- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈനിക സ്‌കൂൾ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു; നവംബർ 30 വരെ അപേക്ഷിക്കാം: പ്രവേശന പരീക്ഷ ജനുവരി എട്ടിന്
തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്‌കൂളിലെ 2017-18 വർഷത്തെ ആറ്, ഒൻപത് ക്ലാസുകളിലേയ്ക്കുള്ള ഓൾ ഇന്ത്യ സൈനിക സ്‌കൂൾ പ്രവേശന പരീക്ഷകൾക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30. അപേക്ഷാഫോമും പ്രോസ്‌പെക്റ്റസും 2016 നവംബർ 18-വരെ വിതരണം ചെയ്യുന്നതാണ്. സീറ്റുകളുടെ എണ്ണം : ആറാം ക്ലാസ്സിലേക്ക്-60. ഒൻപതാം ക്ലാസിലേക്ക്-10. (പ്രവേശന സമയത്ത് ഒഴിവുകളുടെ എണ്ണമനുസരിച്ച് ഇതിൽ വ്യത്യാസം വരുന്നതാണ്). ആറാം ക്ലാസ്സിൽ പ്രവേശനത്തിന് അപേക്ഷിക്കുന്നവർ 2006 ജൂലൈ രണ്ടിനും - 2007 ജൂലൈ ഒന്നിനും മദ്ധ്യേ ജനിച്ചവരായിരിക്കണം. ഒൻപതാം ക്ലാസ്സിലേക്ക് അപേക്ഷിക്കുന്നവർ 2003 ജൂലൈ രണ്ടിനും -2004 ജൂലൈ ഒന്നിനും മദ്ധ്യേ ജനിച്ചവരും, ഏതെങ്കിലും അംഗീകാരമുള്ള സ്‌കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്നവരായിരിക്കണം. രക്ഷകർത്താവിന്റെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര/സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കിയിരിക്കുന്ന വിവിധതരം സ്‌കോളർഷിപ്പുകൾ ലഭ്യമാണ്. 2017 ജനുവരി 8-ന് (ഞായറാഴ്ച) പാലക്കാട്, കോഴിക്കോട്, എറണാകുളം, കോട
തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്‌കൂളിലെ 2017-18 വർഷത്തെ ആറ്, ഒൻപത് ക്ലാസുകളിലേയ്ക്കുള്ള ഓൾ ഇന്ത്യ സൈനിക സ്‌കൂൾ പ്രവേശന പരീക്ഷകൾക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30. അപേക്ഷാഫോമും പ്രോസ്‌പെക്റ്റസും 2016 നവംബർ 18-വരെ വിതരണം ചെയ്യുന്നതാണ്. സീറ്റുകളുടെ എണ്ണം : ആറാം ക്ലാസ്സിലേക്ക്-60. ഒൻപതാം ക്ലാസിലേക്ക്-10. (പ്രവേശന സമയത്ത് ഒഴിവുകളുടെ എണ്ണമനുസരിച്ച് ഇതിൽ വ്യത്യാസം വരുന്നതാണ്).
ആറാം ക്ലാസ്സിൽ പ്രവേശനത്തിന് അപേക്ഷിക്കുന്നവർ 2006 ജൂലൈ രണ്ടിനും - 2007 ജൂലൈ ഒന്നിനും മദ്ധ്യേ ജനിച്ചവരായിരിക്കണം. ഒൻപതാം ക്ലാസ്സിലേക്ക് അപേക്ഷിക്കുന്നവർ 2003 ജൂലൈ രണ്ടിനും -2004 ജൂലൈ ഒന്നിനും മദ്ധ്യേ ജനിച്ചവരും, ഏതെങ്കിലും അംഗീകാരമുള്ള സ്‌കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്നവരായിരിക്കണം. രക്ഷകർത്താവിന്റെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര/സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കിയിരിക്കുന്ന വിവിധതരം സ്‌കോളർഷിപ്പുകൾ ലഭ്യമാണ്.
2017 ജനുവരി 8-ന് (ഞായറാഴ്ച) പാലക്കാട്, കോഴിക്കോട്, എറണാകുളം, കോട്ടയം, കഴക്കൂട്ടം സൈനിക സ്‌കൂൾ, ലക്ഷദ്വീപിലെ കവറത്തി (കുറഞ്ഞത് 20 അപേക്ഷകരെങ്കിലും ഉള്ള പക്ഷം) എന്നീ കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ നടത്തും.
പ്രോസ്‌പെക്റ്റസും അപേക്ഷഫോമും മുൻവർഷത്തെ ചോദ്യപേപ്പറും ആവശ്യമുള്ളവർ The Principal, Sainik School, Kazhakoottam, Thiruvananthapuram- 695 585 എന്ന വിലാസത്തിൽ അപേക്ഷ നൽകേൺതാണ്. 'Principal, Sainik School Kazhakoottam' എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 475 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കൂടെ അയയ്ക്കണം. പട്ടിക വിഭാഗക്കാർ 325 രൂപയുടെ ഡ്രാഫ്റ്റ് അയച്ചാൽ മതി (നേരിട്ട് വാങ്ങുന്നവർക്ക് യഥാക്രമം 425 രൂപ, 275 രൂപ). അപേക്ഷകന്റെ ജനന തീയതി, പൂർണ്ണവിലാസം, ഫോൺ നമ്പർ, ചേരേൺ ക്ലാസ്, വിശേഷ വിഭാഗം (വിമുക്തഭടന്റെ പുത്രൻ, പട്ടിക ജാതി തുടങ്ങിയ പരിഗണന പ്രസക്തമാണെങ്കിൽ) എന്നിവ കത്തിൽ കാണിച്ചിരിക്കണം. അപേക്ഷഫോം സ്‌കൂളിൽ നിന്നും നേരിട്ടോ www.sainikschooltvm.nic.in എന്ന സ്‌കൂൾ വെബ്‌സൈറ്റിലോ ലഭ്യമാകും. ഒക്‌ടോബർ 17 മുതൽ സ്‌കൂളിൽ നിന്നും നേരിട്ടും അപേക്ഷഫോം വാങ്ങാവുന്നതാണ്.
പൂരിപ്പിച്ച അപേക്ഷകൾ 2016 നവംബർ 30-ന് മുമ്പായി സ്‌കൂളിൽ ലഭിച്ചിരിക്കണം. 2016 നവംബർ 30-ന് ശേഷം അപേക്ഷകൾ സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് www.sainikschooltvm.nic.in എന്ന സ്‌കൂൾ വെബ്‌സൈറ്റ് സന്ദർശിക്കുക. പ്രവേശന പരീക്ഷ സംബന്ധിച്ചു പരിശീലനത്തിന് ഒരു സ്ഥാപനത്തെയും വ്യക്തിയെയും സ്‌കൂൾ നിയോഗിച്ചിട്ടില്ല. പ്രവേശന പരീക്ഷയുടെയും തുടർന്നുള്ള അഭിമുഖത്തിന്റയും, വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിൽ നിന്നും മാത്രമായിരിക്കും പ്രവേശനം.