സിഡ്‌നി: ലോക ഒന്നാം നമ്പർ താരം സൈന നെഹ്‌വാൾ ഓസ്‌ട്രേലിയൻ ഓപ്പൺ ബാഡ്മിന്റണിൽ നിന്നു പുറത്ത്. ക്വാർട്ടറിൽ ചൈനയുടെ വാംഗ് ഷിസിയാനോടു തോറ്റാണ് ലോക ഒന്നാം നമ്പർ സിഡ്‌നിയിൽ നിന്നു മടങ്ങിയത്. അഞ്ചാം സീഡായ വാംഗ് നേരിട്ടുള്ള ഗെയിമുകൾക്കാണ് സൈനയെ തോൽപ്പിച്ചത്. സ്‌കോർ: 21-15, 21-13.