ണം കണ്ട് കണ്ണ് മഞ്ഞളിക്കുന്ന ഒരാളല്ല സായ് പല്ലവി. അല്ലെങ്കിൽ പിന്നെ വൻ കതുക വാഗ്ദാനം ചെയ്യുമ്പോൾ ആരെങ്കിലും വേണ്ടെന്ന് പറയുമോ? എന്തായാലും ഇതൊക്കെ സായിയെക്കൊണ്ടേ പറ്റൂ എന്നാണ് സിനിമാ ലോകത്തെ അടക്കം പറച്ചിൽ. മാൾ ഉദ്ഘാടനത്തിന് ക്ഷമിച്ച സംഘാടകരോട് നോ പറഞ്ഞാണ് സായി പല്ലവി തനിക്ക് പണം ഒന്നും വലിയ പ്രശ്‌നമേ അല്ലെന്ന് തെളിയിച്ചിരിക്കുന്നത്.

മാൾ ഉദ്ഘാടനത്തിന് ക്ഷണിക്കാനെത്തിയ സംഘാടകരോട് തനിക്ക് അതിനൊന്നും താൽപ്പര്യമില്ലെന്ന് തുറന്നടിക്കുകയായിരുന്നു സായി. വൻതുക പ്രതിഫലം വാങ്ങി ഉദ്ഘാടനങ്ങൾ ചെയ്യാൻ തനിക്ക് താൽപ്പര്യമില്ലെന്ന് സായ് തുറന്നു പറയുകയായിരുന്നെന്നാണ് സിനിമാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഒരു ഡോക്ടറാകാനായിരുന്നു തന്റെ ആഗ്രഹം. ഡോക്ടർ സ്വപ്നങ്ങൾക്കിടയിലെ ചെറിയൊരു ഭാഗം മാത്രമായിരുന്നു തനിക്ക് സിനിമ. സമൂഹത്തോട് ഏറെ പ്രതിബദ്ധതയുള്ള ജോലിയാണ് ഡോക്ടർ. ഏതെങ്കിലും സ്‌കൂളോ, ആശുപത്രികളോ തുടങ്ങി എല്ലാ ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് വേണ്ടി ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ഉദ്ഘാടനം ചെയ്യാൻ താൻ തയ്യാറാണെന്നും സായ് വ്യക്തമാക്കി.

സായ് പല്ലവിയുടെ പ്രതിഫലം 50 ലക്ഷമാണെന്ന് അടുത്തകാലത്ത് റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രേമം, കലി തുടങ്ങി രണ്ടു മലയാളസിനിമയിൽ നായികയായ സായ് പിന്നീട് തെലുങ്കിലാണ് വേഷമിട്ടത്.