പാരിസ്: ഫ്രഞ്ച് ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റണിൽ നിന്ന് ഇന്ത്യയുടെ സൈന നെഹ്‌വാൾ പുറത്തായി. ക്വാർട്ടറിൽ രണ്ടാം സീഡ് ചൈനയുടെ ഷിയാങ് വാങ്ങിനോട് 19-21, 21-19, 15-21 എന്ന സ്‌കോറിനാണ് സൈന അടിയറവ് പറഞ്ഞത്.