ന്യൂഡൽഹി: ഇന്ത്യൻ താരം സൈന നെഹ്‌വാളിന് ബാഡ്മിന്റണിലെ ലോക ഒന്നാം നമ്പർ സ്ഥാനം നഷ്ടമായി. വ്യാഴാഴ്ച പുറത്തിറക്കിയ പുതിയ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് സൈന. സ്‌പെയിനിന്റെ ലോക ചാമ്പ്യൻ കരോലിന മാരിനാണ് സൈനയെ മറികടന്ന് ഒന്നാം റാങ്കിലെത്തിയത്. ജപ്പാൻ ഓപ്പണിലും ഡെന്മാർക്ക് ഓപ്പണിലും രണ്ടാം റൗണ്ടിൽ പുറത്തായതാണ് സൈനക്ക് തിരിച്ചടിയായത്. ഓഗസ്റ്റ് 20ന് ഒന്നാം സ്ഥാനത്തെത്തിയ സൈനയ്ക്ക് ഒമ്പതു ആഴ്ചയ്ക്കുശേഷമാണ് സ്ഥാനം നഷ്ടമാകുന്നത്. റാങ്കിംഗിൽ ഇന്ത്യയുടെ പി വി സിന്ധു പതിമൂന്നാം സ്ഥാനത്തുണ്ട്.