- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എന്റെ വാക്കുകൾ വളച്ചൊടിച്ചു''; ''ദി കശ്മീർ ഫയൽസ് ഞാനും കണ്ടതാണ്''; കശ്മീരി പണ്ഡിറ്റുകളെക്കുറിച്ചുള്ള പരാമർശത്തിൽ മലക്കം മറിഞ്ഞ് സായ് പല്ലവി
ഹൈദരാബാദ്: കശ്മീരി പണ്ഡിറ്റകളുടെ വംശഹത്യയുമായി ബന്ധപ്പെട്ട പരാമർശത്തിൽ മലക്കം മറിഞ്ഞ് നടി സായ് പല്ലവി. തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന് സായ് പല്ലവി പറഞ്ഞു. കശ്മീരി പണ്ഡിറ്റുകൾക്കെതിരെ നടത്തിയ പരാമർശം ശക്തമായ പ്രതിഷേധത്തിലേക്കും നിയമ നടപടികളിലേക്കും കടന്നതോടെയാണ് വീണ്ടും സമൂഹമാധ്യമം വഴി നടി രംഗത്തുവന്നിരിക്കുന്നത്.
ഏത് മതത്തിന്റെ പേരിൽ ആണെങ്കിലും കൊല ചെയ്യുക എന്നത് പാപമാണ് എന്നാണ് താൻ ഉദ്ദേശിച്ചത്. നിരവധി പേർ കൂട്ടക്കൊലകളെയും ന്യായീകരിച്ച് സംസാരിക്കുന്നത് കണ്ടു. എല്ലാ ജീവനും വിലപ്പെട്ടതാണെന്നാണ് തന്റെ വിശ്വാസം. സ്വന്തം സ്വത്വത്തെ കുട്ടികൾ ഭയക്കുന്ന ഒരു ദിവസം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
കശ്മീർ ഫയൽസ് കണ്ടതിന് ശേഷം അതിന്റെ സംവിധായകനുമായി സംസാരിക്കാനുള്ള അവസരം തനിക്ക് ലഭിച്ചു. സിനിമയിലെ ആളുകളുടെ അവസ്ഥ തന്നെ വല്ലാതെ അലട്ടി. വംശഹത്യയെന്നല്ല ചെറിയ പ്രശ്നങ്ങൾ പോലും ഉണ്ടാകരുതെന്നാണ് തന്റെ ആഗ്രഹം. കൊറോണ കാലത്ത് നിരവധി ആൾക്കൂട്ട കൊലപാതകങ്ങൾ ഉണ്ടായി. ഏത് തരത്തിലുള്ള അക്രമവും തെറ്റാണ്. അത് മതത്തിന്റെ പേരിൽ ആയാലും തെറ്റാണെന്നും സായ് പല്ലവി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