മക്ക: ഞായറാഴ്‌ച്ച മുതൽ ആഭ്യന്തര മന്ത്രാലയം ഏറ്റെടുത്ത സാഹിർ സംവിധാനം ട്രാഫിക് രംഗത്ത് പുതിയ പരിഷ്‌കരണങ്ങൽ നടത്താനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി സഹീർ ക്യാമറകൾ ഒളിപ്പിച്ച് വയ്‌ക്കേണ്ടതില്ലെന്ന് അറിയിച്ചിട്ടുണ്ട്. നിലവിൽ ഈ ക്യാമറകൾ സ്ഥാപിക്കുന്നത് വൃക്ഷങ്ങളിലോ അല്ലെങ്കിലും പാലങ്ങളുടെ താഴേയോ മറ്റോ ആണ്. ഇതിന് പകരം നിലവിൽ ഡ്രൈവർമാർക്ക് കാണാൻ സാധിക്കുന്ന രീതിയിൽ ആണ് ക്യാമറ സ്ഥാപിക്കുന്നത്.

നിയമലംഘകരായ ഡ്രൈവർമാരെ പിടികൂടുകയല്ല പകരം ട്രാഫിക്ക് അപകടങ്ങൾ കുറയ്ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ കാമറകൾ മറച്ചുപിടിച്ച് നിയമലംഘനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവർക്കെതിരെ ശിക്ഷാനടപടികളുണ്ടാകുമെന്ന് മക്ക ട്രാഫിക് മേധാവി കേണൽ ത്വൽഅത്ത് അൽ മൻസൂരി പറഞ്ഞിട്ടുണ്ട്.

സാഹിർ കാമറകളും റോഡുകളിലെ വേഗതയും അറിയിച്ചുള്ള ബോർഡുകൾ നിരത്തുകളിൽ സ്ഥാപിച്ചിട്ടുണ്ട്. ഈ രംഗത്തെ നിയമലംഘനങ്ങൾ തടയാൻ ട്രാഫിക് വകുപ്പ് ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ടെന്നും മക്ക ട്രാഫിക് മേധാവി പറഞ്ഞു. ഞായറാഴ്ചയാണ് സഹീർ ക്യാമറകളുടെ പ്രവർത്തനം ആഭ്യന്തര മന്ത്രാലയം ഏറ്റെടുത്തത്. ഇതിന് മുന്നെ മൂന്ന് സ്വകാര്യ കമ്പനികളായിരുന്നു ക്യാമറകളുടെ പ്രവർത്തനം നിയന്ത്രിച്ചിരുന്നത്. ഇനിമുതൽ ഡ്രൈവ് ചെയ്യുമ്പോൾ റോഡിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും ഇത്തരം ക്യാമറകൾ കാണാനാകും.

റോഡിന്റെ വിവിധ ഭാഗങ്ങളിലായി ക്യാമറകൾ സ്ഥാപിക്കാൻ ട്രാഫിക്ക് പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി ഒരു വാണിംഗും നൽകിയിരിക്കും. ഡ്രൈവർമാർ സ്പീഡ് കുറയ്ക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം.