ഡാലസ്: മെയ് അഞ്ചാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിയിരുപത്തിയഞ്ചാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം 'ജൂബിലി സല്ലാപ'മായാണ് നടത്തുന്നത്. കഴിഞ്ഞ സല്ലാപങ്ങളെക്കുറിച്ച് ആത്മാർത്ഥമായി വിലയിരുത്താനും വീണ്ടും കൂടുതൽ കാര്യക്ഷമമായി അമേരിക്കൻ മലയാളി സാഹിത്യസല്ലപം നടത്തുന്നതിനെക്കുറിച്ചു കൂട്ടായി ആലോചിക്കുവാനുമായിട്ടാണ് ഈ അവസരം വിനിയോഗിക്കുക. ഈ സാഹിത്യ സല്ലാപത്തിൽ പങ്കെടുക്കുവാനും, അമേരിക്കയിൽ താമസിക്കുന്ന മലയാളികളുടെ വികാരവിചാരങ്ങൾ പങ്കു വെയ്ക്കാനുമുള്ള ഈ അവസരം വേണ്ടവിധം വിനിയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പങ്കെടുക്കുന്നവർക്ക് തങ്ങളുടെ കവിതകൾ ആലപിക്കുവാനും പാട്ടുകൾ പാടുവാനും കഥകൾ പറയുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്. അമേരിക്കൻ മലയാളികളുമായി ബന്ധപ്പെട്ട സാമൂഹിക സാഹിത്യ സാംസ്‌കാരിക ഭാഷാ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യുവാൻ താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കൻ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

2018 ഏപ്രിൽ ഏഴാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിയിരുപത്തിനാലാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം 'പ്രൊഫ. ജിമ്മിനൊപ്പം' എന്ന പേരിലാണ് നടത്തപ്പെട്ടത്. അമേരിക്കൻ മലയാളികൾക്കിടയിൽ അറിയപ്പെടുന്ന ഒരു ജീവശാസ്ത്രജ്ഞനും മത്സ്യ ഗവേഷകനും സാഹിത്യകാരനുമാണ് പ്രൊഫ. ജിം. ഫ്‌ളോറിഡയിലെ വെനീസിൽ വിശ്രമ ജീവിതം നയിക്കുന്ന അദ്ദേഹം ധാരാളം ശാസ്ത്ര കൃതികളുടെ രചയിതാവും വൈക്കം മുഹമ്മദ് ബഷീർ, ഉറൂബ്, എൻ. വി. കൃഷ്ണവാര്യർ, എം. ടി., തിക്കോടിയൻ, കക്കാട്, യു. എ. ഖാദർ, ചെറിയാൻ കെ. ചെറിയാൻ അടക്കം മലയാള സാഹിത്യത്തിൽ അറിയപ്പെടുന്ന ധാരാളം എഴുത്തുകാരുടെ അടുത്ത സുഹൃത്തുമാണ്. പ്രൊഫ. ജിമ്മിന്റെ അടുത്ത സുഹൃത്തുക്കളും ശിഷ്യന്മാരും ഈ സല്ലാപത്തിൽ പങ്കെടുത്തു. പ്രൊഫ. ജിമ്മിനെ അടുത്തറിയുവാനും അദ്ദേഹത്തോട് നേരിട്ട് സംസാരിക്കുവാനുമായി ലഭിച്ച ഈ അവസരം വളരെ പ്രയോജനകരമായിരുന്നു.

മനോഹർ തോമസ്, ഡോ. രാജൻ മർക്കോസ്, രാജു തോമസ്, ജോൺ ആറ്റുമാലിൽ, ജോസഫ് പൊന്നോലി, ഡോ. കുര്യാക്കോസ് റിച്ച്മണ്ട്, ഡോ. എൻ. പി. ഷീല, ഡോ. മേനോൻ, വർഗീസ് എബ്രഹാം ഡെൻവർ, സജി കരിമ്പന്നൂർ, തോമസ് ഫിലിപ്പ്, ചാക്കോ ജോസഫ്, അലക്‌സാണ്ടർ, ജേക്കബ് കോര, എൻ. എം. മാത്യുസ്, സി. ആൻഡ്‌റൂസ്, ജയിൻ മുണ്ടയ്ക്കൽ എന്നിവർ ചർച്ചയിൽ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തിൽ പങ്കെടുക്കുവാൻ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതൽ പന്ത്രണ്ട് വരെ (ഈസ്റ്റേൺ സമയം) നിങ്ങളുടെ ടെലിഫോണിൽ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോൺ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് .....
1-857-232-0476 കോഡ് 365923

ടെലിഫോൺ ചർച്ചയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ചോദ്യങ്ങൾ ചോദിക്കാൻ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com എന്ന ഇ-മെയിൽ വിലാസങ്ങളിൽ ചർച്ചയിൽ അവതരിപ്പിക്കാൻ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുൻകൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 813-389-3395 / 469-620-3269
Join us on Facebook https://www.facebook.com/groups/142270399269590

അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം

എല്ലാ ആദ്യ ശനിയാഴ്ചയും രാവിലെ 10:00 മണി മുതൽ 12:00 മണി വരെ (EST)

വിളിക്കേണ്ട നമ്പർ: 1-857-232-0476 കോഡ് 365923

വിശദ വിവരങ്ങൾക്ക് വിളിക്കുക : 1-813-389-3395 or 1-469-620-3269