽ ധ്വനിപ്പിക്കുന്നുണ്ട്. വൈറസ് രോഗ പ്രതിസന്ധിയിൽ രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങൾ മൊബൈൽ വഴി ഓൺലൈനിൽ ചേരുന്നതും മൊബൈൽ ടച്ച് സ്ക്രീനായി മിനുട്സ് ബുക്കുകൾ മാറിയതിനെ കുറിച്ചും വൈറസ് രോഗം വരുത്തിയ മാറ്റത്തെ കുറിച്ച് കഥയിൽ പറയുമ്പോൾ രോഗം പരത്തുന്ന ഉറുമ്പുകൾ ഇല്ലാത്ത ഇടം കണ്ടു പിടിക്കാത്തതിൽ പാർട്ടിക്ക് ജാഗ്രത കുറവുണ്ടായെന്ന നേതാക്കളുടെ സ്വയം വിമർശനം കഥയിൽ അൽപ്പം പരിഹാസത്തോടെയാണ് അവതരിപ്പിക്കുന്നത്.
മനുഷ്യരെ ജീവിതത്തിലേക്ക് തിരിച്ചു നടത്തിക്കാനുള്ള മരുന്ന് ഏതെങ്കിലും രാജ്യത്തിലെ മരുന്ന് കമ്പിനിക്കാർ കണ്ടു പിടിക്കുമെന്നും ഇതിലൂടെ ജീവിതത്തിലേക്ക് തിരിച്ചു നടക്കാൻ സമുഹത്തിന് കഴിയുമെന്നും കഥാകൃത്ത് പ്രത്യാശിക്കുന്നുണ്ട്. എങ്കിലും ഇതിനിടെയിൽ മരുന്ന് കമ്പിനിക്കാർ നടത്തുന്ന കൊള്ളയടിയിൽ ലോകത്തിലെ ഓരോ മനുഷ്യനും ദാരിദ്യത്തിലേക്ക് കൂപ്പുപൊത്തുമെന്നും സദാശിവൻ സുചിപ്പിക്കുന്നുണ്ട്.
വൈറസ് രോഗകാലം ലോകത്തിന്റെ സമ്പദ്ഘടനയെ പൊളിച്ചെഴുതുമെന്നു പറയുന്ന കഥാകൃത്ത് അതിജീവനമെന്നത് ഓരോരുത്തരുടെയും മുൻപിൽ ഉയരുന്ന വലിയ ചോദ്യങ്ങളിലൊന്നായി മാറുമെന്നും പറയുന്നു. മക്തബ് സായാഹ്ന പത്രത്തിന്റെ കണ്ണുർ ജില്ലാ റിപ്പോർട്ടർ കൂടിയ സദാശിവൻ സാഹിത്യ-സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം കൂടിയാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്