- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈന നെഹ്വാളിന് മലേഷ്യൻ ഗ്രാൻഡ്പ്രീ കിരീടം; ഏറേ നാളിനു ശേഷം ഇന്ത്യൻ താരം കപ്പുയർത്തിയത് ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ
സരവാക്: ഇന്ത്യൻ താരം സൈന നെഹ്‌വാൾ മലേഷ്യൻ മാസ്റ്റേഴ്സ് ഗ്രാൻഡ്പ്രീ ബാഡ്മിന്റൺ കിരീടം ചൂടി. ഫൈനലിൽ തായ്ലന്റിന്റെ ചോച്ചവാനെ പരാജയപ്പെടുത്തിയാണ് സൈന ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഒരു കിരീടം നേടിയത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന രണ്ട് ഗെയിമുകൾക്ക് ശേഷമായിരുന്നു സൈനയുടെ വിജയം. സ്‌കോർ: 22-20, 22-20. 2016 ജൂണിൽ ഓസ്ട്രേലിയൻ ഓപ്പൺ നേടിയതിന് ശേഷം സൈനയുടെ ആദ്യ കിരീടമാണിത്. 2016 റിയോ ഒളിമ്പിക്സിന് ശേഷം കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയായ സൈനയുടെ തിരിച്ചുവരവ് കൂടിയായി ഈ കിരീടനേട്ടം. 2011ൽ ഫൈനൽ വരെയെത്തിയതാണ് ഇതിനു മുമ്പ് മലേഷ്യൻ മാസ്റ്റേഴ്സിൽ സൈനയുടെ മികച്ച പ്രകടനം. 2013ലും 2016ലും പി.വി സിന്ധുവായിരുന്നു മലേഷ്യൻ മാസ്റ്റേഴ്സ് കിരീടം ചൂടിയത്. സെമിയിൽ സൈന ഹോങ്കോങ്ങിന്റെ യിപ് പുയി യിന്നിനെയാണു തോല്പിച്ചത്. 32 മിനിറ്റ് മാത്രം നീണ്ടു നിന്ന മത്സരത്തിൽ അനായസ ജയമാണു സൈന സ്വന്തമാക്കിയത്. ആദ്യ ഗെയിമിൽ 21-13നും രണ്ടാം ഗെയിമിൽ 21-10നും യിപ് പരാജയപ്പെട്ടു.
സരവാക്: ഇന്ത്യൻ താരം സൈന നെഹ്‌വാൾ മലേഷ്യൻ മാസ്റ്റേഴ്സ് ഗ്രാൻഡ്പ്രീ ബാഡ്മിന്റൺ കിരീടം ചൂടി. ഫൈനലിൽ തായ്ലന്റിന്റെ ചോച്ചവാനെ പരാജയപ്പെടുത്തിയാണ് സൈന ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഒരു കിരീടം നേടിയത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന രണ്ട് ഗെയിമുകൾക്ക് ശേഷമായിരുന്നു സൈനയുടെ വിജയം. സ്‌കോർ: 22-20, 22-20.
2016 ജൂണിൽ ഓസ്ട്രേലിയൻ ഓപ്പൺ നേടിയതിന് ശേഷം സൈനയുടെ ആദ്യ കിരീടമാണിത്. 2016 റിയോ ഒളിമ്പിക്സിന് ശേഷം കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയായ സൈനയുടെ തിരിച്ചുവരവ് കൂടിയായി ഈ കിരീടനേട്ടം.
2011ൽ ഫൈനൽ വരെയെത്തിയതാണ് ഇതിനു മുമ്പ് മലേഷ്യൻ മാസ്റ്റേഴ്സിൽ സൈനയുടെ മികച്ച പ്രകടനം. 2013ലും 2016ലും പി.വി സിന്ധുവായിരുന്നു മലേഷ്യൻ മാസ്റ്റേഴ്സ് കിരീടം ചൂടിയത്.
സെമിയിൽ സൈന ഹോങ്കോങ്ങിന്റെ യിപ് പുയി യിന്നിനെയാണു തോല്പിച്ചത്. 32 മിനിറ്റ് മാത്രം നീണ്ടു നിന്ന മത്സരത്തിൽ അനായസ ജയമാണു സൈന സ്വന്തമാക്കിയത്. ആദ്യ ഗെയിമിൽ 21-13നും രണ്ടാം ഗെയിമിൽ 21-10നും യിപ് പരാജയപ്പെട്ടു.