- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ മോളെ കൊന്നിട്ട് താൽക്കാലിക ജോലി എനിക്കെന്തിനാ? സായ് വാഗ്ദാനം ചെയ്ത് ജോലി നിഷേധിച്ച് ആത്മഹത്യ ചെയ്ത അപർണയുടെ അമ്മ; പീഡിപ്പിച്ച സീനിയർ വിദ്യാർത്ഥികളെ സർക്കാർ സംരക്ഷിക്കുന്നെന്ന് വിമർശനം
ആലപ്പുഴ: എന്റെ മോളെ കൊന്നിട്ട് താൽക്കാലിക ജോലി എനിക്കെന്തിനാ? ചോദിക്കുന്നത് സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ (സായി)യുടെ സായി സെന്ററിൽ ആത്മഹത്യ ചെയ്ത അപർണയുടെ മാതാവ് ഗീതയാണ്. സായി വാഗ്ദാനം ചെയ്ത ജോലി തനിക്ക് വേണ്ടെന്ന് അവർ തുറന്നു പറഞ്ഞു. തന്റെ മകൾ ആത്മഹത്യ ചെയ്തത് കടുത്ത പീഡനത്തെ തുടർന്നാണെന്നും ഗീത ആരോപിച്ചു. മകളെയും കൂട്ടുകാരികള
ആലപ്പുഴ: എന്റെ മോളെ കൊന്നിട്ട് താൽക്കാലിക ജോലി എനിക്കെന്തിനാ? ചോദിക്കുന്നത് സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ (സായി)യുടെ സായി സെന്ററിൽ ആത്മഹത്യ ചെയ്ത അപർണയുടെ മാതാവ് ഗീതയാണ്. സായി വാഗ്ദാനം ചെയ്ത ജോലി തനിക്ക് വേണ്ടെന്ന് അവർ തുറന്നു പറഞ്ഞു. തന്റെ മകൾ ആത്മഹത്യ ചെയ്തത് കടുത്ത പീഡനത്തെ തുടർന്നാണെന്നും ഗീത ആരോപിച്ചു.
മകളെയും കൂട്ടുകാരികളെയും പീഡിപ്പിച്ചത് രണ്ടു സീനിയർ വിദ്യാർത്ഥികളാണ്. അവരെ സർക്കാരും 'സായി'യും ചേർന്ന് സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. മകളെ പരിശീലകൻ ഉപദ്രവിച്ചിട്ടില്ലെന്നും അമ്മ പറഞ്ഞു. അപർണയുടെ അമ്മ ഗീതയ്ക്ക് ക്ലാസ് ഫോർ തസ്തികയിൽ ജോലി നൽകാമെന്നാണ് സായി ഡയറക്ടർ ജനറൽ ഇൻജെത്തി ശ്രീനിവാസൻ ഉറപ്പുനൽകിയിരുന്നത്. കുടുംബത്തിന് സായി അഞ്ച് ലക്ഷം രൂപയും നൽകിയിരുന്നു. റോവിങ്ങിൽ ദേശീയ ജൂനിയർ വെള്ളിമെഡൽ ജേതാവായിരുന്നു മരിച്ച അപർണ.
സായിയിലെ പീഡനങ്ങളെ കുറിച്ച് മകൾ തന്നോട് പറഞ്ഞിരുന്നതായും ഇവർ പറഞ്ഞു. റാഗിംഗാണ് സായി കേന്ദ്രത്തിൽ നടന്നതെന്നാണ് ആത്മഹത്യക്ക് ശ്രമിച്ച മറ്റ് വിദ്യാർത്ഥികളുടെ ബന്ധുക്കളും പറയുന്നത്. സായികേന്ദ്രത്തിലെ നാല് റോവിങ് താരങ്ങൾ വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ഒരാൾ മരണത്തിനുകീഴടങ്ങുകയുമായിരുന്നു ചെയ്തത്. ഈ കേസിന്റെ അന്വേഷണത്തിന്റെ നിജസ്ഥിതിയാണ് ഡയറക്ടർ വളച്ചൊടിച്ചെന്ന ആരോപണവും ശക്തമാണ്.
