- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈന ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റണിൽ ഇന്ത്യക്ക് ഇരട്ടക്കിരീടം; രാജ്യത്തിന്റെ അഭിമാനമുയർത്തി സൈന നെഹ്വാളും കെ ശ്രീകാന്തും
ബീജിങ്: ചൈന ഓപ്പൺ സൂപ്പർ സീരിസ് ബാഡ്മിന്റനിൽ ഇന്ത്യക്ക് ഇരട്ടക്കിരീടം. പുരുഷവിഭാഗത്തിൽ കെ ശ്രീകാന്തും വനിതാ വിഭാഗത്തിൽ സൈന നെഹ്‌വാളുമാണ് അഭിമാനനേട്ടം കൈവരിച്ചത്. ആദ്യമായാണ് സൈന നെഹ്‌വാൾ ചൈന ഓപ്പണിൽ ജേതാവാകുന്നത്. ജപ്പാന്റെ യമാഗുച്ചിയെയാണ് സൈന ഫൈനലിൽ തോൽപ്പിച്ചത്. സ്‌കോർ: 21-12, 22-20. ചൈനയുടെ ലോക 17-ാം നമ്പർ താരം ലിയു സിന്നിനെ 21-17, 21-17 എന്ന സ
ബീജിങ്: ചൈന ഓപ്പൺ സൂപ്പർ സീരിസ് ബാഡ്മിന്റനിൽ ഇന്ത്യക്ക് ഇരട്ടക്കിരീടം. പുരുഷവിഭാഗത്തിൽ കെ ശ്രീകാന്തും വനിതാ വിഭാഗത്തിൽ സൈന നെഹ്‌വാളുമാണ് അഭിമാനനേട്ടം കൈവരിച്ചത്.
ആദ്യമായാണ് സൈന നെഹ്‌വാൾ ചൈന ഓപ്പണിൽ ജേതാവാകുന്നത്. ജപ്പാന്റെ യമാഗുച്ചിയെയാണ് സൈന ഫൈനലിൽ തോൽപ്പിച്ചത്. സ്‌കോർ: 21-12, 22-20. ചൈനയുടെ ലോക 17-ാം നമ്പർ താരം ലിയു സിന്നിനെ 21-17, 21-17 എന്ന സ്‌കോറിനു സൈന സെമിയിൽ കീഴടക്കിയാണ് ഫൈനലിൽ കടന്നത്. ഇക്കൊല്ലം സൈനയുടെ മൂന്നാമത്തെ കിരീടമാണിത്. രണ്ടാമത്തെ സൂപ്പർ സീരിസ് കിരീടവും. ഓസ്‌ട്രേലിയൻ ഓപ്പൺ സൂപ്പർ സീരിസിലും ഇന്ത്യാ ഗ്രാൻപ്രീ ഗോൾഡിലുമാണ് ഈ സീസണിൽ സൈന കിരീടം നേടിയത്. സൈനയുടെ കരിയറിലെ എട്ടാമത്തെ കിരീടമാണ് ചൈന ഓപ്പണിലൂടെ സ്വന്തമായത്.
അഞ്ചുതവണത്തെ ലോകചാമ്പ്യനും രണ്ടുതവണത്തെ ഒളിംപിക് ചാംപ്യനുമായ ചൈനയുടെ ലിൻ ഡാനിനെ തോൽപ്പിച്ചാണ് ശ്രീകാന്ത് കിരീടനേട്ടത്തിൽ എത്തിയത്. നേരിട്ടുള്ള സൈറ്റുകൾക്കായിരുന്നു ശ്രീകാന്തിന്റെ വിജയം. സ്‌കോർ: 21-19, 21-17. 16-ാം നമ്പർ താരമായ ശ്രീകാന്ത് ജർമനിയുടെ മാർക്ക് സിബ്‌ലെറിനെ കീഴടക്കിയാണു ഫൈനലിലെത്തിയത്.