ന്ത്യ തേടിക്കൊണ്ടിരിക്കുന്ന ഭീകര നേതാവാണ് ഹാഫിസ് സെയ്ദ്‌. ഇന്ത്യയുടെ മാത്രമല്ല, അമേരിക്കയുടെയും ശത്രുക്കളിൽ പ്രധാനി. കടുത്ത ഇന്ത്യ വിരുദ്ധ പ്രസ്താവനകൾ മാത്രം നടത്താറുള്ള ഹാഫിസ് സെയ്ദിന് മനംമാറ്റം വന്നുതുടങ്ങിയോ? പ്രധാന ശത്രു അമേരിക്കയാണെന്നും അമേരിക്കയെ തകർക്കാൻ ഇന്ത്യയുമായി ധാരണയിലെത്താൻ ശ്രമിക്കാനും പാക്കിസ്ഥാനെ സെയ്ദ് ഉപദേശിക്കുന്നു.

തന്നെക്കുറിച്ചോർത്ത് ഇന്ത്യ തലപുകയ്ക്കുമ്പോഴും പാക്കിസ്ഥാനിൽ അമേരിക്കൻ സൈന്യം തന്നെ തേടിയെത്തുമ്പോഴുമാണ് ഏറ്റവും ശാന്തമായി ഉറങ്ങാൻ സാധിക്കുന്തെന്ന് ഇന്ത്യയെയും അമേരിക്കയെയും കളിയാക്കിക്കൊണ്ട് ഹാഫിസ് സെയ്ദ് പറഞ്ഞു. കാശ്മീർ പ്രശ്‌ന പരിഹാരത്തിനായി പാക്കിസ്ഥാൻ സർക്കാർ യാതൊന്നും ചെയ്യുന്നില്ലെന്നും മുംബൈ ആക്രമണത്തിന്റെ സൂത്രധാരൻ കൂടിയായ സെയ്ദ് പറയുന്നു.

കാശ്മീർ പ്രശ്‌നം പരിഹരിക്കുന്നതിനു വേണ്ടിയാണ് ജനങ്ങൾ വോട്ടുനൽകി പാക്കിസ്ഥാൻ പാർലമെന്റിലേക്ക് നേതാക്കളെ എത്തിക്കുന്നത്. എന്നാൽ, അവരെല്ലാം അമേരിക്കയെ നോക്കിയിരുപ്പാണ്. അമേരിക്കയെയല്ല, ഇന്ത്യയിലേക്കാണ് നോക്കേണ്ടത്. കാശ്മീർ പ്രശ്‌നത്തിന് പരിഹാരം കാണാൻ ഇന്ത്യയുമായാണ് ചർച്ച നടത്തേണ്ടതും ബന്ധം സ്ഥാപിക്കണ്ടതും-സെയ്ദ് പറഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഏത് നീക്കത്തെയും അമേരിക്ക തടയുമെന്നും സെയ്ദ് മുന്നറിപ്പ് നൽകുന്നു. അന്താരാഷ്ട്ര തലത്തിൽ പാക്കിസ്ഥാൻ ഒറ്റപ്പെട്ടതിനെ പരാമർശിച്ച്, കാശമീരിന് എന്നു സ്വാതന്ത്ര്യം കിട്ടുന്നുവോ അന്ന് ഇന്ത്യയും അതേ അവസ്ഥ തിരിച്ചറിയുമെന്ന് സെയ്ദ് പറഞ്ഞു. എല്ലാ പാർട്ടികളും കാശ്മീരിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ശ്രമിച്ചാൽ ഇന്ത്യക്കൊന്നും ചെയ്യാനാവില്ലെന്നും സെയ്ദ് പ്രതീക്ഷിക്കുന്നു.

പാക്കിസ്ഥാന്റെ പക്കലുള്ള ആണവായുധ ശേഖരം കുറയ്ക്കുന്നതിനാണ് അമേരിക്ക ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും സെയ്ദ് കുറ്റപ്പെടുത്തി. പാക് അധീന കാശ്മീരിൽ ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്‌ട്രൈക്ക് വെറും നാടകം മാത്രമായിരുന്നുവെന്നും ഭീകര നേതാവ് ആരോപിച്ചു.