- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സായി പല്ലവിയുടെ പ്രതിഫലം കേട്ടാൽ ഞെട്ടും; ചോദിക്കുന്ന പ്രതിഫലം നൽകിയാലും സായി നായികയാകണമെങ്കിൽ മറ്റ് ചില ഡിമാന്റുകളുമുണ്ട്;പുതിയ ഡിമാന്റ് കേട്ട് തെലുങ്ക് സിനിമയിൽ നിന്നും സായിയെ ഒഴിവാക്കാൻ ആലോചന
സായി പല്ലവി ഒരു സിനിമയിൽ അഭിനയിക്കണമെങ്കിൽ പലതരം നിബന്ധനകൾ മുന്നോട്ട് വെക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ടുകളിൽ സായിയുടെ പ്രതിഫലം കേട്ട് എല്ലാവരും ഒന്ന് ഞെട്ടിയിരുന്നു. തെലുങ്കിലെ ആദ്യ സിനിമയിൽ അഭിനയിക്കുന്നതിനായി 40 വാങ്ങിയ സായി അടുത്ത സിനിമയിൽ അത് 70 ലക്ഷമാക്കിയെന്നാണ് പറയുന്നത്. ഇപ്പോൾ പുതിയൊരു നിബന്ധന നടി മുന്നോട്ട് വെച്ചിരിക്കുകയാണ്. തെലുങ്ക് സിനിമയെയായിരിക്കും ഇക്കാര്യം കൂടുതൽ ബാധിക്കാൻ പോവുന്നത്. മലയാളികളെ അടുത്ത് കാലത്ത് ആകർഷിച്ച നടിമാരിൽ പ്രധാനിയാണ് സായി പല്ലവി. 2015 ൽ പ്രേമം എന്ന ചിത്രത്തിലൂടെ കേരളത്തിൽ മലർ മിസ് ഉണ്ടാക്കിയ തരംഗം വളരെ വലുതായിരുന്നു. പ്രേമം എന്ന ചിത്രത്തിലൂടെ നായികയായി സിനിമയിലെത്തിയ സായി മലയാളത്തിൽ കലി എന്ന സിനിമയിലും അഭിനയിച്ചതിന് ശേഷം തെലുങ്കിലേക്കും കൂടി അരങ്ങേറ്റം കുറിച്ചിരുന്നു. നിലവിൽ മൂന്ന് സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും സായി പല്ലവി ഇപ്പോൾ പ്രമുഖ നടിമാരുടെ പട്ടികയിലാണ്. സായി പല്ലവി ഇന്ന് തെന്നിന്ത്യയുടെ ജനപ്രിയ നടിയായി
സായി പല്ലവി ഒരു സിനിമയിൽ അഭിനയിക്കണമെങ്കിൽ പലതരം നിബന്ധനകൾ മുന്നോട്ട് വെക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ടുകളിൽ സായിയുടെ പ്രതിഫലം കേട്ട് എല്ലാവരും ഒന്ന് ഞെട്ടിയിരുന്നു. തെലുങ്കിലെ ആദ്യ സിനിമയിൽ അഭിനയിക്കുന്നതിനായി 40 വാങ്ങിയ സായി അടുത്ത സിനിമയിൽ അത് 70 ലക്ഷമാക്കിയെന്നാണ് പറയുന്നത്. ഇപ്പോൾ പുതിയൊരു നിബന്ധന നടി മുന്നോട്ട് വെച്ചിരിക്കുകയാണ്. തെലുങ്ക് സിനിമയെയായിരിക്കും ഇക്കാര്യം കൂടുതൽ ബാധിക്കാൻ പോവുന്നത്.
മലയാളികളെ അടുത്ത് കാലത്ത് ആകർഷിച്ച നടിമാരിൽ പ്രധാനിയാണ് സായി പല്ലവി. 2015 ൽ പ്രേമം എന്ന ചിത്രത്തിലൂടെ കേരളത്തിൽ മലർ മിസ് ഉണ്ടാക്കിയ തരംഗം വളരെ വലുതായിരുന്നു. പ്രേമം എന്ന ചിത്രത്തിലൂടെ നായികയായി സിനിമയിലെത്തിയ സായി മലയാളത്തിൽ കലി എന്ന സിനിമയിലും അഭിനയിച്ചതിന് ശേഷം തെലുങ്കിലേക്കും കൂടി അരങ്ങേറ്റം കുറിച്ചിരുന്നു. നിലവിൽ മൂന്ന് സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും സായി പല്ലവി ഇപ്പോൾ പ്രമുഖ നടിമാരുടെ പട്ടികയിലാണ്. സായി പല്ലവി ഇന്ന് തെന്നിന്ത്യയുടെ ജനപ്രിയ നടിയായി വളർന്നിരിക്കുകയാണ്.
