- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആടുമെയ്‌ക്കാൻ മലയാളി യുവാക്കളെ കണ്ടെത്താൻ 'വട്ടിയൂർക്കാവ് ഓപ്പറേഷൻ'; കല്ലുമലയിലെ രണ്ടാം ഭാര്യ വീട്ടിൽ കുമ്മനം അടക്കമുള്ളവരെ വകവരുത്താനുള്ള ആലോചനകളും നടന്നു; സാദിഖ് ബാച്ചയ്ക്കെതിരായ എൻഐഎ കുറ്റപത്രത്തിൽ തിരുവനന്തപുരത്തെ ഗൂഢാലോചനയും തെളിവുകൾ സഹിതം; സാദിക് ബാഷ 'രണ്ടാം ഭാര്യ വീട്' കണ്ടെത്തിയത് കേരളത്തെ തകർക്കാൻ
ന്യൂഡൽഹി: കേരളം ,തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള ഐ എസ് പ്രചാരണക്കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിക്കുമ്പോൾ ഗൂഢാലോചനയുടെ വേരുകൾ തിരുവനന്തപുരത്തേക്കും. തമിഴ്‌നാട് സ്വദേശി സാദിഖ് ബാഷ(സാദ്ദിക് ബാച്ച) അടക്കം നാല് പേർക്കെതിരെയാണ് കുറ്റപ്പത്രം. ചെന്നൈ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വട്ടിയൂർക്കാവിൽ അടക്കം എൻഐഎ റെയ്ഡ് നടത്തിയിരുന്നു. തിരുവനന്തപുരത്തും ചെന്നൈയിലെ മന്നാടുമാണ് സാദിഖ് ബാഷയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നതെന്ന് വ്യക്തമായി പറയുന്നുണ്ട്. ഇക്കാമാ ബാഷയെന്നും മൈലാടുതുറൈ ബാച്ചയെന്നുമെല്ലാം അറിയപ്പെടുന്ന വ്യക്തിയാണ് സാദിക് ബാഷ. കേസിൽ അന്വേഷണം തുടരുമെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.
സാദിഖ് ബാച്ചാ, ആർ ആഷിഖ്, മുഹമ്മദ് ഇർഫാൻ, റഹ്‌മത്തുള്ള എന്നിവരാണ് കേസിലെ പ്രതികൾ. തമിഴ്‌നാട് കേരളം അതിർത്തി കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചതെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. ഇവർ ഐ എസിലേക്ക് സാങ്കേതിക പരിജ്ഞാനമുള്ളവരെ അടക്കം റിക്രൂട്ട് ചെയ്തു. മൂന്ന് സംഘടനകൾ രൂപീകരിച്ച് ഇവർ ഐ എസ് പ്രചാരണവും നടത്തി. ശ്രീലങ്കയിലെ ഐ എസ് പ്രവർത്തകരുമായും സംഘം ബന്ധപ്പെട്ടെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. ശ്രീലങ്കയിലെ എറ്റിജെ എന്ന സംഘവുമായും ബാച്ചയ്ക്ക് ബന്ധമുണ്ട്. ഖിലാഫത്ത് പാർട്ടി ഓഫ് ഇന്ത്യയുടെ പേരിൽ യുവാക്കളെ ഐ എസിലേക്കും അൽഖൈ്വയ്ദയിലേക്കും റിക്രൂട്ട് ചെയ്യാനായിരുന്നു പദ്ധതികൾ. ഇതിന് തിരുവനന്തപുരവും ഗൂഢാലോചനാ കേന്ദ്രമായി. ഹിന്ദു നേതാവിനെ വകവരുത്തി കേരളത്തെ കലാപ ഭൂമിയാക്കാനായിരുന്നു ലക്ഷ്യം. കുമ്മനം രാജശേഖരൻ അടക്കമുള്ളവർ ബാഷയുടെ ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ മയിലാടുംതുറൈയിൽ വച്ച് പൊലീസുകാരെ അപകടപ്പെടുത്തി സാദിക്ക് സംഘവും രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ പൊലീസ് കീഴടക്കി. ഇതോടെയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ വരുന്നത്. ഐഎസിന് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നു വിഘടനവാദ സംഘടനങ്ങൾ രൂപീകരിച്ച് റിക്രൂട്ടിംഗിൽ പങ്കാളിയാകുന്നു തുടങ്ങിയ കണ്ടെത്തലാണ് സാദിക്ക് ബാച്ച് എതിരെയുള്ള്ത് .ഇതുസംബന്ധിച്ച് തെളിവുകൾ കിട്ടിയോതൈ ടതമിഴ്‌നാട് പൊലീസ് അന്വേഷണം എൻഐഎക്ക് കൈമാറിയത്.. സാദ്ദിഖ് നിരവധി തവണ തിരുവനന്തപുരത്ത് വന്നുപോവുകയും, വട്ടിയൂർകാവിൽ രണ്ടാം ഭാര്യ യുടെ വീട്ടിൽ ഒളിവിൽ കഴിയുകയും ചെയ്തിരുന്നുവെന്നും വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് എൻഐഎ റെയ്ഡ് നടത്തിയത്. യുവാക്കളെ കണ്ടെത്തി ആടുമെയ്‌ക്കാൻ സിറിയയിലേക്ക് വിടാനായിരുന്നു തിരുവനന്തപുരത്തെ ചർച്ചകൾ എന്നാണ് സൂചന.
