സിയൂൾ: സൈന നെഹ്‌വാളിന് വീണ്ടും തോൽവി. കൊറിയ ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യയുടെ സൈന നെഹ്വാൾ ക്വാർട്ടറിൽ തോറ്റുപുറത്തായി. നേരത്തെ ചൈന ഓപ്പണിൽ നിന്നും ആദ്യ റൗണ്ടിൽ തന്നെ സൈന തോറ്റ് പുറത്തായിരുന്നു.

ജപ്പാന്റെ നസോമി ഒക്കുഹാരയോടാണ് സൈന പരാജയപ്പെട്ടത്. അഞ്ചാം സീഡ് സൈന ഒന്നിനെതിരെ രണ്ടു ഗെയിമുകൾക്കാണ് പരാജയപ്പെട്ടത്. സ്‌കോർ: 21-15, 15-21, 20-22.ആദ്യ ഗെയിം നഷ്ടപ്പെട്ട സൈന രണ്ടാം ഗെയിമിൽ തിരിച്ചുവന്നു. എന്നാൽ നിർണായകമായ മൂന്നാം ഗെയിമിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ പരാജയം സമ്മതിക്കുകയായിരുന്നു.