നല്ല സിനിമകൾ മാത്രം തിരഞ്ഞെടുക്കുന്ന സായി പല്ലവിയുടെ പ്രതിഫലം ഞെട്ടിക്കുന്നവയായിരുന്നു. നടി ഒരു സിനിമയിൽ അഭിനയിക്കണമെങ്കിൽ പല ഡിമാന്റുകളും മുന്നോട്ട് വെക്കാറുണ്ട്. അക്കൂട്ടത്തിൽ സായിയുടെ പുതിയൊരു നിബന്ധന കൂടി വന്നിരിക്കുകയാണ്. നന്നായി ഡാൻസ് കളിക്കുന്ന സായിക്ക് സിനിമയിൽ ആടി പാടുന്നതിനൊന്നും കുഴപ്പമില്ല. സായിയുടെ പുതിയ ഡിമാന്റാണ് സിനിമ പ്രവർത്തകരെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. ഉമ്മ വെക്കുന്ന രംഗങ്ങളിൽ അഭിനയിക്കില്ലെന്ന് പറഞ്ഞ് കൊണ്ടാണ് സായി ഇപ്പോൾ വാർത്തയിൽ നിറഞ്ഞിരിക്കുന്നത്.
സിനിമകളിൽ പാട്ട് രംഗങ്ങളും ഡാൻസും മറ്റും ആസ്വദിക്കുന്ന സായി പല്ലവിക്ക് സ്‌ക്രീനിനു മുന്നിൽ ചുംബിക്കുന്നതിനോട് പൂർണ വിയോജിപ്പാണുള്ളത്. അത് നടി തുറന്ന് പറയുകയും ചെയ്തിരിക്കുകയാണ്. അടുത്തിടെ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സായി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മാതാപിതാക്കളുടെ അനുവാദം കിട്ടിയതുകൊണ്ട് മാത്രമാണ് തന്റെ സ്വപ്നങ്ങളെല്ലാം പൂർത്തിയാക്കാൻ കഴിയുന്നത്. താൻ സിനിമയിൽ ഇത്തരം രംഗങ്ങളിൽ അഭിനയിക്കുന്നത് ഒരിക്കലും അവർക്ക് ഉൾക്കൊള്ളാൻ കഴിയാത്ത കാര്യമാണ്. അതിനാൽ എന്റെ പ്രവർത്തിയിൽ അത്രം കാര്യങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കുകയാണെന്നുമാണ് സായി പറയുന്നത്.
സായിയുടെ ഏറ്റവും പുതിയ ഫിദ എന്ന തെലുങ്ക് ചിത്രം ജൂലൈ അവസാനത്തോട് കൂടിയായിരുന്നു തിയറ്ററുകളിലെത്തിയത്. നിലവിൽ 40 കോടി ഗ്രോസ് കളക്ഷൻ നേടിയ സിനിമ സൂപ്പർ ഹിറ്റായി ഓടി കൊണ്ടിരിക്കുകയാണ്. മലയാളത്തിൽ മലർ ഹിറ്റായത് പോലെയാണ് ഇപ്പോൾ തെലുങ്കിൽ ഭാനുമതിയും. സായിയുടെ ഭാനുമതി മറ്റൊരു തരംഗമായി മാറിയിരിക്കുകയാണ്.
സിനിമകൾ തിരഞ്ഞെടുക്കുന്നതിന് സായി ശ്രദ്ധിക്കാറുണ്ട്. ഫിദയ്ക്ക് ശേഷം തമിഴിലെ ഹൊറർ സിനിമ 'കരു'വാണ് സായിയുടെ അടുത്ത് വരാനിരിക്കുന്ന സിനിമ. ദുൽഖർ സൽമാനും സായി പല്ലവിയും നായിക നായകന്മാരായി അഭിനയിച്ച കലി എന്ന സിനിമയും തെലുങ്കിലേക്ക് മൊഴി മാറ്റത്തിന് തയ്യാറെടുക്കുകയാണ്.