കേരളത്തിന്റെ തലസ്ഥാനം ഭീകരുടെ ലക്ഷ്യ സ്ഥാനവും സുരക്ഷിത കേന്ദ്രവുമാണെന്നതിന്റെ ഞെട്ടിക്കുന്ന നേർക്കാഴ്ചയാണ് ഈ കുറ്റപത്രം. തമിഴ്‌നാട്ടിൽ പിടിയിലായ കോളജ് വിദ്യാർത്ഥി മീർ അനസ് അലിയിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് എൻ.ഐ.എ കേരളമടക്കം ഏഴ് സംസ്ഥാനങ്ങളിലെ 13 കേന്ദ്രങ്ങളിൽ അന്വേഷണം ആരംഭിച്ചത്. സാദിഖ് ബാഷയുൾപ്പെടെ അഞ്ചു പേർ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് പൊലീസ് സാദിഖ് ബാഷയേയും കൂട്ടരേയും തേടി ഇറങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി21 ന് മൈലാടുംപാറ റെയിൽവേ സ്റ്റേഷന് മുന്നിൽവെച്ച് കാറിൽ സഞ്ചരിക്കുകയായിരുന്ന ബാഷയേയും കൂട്ടരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനം തടഞ്ഞ് പരിശോധിച്ചപ്പോൾ തന്നെ സാദിഖ് ബാഷ പൊലീസിന് നേരെ തോക്ക് ചൂണ്ടി. സാദിഖും ഒപ്പമുണ്ടായിരുന്ന നാലു പേരും സഞ്ചരിച്ചിരുന്ന സ്‌കോർപ്പിയോ വാഹനം ഉപയോഗിച്ച് പൊലീസിനെ ഇടിച്ചു തെറിപ്പിച്ചു. ബാഷയുടെ അപ്രതീക്ഷിത നീക്കത്തിൽ പൊലീസ് പിന്നോട്ട് പോയെങ്കിലും ഒടുവിൽ മൽപ്പിടിത്തത്തിലൂടെയാണ് അഞ്ചുപേരെയും പൊലീസ് കീഴടക്കിയത്.
തുടർന്ന് തമിഴ്‌നാട് പൊലീസ് കേസ് എൻ ഐ എ യ്ക്ക് കൈമാറി. കേസ് പരിശോധിച്ച എൻ ഐ എ തമിഴ്‌നാട്ടിലെ ഒൻപത് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി. ചെന്നൈയ്ക്കടുത്ത് സാദിഖ് ബാഷ താമസിച്ചിരുന്ന പഴയ ലോഡ്ജിൽ നിന്നും ചില ലഘു ലേഘകൾ എൻ ഐ എ കണ്ടെടുത്തു. ദേശ വിരുദ്ധ പ്രവർത്തനത്തിന്റെ സൂചനകൾ നല്കുന്ന കൊടികളും ലോഡ്ജിലെ മുറിയിൽ നിന്നും കിട്ടി. ചെന്നൈയിൽ പോപ്പുലർ ഫ്രണ്ടുമായി ചേർന്നും സാദിഖ് ബാഷ പ്രവർത്തിച്ചിട്ടുണ്ട്. സാദിഖ് ബാഷയുടെ രണ്ടാം ഭാര്യയുടെ വീടാണ് തിരുവനന്തപുരത്തെ വട്ടിയൂർകാവിലുള്ള കല്ലുമല. സാദ്ദിഖ് ബാഷ നിരവധി തവണ തിരുവനന്തപുരത്ത് വന്നുപോവുകയും, വട്ടിയൂർകാവിൽ രണ്ടാം ഭാര്യ സുനിത സുറുമിയുടെ വീട്ടിൽ ഒളിവിൽ കഴിയുകയും ചെയ്തിരുന്നുവെന്നും വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് തമിഴ്‌നാട്ടിൽനിന്നുള്ള എൻഐഎ സംഘമെത്തി റെയ്ഡ് നടത്തിയത്. പരിശോധന നടത്തിയതിനെക്കുറിച്ചും നിരവധി വസ്തുക്കൾ പിടിച്ചെടുത്തതിനെക്കുറിച്ചും എൻഐഎ പത്രക്കുറിപ്പ് ഇറക്കിയപ്പോഴാണ് കേരളാ പൊലീസ് ഇങ്ങനെയൊരു വിവരം അറിയുന്നത്.
