- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിന്റെ മാപ്പും മതിപ്പും ഒന്നും എനിക്ക് വേണ്ട; ദുൽഖറിന്റെ നായികയെ പൊതുവേദിയിൽ ശകാരിച്ച് ചിമ്പുവിന്റെ അച്ഛൻ... പൊട്ടിക്കരഞ്ഞ് താരവും
ദുൽഖർ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സോളോ. സോളോയിൽ ദുൽഖറിന്റെ നായികയായി എത്തുന്ന സായ് ധൻസിക പൊതുവേദിയിൽ വച്ച് പൊട്ടിക്കരഞ്ഞുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. ചിമ്പുവിന്റെ അച്ഛനും സംവിധായകനുമായ ടി രാജേന്ദ്രൻ പൊതു വേദിയിൽ വച്ച് ശകാരിച്ചതാണ് സായ് ധൻസികയുടെ കരച്ചിലിന് കാരണമായത്. വഴിത്തിരു എന്ന സിനിമയുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിലാണ് സംഭവങ്ങൾ അരങ്ങേറിയത. കൃഷ്ണ കുലശേഖരനും ധൻസികയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പ്രമോഷനുവേണ്ടി നടത്തിയ പത്രസമ്മേളത്തിൽ ധൻസിക ഒരിക്കൽ പോലും തന്റെ പേര് പരാമർശിച്ചില്ലായെന്നതാണ് രാജേന്ദ്രനെ ചൊടിപ്പിച്ചത്. വാർത്ത സമ്മേളനത്തിൽ ധൻസിക സംസാരിച്ച് കഴിഞ്ഞതിന് ശേഷമായിരുന്നു ടി രാജേന്ദ്രൻ ധൻസികയോട് ദേഷ്യപ്പെട്ടത്. ധൻസികയുടെ ക്ഷമാപണം പോലും പരിഗണിക്കാതെയാണ് ടി രാജേന്ദ്രൻ ദേഷ്യപ്പെട്ടത്. സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പം അഭിനയിച്ചതിന് ശേഷമാണ് ധൻസിക തന്നെ മറന്നത്. അതുകൊണ്ടാണ് അവൾ എന്റെ പേര് പറയാൻ പോലും മറന്നത് എന്നായിരുന്നു ടി രാജേന്ദ്രൻ പറഞ്ഞത്. ഈ ലോക
ദുൽഖർ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സോളോ. സോളോയിൽ ദുൽഖറിന്റെ നായികയായി എത്തുന്ന സായ് ധൻസിക പൊതുവേദിയിൽ വച്ച് പൊട്ടിക്കരഞ്ഞുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. ചിമ്പുവിന്റെ അച്ഛനും സംവിധായകനുമായ ടി രാജേന്ദ്രൻ പൊതു വേദിയിൽ വച്ച് ശകാരിച്ചതാണ് സായ് ധൻസികയുടെ കരച്ചിലിന് കാരണമായത്.
വഴിത്തിരു എന്ന സിനിമയുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിലാണ് സംഭവങ്ങൾ അരങ്ങേറിയത. കൃഷ്ണ കുലശേഖരനും ധൻസികയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പ്രമോഷനുവേണ്ടി നടത്തിയ പത്രസമ്മേളത്തിൽ ധൻസിക ഒരിക്കൽ പോലും തന്റെ പേര് പരാമർശിച്ചില്ലായെന്നതാണ് രാജേന്ദ്രനെ ചൊടിപ്പിച്ചത്.
വാർത്ത സമ്മേളനത്തിൽ ധൻസിക സംസാരിച്ച് കഴിഞ്ഞതിന് ശേഷമായിരുന്നു ടി രാജേന്ദ്രൻ ധൻസികയോട് ദേഷ്യപ്പെട്ടത്. ധൻസികയുടെ ക്ഷമാപണം പോലും പരിഗണിക്കാതെയാണ് ടി രാജേന്ദ്രൻ ദേഷ്യപ്പെട്ടത്. സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പം അഭിനയിച്ചതിന് ശേഷമാണ് ധൻസിക തന്നെ മറന്നത്. അതുകൊണ്ടാണ് അവൾ എന്റെ പേര് പറയാൻ പോലും മറന്നത് എന്നായിരുന്നു ടി രാജേന്ദ്രൻ പറഞ്ഞത്.
ഈ ലോകത്തിന്റെ സ്റ്റൈൽ ഇതാണ്. ഒരു കാര്യം പഠിക്കണം. ഈ ലോകത്ത് ആര് എപ്പോൾ എന്തായി തീരുമെന്ന് പറയാനാകില്ലെന്നും ടി രാജേന്ദ്രൻ കൂട്ടിച്ചേർത്തു. ഉടൻ ധൻസിക മാപ്പ് പറഞ്ഞെങ്കിലും രാജേന്ദ്രൻ ചെവിക്കൊണ്ടില്ല. നിന്റെ മാപ്പും മതിപ്പും ഒന്നും എനിക്ക് വേണ്ട. ഇത് ഞാൻ ചന്തയിൽ കൊണ്ട് വിൽക്കാനൊന്നും പോകുന്നില്ല. മര്യാദ ചോദിച്ച് വാങ്ങാൻ കഴിയില്ല. മര്യാദ എന്താണെന്ന് ഞാൻ പഠിപ്പിച്ച് തരാം. ഒരു സഹോദരനെപ്പോലെ എന്നായിരുന്നു ധൻസിക മാപ്പ് പറഞ്ഞപ്പോഴുള്ള രാജേന്ദ്രന്റെ പ്രതികരണം.
പൊതുവേദിയിൽ മാധ്യമങ്ങൾക്ക് മുന്നിൽ വച്ച് പരസ്യമായി രാജേന്ദ്രൻ ശകാരിച്ചപ്പോൾ ധൻസികയ്ക്ക് പിടിച്ച് നിൽക്കാനായില്ല. മാധ്യമങ്ങൾക്ക് മുന്നിൽ താരം പൊട്ടിക്കരഞ്ഞു. വിവാദമുണ്ടാക്കനല്ല താൻ ഇത് പറയുന്നതെന്ന് രാജേന്ദ്രൻ പറഞ്ഞെങ്കിലും സംഭവം വിവാദമായി.