- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സായ് പല്ലവി ഫിദയിലെ ഒരു രംഗത്തിൽ സ്ലീവ് ലെസ് ഉടുപ്പ് ധരിച്ചത് സംവിധായകന്റെ നിർബന്ധത്തിന് വഴങ്ങിയോ? സിനിമാഭിനയം നിർബന്ധമല്ലെന്നും ഇനി ഇത്തരം വേഷം ധരിക്കില്ലെന്നും തുറന്നടിച്ച് നടി
മലയാളത്തിൽ പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രിയങ്കരിയായി മാറിയ സായ് പല്ലവിയുടെ തെലുങ്ക് ചിത്രം ഫിദ വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ്.ചിത്രം ഒരാഴ്ചകൊണ്ട് തീയറ്ററുകളിൽ നിന്ന് വാരിയത് 25 കോടിയാണ്. സായ് പല്ലവി അഭിനയിക്കുന്ന മൂന്നാമത്തെ സിനിമയും ആദ്യ തെലുങ്ക് ചിത്രവുമാണ് ഫിദ. ഭാനു എന്ന കഥാപാത്രമാണ് സായ് പല്ലവി ഈ ചിത്രത്തിൽ ചെയ്തിരിക്കുന്നത്. ചിത്രത്തിൽ നാട്ടിൻ പുറത്തുകാരിയായിട്ടാണ് അഭിനയിക്കുന്നതെങ്കിൽ കൂടെ അല്പം ഗ്ലാമറസ്സായ വേഷങ്ങളും സായി ചിത്രത്തിൽ ധരിക്കുന്നുണ്ട്. എന്നാൽ ചിത്രത്തിൽ ഇത്തരം വേഷം ധരിച്ചത് സംവിധായകന്റെ നിർബന്ധത്തിന് വഴങ്ങിയാണെന്നും ഇനി ഇത്തരം വേഷങ്ങൾ ധരിക്കില്ലെന്ന് നടി ആവർത്തിച്ചതുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ ചർച്ച. ചിത്രത്തിലെ ഒരു രംഗത്തിൽ ്സ്ലീവ് ലെസായിട്ടുള്ള കുഞ്ഞുടുപ്പിടാൻ തന്നെ സംവിധായകൻ നിർബന്ധിച്ചപ്പോൾ സായ് കൊടുത്ത മറുപടിയാണ് ചർച്ചയായിരിക്കുന്നത്. തനിക്ക് കംഫർട്ടബിൾ അല്ലാത്ത വേഷം സിനിമയിൽ ധരിക്കില്ല എന്ന് സായ് പല്ലവി നേരത്തെ വ്യക്തമാക്കിയതുമാണ്. മോഡേൺ വേഷമാണെങ്കി
മലയാളത്തിൽ പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രിയങ്കരിയായി മാറിയ സായ് പല്ലവിയുടെ തെലുങ്ക് ചിത്രം ഫിദ വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ്.ചിത്രം ഒരാഴ്ചകൊണ്ട് തീയറ്ററുകളിൽ നിന്ന് വാരിയത് 25 കോടിയാണ്. സായ് പല്ലവി അഭിനയിക്കുന്ന മൂന്നാമത്തെ സിനിമയും ആദ്യ തെലുങ്ക് ചിത്രവുമാണ് ഫിദ. ഭാനു എന്ന കഥാപാത്രമാണ് സായ് പല്ലവി ഈ ചിത്രത്തിൽ ചെയ്തിരിക്കുന്നത്.
ചിത്രത്തിൽ നാട്ടിൻ പുറത്തുകാരിയായിട്ടാണ് അഭിനയിക്കുന്നതെങ്കിൽ കൂടെ അല്പം ഗ്ലാമറസ്സായ വേഷങ്ങളും സായി ചിത്രത്തിൽ ധരിക്കുന്നുണ്ട്. എന്നാൽ ചിത്രത്തിൽ ഇത്തരം വേഷം ധരിച്ചത് സംവിധായകന്റെ നിർബന്ധത്തിന് വഴങ്ങിയാണെന്നും ഇനി ഇത്തരം വേഷങ്ങൾ ധരിക്കില്ലെന്ന് നടി ആവർത്തിച്ചതുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ ചർച്ച. ചിത്രത്തിലെ ഒരു രംഗത്തിൽ ്സ്ലീവ് ലെസായിട്ടുള്ള കുഞ്ഞുടുപ്പിടാൻ തന്നെ സംവിധായകൻ നിർബന്ധിച്ചപ്പോൾ സായ് കൊടുത്ത മറുപടിയാണ് ചർച്ചയായിരിക്കുന്നത്.
തനിക്ക് കംഫർട്ടബിൾ അല്ലാത്ത വേഷം സിനിമയിൽ ധരിക്കില്ല എന്ന് സായ് പല്ലവി നേരത്തെ വ്യക്തമാക്കിയതുമാണ്. മോഡേൺ വേഷമാണെങ്കിലും തനിക്ക് കംഫർട്ടബിളായിരിക്കണം എന്നായിരുന്നു സായ് പറഞ്ഞത്. സ്ലീവ് ലസ്സ് വേഷങ്ങൾ ഒട്ടും കംഫർട്ടല്ല എന്നും സായി വ്യക്തമാക്കിയിരുന്നു.
എന്നാൽ ഫിദ എന്ന ചിത്രത്തിൽ കൈയില്ലാത്ത ഒരു ഗൗൺ ധരിക്കാൻ സംവിധായകൻ ശേഖർ കാമൂൽ നടിയെ നിർബന്ധിച്ചുവത്രെ. ആ രംഗത്തിന് അത്യാവശ്യമായിരുന്നു കറുപ്പ് നിറത്തിലുള്ള ആ ഗൗൺ. ഇത്തരം വേഷങ്ങളിൽ താൻ കംഫർട്ടല്ല എന്ന് ആദ്യം സായ് പല്ലവി പറഞ്ഞു. എന്നാൽ ഈ രംഗത്തിന് കൈയ് ഇല്ലാത്ത ഈ കുപ്പായം നിർബന്ധമാണ് എന്ന് സംവിധായകൻ നിർബന്ധം പിടിച്ചപ്പോൾ ഇനി ഇത്തരം വേഷം ധരിക്കില്ല എന്ന് പറഞ്ഞുകൊണ്ട് സായ് ആ കുപ്പായമിട്ടെന്നാണ് റിപ്പോർട്ട്.