സാദിഖ് ബാഷ എന്ന തീവ്രവാദിയുടെ വേരുകൾ അതിശക്തമാണ്. കളിയിക്കാവിളയിൽ സ്‌പെഷൽ എസ്ഐയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളുമായി അടുത്ത ബന്ധം സാദിഖ് ബാഷയ്ക്കുണ്ട്. ഖിലാഫത്ത് പാർട്ടി ഓഫ് ഇന്ത്യ. ഖിലാഫത്ത് ഫ്രണ്ട് ഓഫ് ഇന്ത്യ, ഇൻലക്ച്വൽ സ്റ്റുഡന്റ്സ് ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ പേരിലായിരുന്നു സാദിഖ് ബാഷയുടെ ഇടപെടലുകൾ. ഈ സംഘടനകൾ മുമ്പോട്ട് വച്ചത് ഐസിസ് തീവ്രവാദമാണ്. കളിയിക്കാവിള സംഭവത്തിന്റെ സൂത്രധാരൻ അൽഉമ്മ തലവൻ മെഹ്ബൂബ് പാഷയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. വട്ടിയൂർക്കാവ് കല്ലുമലയിലെ ഭാര്യവീട്ടിലേക്ക് സാദിഖ് ബാഷ എന്ന സാദിഖ് ബച്ച എത്തിയിരുന്നത് മലയോര മേഖല വഴിയാണെന്നും കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. കേരള അതിർത്തിയിൽ വേണ്ടത്ര പരിശോധനകൾ ഉണ്ടാകാത്തതിനാൽ മലയോര മേഖല തീവ്രവാദികളുടെ ഗ്രീൻ ചാനലാണെന്നാണ് സൂചന. തമിഴ്‌നാട്ടിൽ നിന്നും തൃപ്പരപ്പ് വഴി വെള്ളറടയിലെ അതിർത്തി വഴിയാണ് സാദിഖ് ബാഷ കേരളത്തിലേക്ക് വന്നിരുന്നതെന്നാണ് വിവരം. പനച്ചുംമൂട്, ഊരമ്പ്, കാരക്കോണം, ആര്യങ്കാവ് വഴിയെല്ലാം തീവ്രവാദികൾക്ക് കേരളത്തിൽ എത്താം.
സാദിഖ് ബാഷ താമസിച്ചിരുന്ന വട്ടിയൂർക്കാവ് മഞ്ചാടിമൂട്ടിലും കല്ലുമലയിലുമൊക്കെ ഇയാൾക്ക് പ്രാദേശിക തലത്തിൽ സഹായം ലഭിച്ചിരുന്നു. പിടിയിലായ മീർ അനസ് അലിയിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ച് തിരുവനന്തപുരം കേന്ദ്രീകരിച്ച് വലിയ ഒരുക്കങ്ങൾ ഭീകരർ നടത്തിയിരുന്നു. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം, പാങ്ങോട് സൈനിക താവളം എന്നിവ ആക്രമിക്കുന്നതും ഇവരുടെ ലക്ഷ്യമായിരുന്നു. മുസ്ലിം ഇതര സമുദായങ്ങൾക്കിടയിൽ ഭീതി പരത്താനായി പ്രമുഖ സമുദായ നേതാവിനേയും രാഷ്ട്രീയ നേതാവിനേയും വധിക്കാനും പദ്ധതിയുണ്ടായിരുന്നു. കുമ്മനം രാജശേഖരൻ ആയിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശ്രീ പത്മനാഭ ക്ഷേത്രത്തിൽ പലതവണ തീവ്രവാദി സാദ്ദിഖ് ബാഷയും സംഘവും സന്ദർശനം നടത്തിയിരുന്നു. സന്ദർശന ലക്ഷ്യം ആക്രമണം നടത്തി സഹസ്രകോടിക്കണക്കിനു രൂപയുടെ സ്വർണം കവർച്ച നടത്തി കൊണ്ടുപോകുന്ന വഴികൾ തേടിയുള്ളതായിരുന്നു എന്നും സോഷ്യൽ മീഡിയ സംസാരമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