- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്ത് വർഷം ഒളിച്ചു വെച്ച പ്രണണയത്തിനൊടുവിൽ സൈനയും കശ്യപും വിവാഹിതരാകുന്നു; സുഹൃത്തുക്കൾക്കൊപ്പം മാത്രം കറങ്ങി നടന്നു പ്രണയിച്ച ബാഡ്മിന്റൺ താരങ്ങളുടെ പ്രണയത്തിന് വീട്ടുകാരുടെ പച്ചക്കൊടി: വിവാഹം ഡിസംബർ 16ന്
ഹൈദരാബാദ്: പത്ത് വർഷം നീണ്ട രഹസ്യ പ്രണയത്തിനൊടുവിൽ ബാഡ്മിന്റൺ താരങ്ങളായ സൈന നെഹ്വാളും പി കശ്യപും വിവാഹിതരാകുന്നു. ഇരുവരുടേയും ബന്ധത്തിന് വീട്ടുകാരും പച്ചക്കൊടി കാണിച്ചതോടെ ഡിസംബർ 16ന് വിവാഹം നടത്താൻ തീരുമാനിക്കുക ആയിരുന്നു. ഹൈദരാബാദിൽ നടക്കുന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. ഡിസംബർ 21ന് സുഹൃത്തുക്കളും ആരാധകർക്കുമായി വിവാഹ സൽക്കാരം നടത്തുമെന്ന് ഇരുവരോടും അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഗോസിപ്പുകോളങ്ങളിൽ ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ വന്നിരുന്നെങ്കിലും നൈസയും കശ്യപും നിഷേധിക്കുകയായിരുന്നു. സഹതാരങ്ങളും സുഹൃത്തുക്കളുമായ കിടംബി ശ്രാകാന്ത്, എച്ച് എസ് പ്രണോയ്, ഗുരുസായ് ദത്ത് തുടങ്ങിയവരോടൊപ്പമായിരുന്നു എപ്പോഴും പ്രണയ ജോഡികളുടെ കറക്കം. അതിനാൽ തന്നെ പ്രണയ വിവരം സുഹൃത്ത് വലയം ഭേദിച്ച് പുറത്തേക്ക് പോയതുമില്ല. മൂവർസംഘവും ഇവരുടെ പ്രണയം രഹസ്യമാക്കി വയ്ക്കാൻ ശ്രദ്ധിച്ചു. ഇതാദ്യമായല്ല കായികതാരങ്ങൾ വിവാഹിതരാകുന്നത്. മലയാളിയായ സ്‌ക്വാഷ് താരം ദീപിക പള്ള
ഹൈദരാബാദ്: പത്ത് വർഷം നീണ്ട രഹസ്യ പ്രണയത്തിനൊടുവിൽ ബാഡ്മിന്റൺ താരങ്ങളായ സൈന നെഹ്വാളും പി കശ്യപും വിവാഹിതരാകുന്നു. ഇരുവരുടേയും ബന്ധത്തിന് വീട്ടുകാരും പച്ചക്കൊടി കാണിച്ചതോടെ ഡിസംബർ 16ന് വിവാഹം നടത്താൻ തീരുമാനിക്കുക ആയിരുന്നു. ഹൈദരാബാദിൽ നടക്കുന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. ഡിസംബർ 21ന് സുഹൃത്തുക്കളും ആരാധകർക്കുമായി വിവാഹ സൽക്കാരം നടത്തുമെന്ന് ഇരുവരോടും അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഗോസിപ്പുകോളങ്ങളിൽ ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ വന്നിരുന്നെങ്കിലും നൈസയും കശ്യപും നിഷേധിക്കുകയായിരുന്നു. സഹതാരങ്ങളും സുഹൃത്തുക്കളുമായ കിടംബി ശ്രാകാന്ത്, എച്ച് എസ് പ്രണോയ്, ഗുരുസായ് ദത്ത് തുടങ്ങിയവരോടൊപ്പമായിരുന്നു എപ്പോഴും പ്രണയ ജോഡികളുടെ കറക്കം. അതിനാൽ തന്നെ പ്രണയ വിവരം സുഹൃത്ത് വലയം ഭേദിച്ച് പുറത്തേക്ക് പോയതുമില്ല. മൂവർസംഘവും ഇവരുടെ പ്രണയം രഹസ്യമാക്കി വയ്ക്കാൻ ശ്രദ്ധിച്ചു.
ഇതാദ്യമായല്ല കായികതാരങ്ങൾ വിവാഹിതരാകുന്നത്. മലയാളിയായ സ്‌ക്വാഷ് താരം ദീപിക പള്ളിക്കൽ- ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്, വോളിബോൾ താരം പ്രതിമാ സിങ്-ക്രിക്കറ്റ് താരം ഇഷാന്ത് ശർമ, ഗുസ്തി താരങ്ങളായ ഗീതാ ഫൊഗാട്ട്- പവൻ കുമാർ എന്നിവർ കായികതാരങ്ങളായ ദമ്പതികളാണ്. ബാഡ്മിന്റൺ താരങ്ങളായ ജ്വാല ഗുട്ടയും ചേതൻ ആനന്ദും വിവാഹിതരായിരുന്നെങ്കിലും പിന്നീട് വേർപിരിയുകയായിരുന്നു.
2005ൽ പരിശീലകനായ പുല്ലേല ഗോപി ചന്ദിന്റെ ഹൈദരാബാദിലെ അക്കാദമിയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു. ഇരുവരുടെയും കുടുംബങ്ങൾ കൂടി ബന്ധം അംഗീകരിച്ചതോടുകൂടി 28കാരിയായ സൈനയും 32കാരനായ കശ്യപും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. ബംഗളൂരുവിലെ പരിശീലനും പൂർത്തിയാക്കിയ ശേഷം ഹൈദരാബാദിലാണ് സൈനയും കശ്യപും ഇപ്പോഴുള്ളത്.
ഇരുപത്തിയെട്ടുകാരിയായ സൈന കരിയറിൽ ഇതുവരെ പ്രധാനപ്പെട്ട 20 കിരീടങ്ങൾ നേടിയിട്ടുണ്ട്. ഒളിമ്പിക്സ് വെങ്കല മെഡലും ലോകചാമ്പ്യൻഷിപ്പിൽ വെള്ളിയും സൈനയുടെ അക്കൗണ്ടിലുണ്ട്. അതേസമയം 32-കാരനായ കശ്യപ് 2013-ൽ ലോക റാങ്കിങ്ങിൽ ആറാം സ്ഥാനത്ത് എത്തിയിരുന്നു. 2014 കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും നേടി.