- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഫ്ഗാനിലെ ദുരിതങ്ങൾ മറികടക്കാൻ ചെറുപ്പത്തിലേ നാടുവിട്ടു; കടലും കരയും താണ്ടി കലൈസ് ജംഗിൾ ക്യാമ്പിൽ തങ്ങിയത് മാസങ്ങൾ; യുകെയിൽ എത്തി അഭയാർത്ഥിയായി കഴിഞ്ഞ 18കാരൻ കുത്തേറ്റു മരിച്ചു
ലണ്ടൻ: അഫ്ഗാനിസ്താനിലെ യുദ്ധഭൂമിയിൽനിന്ന് സമാധാനം തേടിയാണ് ഖാലിസ് സാഫി എന്ന 18-കാരൻ ബ്രിട്ടനിലേക്ക് കടന്നത്. കടലും കരയും താണ്ടി ബ്രിട്ടനിലെത്തിയ സാഫി കലൈസ് ജംഗിൾ ക്യാമ്പിൽ കഴിഞ്ഞത് മാസങ്ങൾ. ഒടുവിൽ യുകെയിൽ എത്തിയ സാഫിക്ക് താൻ പ്രതീക്ഷിച്ച സമാധാന ജീവിതം കിട്ടിയില്ല. ആക്ടണിലെ യൂണിവേഴ്‌സിറ്റി ഓഫ് ആർട്‌സിന് സമീപമുള്ള ടെസ്‌കോ സ്‌റ്റോറിനടുത്തുവച്ച് സാഫി കുത്തേറ്റുമരിച്ചു. കഴിഞ്ഞയാഴ്ചയാണ് സംഭവം. ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. സാഫിയുടെ കൊലയാളിയെ കണ്ടെത്താൻ സ്‌കോട്ട്‌ലൻഡ് യാർഡിന് ഇനിയും കഴിഞ്ഞിട്ടില്ല. ലണ്ടനിലും പീറ്റർ ബറോയിലും ബർമ്മിങ്ങാമിലുമുള്ള ഫോസ്റ്റർ കെയറിലാണ് സാഫി കഴിഞ്ഞിരുന്നത്. ക്രൊയ്‌ഡോണിലുള്ള അമ്മാവന്റെ അടുത്തെത്തി താമസിച്ച് പഠിക്കുവാനും ജോലി ചെയ്യുന്നതിനും വേണ്ടിയാണ് ലണ്ടനിലേക്ക് വന്നത്. സാഫിയുടെ കൊലപാതകത്തിൽ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന 19-കാരിയെ ബുധനാഴ്ത റെഡ്ബ്രിഡ്ജിലെ വീട്ടിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിൽ വിട്ടയച്ച യുവതിയോട് 2017 ജനുവരിയിൽ കേസിന
ലണ്ടൻ: അഫ്ഗാനിസ്താനിലെ യുദ്ധഭൂമിയിൽനിന്ന് സമാധാനം തേടിയാണ് ഖാലിസ് സാഫി എന്ന 18-കാരൻ ബ്രിട്ടനിലേക്ക് കടന്നത്. കടലും കരയും താണ്ടി ബ്രിട്ടനിലെത്തിയ സാഫി കലൈസ് ജംഗിൾ ക്യാമ്പിൽ കഴിഞ്ഞത് മാസങ്ങൾ. ഒടുവിൽ യുകെയിൽ എത്തിയ സാഫിക്ക് താൻ പ്രതീക്ഷിച്ച സമാധാന ജീവിതം കിട്ടിയില്ല. ആക്ടണിലെ യൂണിവേഴ്‌സിറ്റി ഓഫ് ആർട്‌സിന് സമീപമുള്ള ടെസ്‌കോ സ്‌റ്റോറിനടുത്തുവച്ച് സാഫി കുത്തേറ്റുമരിച്ചു.
കഴിഞ്ഞയാഴ്ചയാണ് സംഭവം. ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. സാഫിയുടെ കൊലയാളിയെ കണ്ടെത്താൻ സ്‌കോട്ട്‌ലൻഡ് യാർഡിന് ഇനിയും കഴിഞ്ഞിട്ടില്ല. ലണ്ടനിലും പീറ്റർ ബറോയിലും ബർമ്മിങ്ങാമിലുമുള്ള ഫോസ്റ്റർ കെയറിലാണ് സാഫി കഴിഞ്ഞിരുന്നത്. ക്രൊയ്‌ഡോണിലുള്ള അമ്മാവന്റെ അടുത്തെത്തി താമസിച്ച് പഠിക്കുവാനും ജോലി ചെയ്യുന്നതിനും വേണ്ടിയാണ് ലണ്ടനിലേക്ക് വന്നത്.
സാഫിയുടെ കൊലപാതകത്തിൽ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന 19-കാരിയെ ബുധനാഴ്ത റെഡ്ബ്രിഡ്ജിലെ വീട്ടിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിൽ വിട്ടയച്ച യുവതിയോട് 2017 ജനുവരിയിൽ കേസിന്റെ പുനന്വേഷണത്തിനായി ഹാജരാകണമെന്ന് പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. ഡിസംബർ ഒന്നിന് ആക്ടണിലെ വിക്ടോറിയ റോഡിൽവച്ചാണ് സാഫിക്ക് കുത്തേറ്റത്.
പൊലീസെത്തുമ്പോൾ കുത്തേറ്റ് അവശനിലയിലായിരുന്നു സാഫി. ലണ്ടന് ആംബുലൻസ് സർവീസ് വെസ്റ്റ് ലണ്ടനിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുറച്ചുനേരത്തിനുള്ളിൽ സാഫി മരിച്ചു. രണ്ടുവട്ടം മാരകമായി കുത്തേറ്റ സാഫിയുടെ ശരീരം ചോരയിൽ കുളിച്ച നിലയിലാണ് പൊലീസ് കണ്ടെത്തിയത്. കൊലയാളിയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ പൊലീസിന് വിവരം നൽകണമെന് ഡിക്ടറ്റീവ് ചീഫ് ഇൻസ്‌പെക്ടർ സാം പ്രൈസ് അഭ്യർത്ഥിച്ചു.
കുട്ടിക്കാലത്തുതന്നെ അഫ്ഗാനിസ്താനിൽനിന്ന് ബ്രിട്ടനിലേക്ക് കടന്ന സാഫി, കലൈസ് ജംഗിൾ ക്യാമ്പിൽ തനിച്ചായിരുന്നുവെന്ന് കൂട്ടുകാർ പറഞ്ഞു. സമാധാന ജീവിതം ആഗ്രഹിച്ചുവന്ന അവന് ഒടുവിൽ ദാരുണാന്ത്യമാണ് ബ്രിട്ടനിൽ ലഭിച്ചതെന്നുമാത്രം.