- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഷാർജയിൽ കോവിഡ് സുരക്ഷാ നിർദ്ദേശങ്ങൾ പുതുക്കി
ഷാർജ: ഷാർജയിൽ വിവാഹങ്ങൾ, ഒത്തുചേരലുകൾ എന്നിവയിൽ പാലിക്കേണ്ട കോവിഡ് സുരക്ഷാ നിർദ്ദേശങ്ങൾ പുതുക്കി. വീടുകളിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ 50 പേരിൽ കൂടുതൽ പങ്കെടുക്കരുതെന്ന് ഷാർജ ദുരന്ത നിവാരണ സമിതി അറിയിച്ചു. ഹാളുകളിൽ 100 പേർക്ക് വരെ പ്രവേശിക്കാം.
വിവാഹങ്ങൾക്കുള്ള ടെന്റുകളിൽ പരമാവധി 200 പേർക്ക് പ്രവേശനം അനുവദിക്കും. ചടങ്ങിൽ പങ്കെടുക്കുന്നവർ വാക്സിൻ സ്വീകരിച്ചവരായിരിക്കണം. ഇവരുടെ അൽ ഹൊസൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉണ്ടാകുകയും വേണം.
നാല് മണിക്കൂറിലധികം ആഘോഷങ്ങൾ നീളരുത്. പ്രായമായവർ, ഗുരുതര രോഗങ്ങളുള്ളവർ, രോഗലക്ഷണങ്ങളുള്ളവർ എന്നിവർ ഇത്തരം പരിപാടികളിൽ നിന്ന് വിട്ട് നിൽക്കണമെന്നും അധികൃതർ വ്യക്തമാക്കി. കോവിഡ് സുരക്ഷാ മാർഗനിർദ്ദേശങ്ങളെല്ലാം കർശനമായി പാലിക്കണം.
ന്യൂസ് ഡെസ്ക്
Next Story