ടൻ സെയിഫ് അലി ഖാന്റെ 50-ാം പിറന്നാൾ ആഘോഷങ്ങളുടെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടിയും ഭാര്യയുമായ കരീന കപൂർ. പിറന്നാൾ കേക്ക് മുറിക്കുന്ന സമയം പകർത്തിയ വിഡിയോയാണ് കരീന പുറത്തുവിട്ടിരിക്കുന്നത്. കരീനയുടെ നെറുകയിൽ ചുംബിക്കുന്ന സെയിഫിനെ വിഡിയോയിൽ കാണാം. എന്റെ ജീവിതത്തിലെ പ്രകാശത്തിന് പിറന്നാൾ ആശംസകൾ എന്നാണ് വിഡിയോയ്ക്കൊപ്പം കരീന കുറിച്ചത്.

കഴിഞ്ഞ ആഴ്ചയാണ് രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താനും സെയിഫുമെന്ന് കരീന അറിയിച്ചത്. ഇതിനു പിന്നാലെയാണ് പിറന്നാൾ ആഘോഷങ്ങളുടെ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ നിറയുന്നത്. കരീനയുടെ സഹോദരി കരിഷ്മയും ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു.

2012ൽ വിവാഹിതരായ കരീനയ്ക്കും സെയിഫിനും 2016ലാണ് ആദ്യ കുഞ്ഞ് പിറന്നത്. സോഷ്യൽ മീഡിയയിലടക്കം ഏറെ ആരാധകരുള്ള താരപുത്രനാണ് തൈമൂർ