താരങ്ങളുടെ ആത്മഹത്യാക്കുറിപ്പിലും മജിസ്‌ട്രേറ്റിനു മുമ്പാകെ നൽകിയ മരണമൊഴിയിലും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിട്ടുണ്ടെന്നു വ്യക്തമാക്കിയിട്ടുള്ളതാണ്. മരണക്കിടക്കയിൽ അപർണ തന്റെ അമ്മ ഗീതയോട്, പീഡിപ്പിച്ചത് ഡിറ്റിയും ചിപ്പിയും എന്നുപേരുകളുള്ള ചേച്ചിമാരാണെന്നാണ് പറഞ്ഞിട്ടുണ്ട്. ഈ മൊഴിയും അവഗണിച്ചാണ്് ഒന്നുംസംഭവിച്ചിട്ടില്ലെന്ന തരത്തിൽ റിപ്പോർട്ട് പുറത്തുവിട്ടത്.
പീഡനം നടന്നിട്ടില്ലെങ്കിൽ പിന്നെ എന്തിന് തങ്ങളുടെ മക്കൾ ഇതു ചെയ്തു. അല്ലെങ്കിൽ തങ്ങളുടെ മക്കൾക്ക് മാനസികത്തകരാറുണ്ടെന്നല്ലേ അർത്ഥമാക്കേണ്ടതെന്നു മാതാപിതാക്കൾ ചോദിക്കുന്നു. ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന കുട്ടികളാണ്. കാരണം വ്യക്തമാക്കേണ്ടത് സായി അധികാരികളുടെ ഉത്തരവാദിത്വമാണ്. തങ്ങളുടെ മക്കളെക്കൊണ്ട് അടിവസ്ത്രം കഴുകിപ്പിച്ചവരും അവരെ തുഴകൊണ്ട് നടുവ് അടിച്ചൊടിച്ചവരും ഇപ്പോൾ പുണ്യവാളന്മാരായി. പീഡിപ്പിച്ചവരുടെ പേരു വ്യക്തമായി പറഞ്ഞിട്ടും ഇവരെ ചോദ്യം ചെയ്യാത്തതെന്തുകൊണ്ടാണ്? സംഭവം ഒതുക്കപ്പെടുമെന്നു തങ്ങൾ ഭയപ്പെട്ടിരുന്നതുപോലെ തന്നെ കാര്യങ്ങൾ നടക്കുകയാണ്... മാതാപിതാക്കൾ ചോദിക്കുന്നു.
സംഭവത്തിനുശേഷം അധികാരപ്പെട്ടവർ പലരും തങ്ങളെ ആശ്വസിപ്പിക്കാനും അന്വേഷണം നിഷ്പക്ഷമായി നടക്കുമെന്ന് വാഗ്ദാനം ചെയ്യാനുമെത്തിയിരുന്നു. ഇക്കൂട്ടത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ളവരുണ്ടായിരുന്നു. സംഭവത്തിനുശേഷം നടന്ന സായി അധികൃതരുടെയും പൊലീസിന്റെയും ഒത്തുകളിയിൽ സംശയമുണ്ടായിരുന്നതുകൊണ്ടുതന്നെ ആഭ്യന്തര മന്ത്രി സന്ദർശിച്ചപ്പോൾ അന്വേഷണത്തിൽ സുതാര്യത ഉറപ്പാക്കണമെന്നും അല്ലാതെ ചാനൽ ചർച്ചകളിൽ മാത്രമായി സംഭവം ഒതുക്കരുതെന്നും അപർണയുടെ അമ്മ ഗീത നേരിട്ട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇന്നലെ സായി ഡയറക്ടറുടേതായി വന്ന റിപ്പോർട്ട് സംശയം ബലപ്പെടുത്തുന്നതാണ്.