- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിലെ ഐസിസിന്റെ തലവൻ കോഴിക്കോട്ടെ ലോറി ഡ്രൈവറുടെ മകൻ സജീർ അബ്ദുള്ള; എയർ ഇന്ത്യാ വിമാനത്തിൽ ദുബായിൽ ഇറങ്ങിയ സജീറിനെ തേടി മൂന്ന് രാജ്യങ്ങൾ; പാനൂരിൽ നിന്നും അഞ്ചു കൊല്ലം മുമ്പ് ദോഹയ്ക്ക് പോയ മൻസീദ് ബിൻ മുഹമ്മദും പ്രധാന കണ്ണി; ഇറാഖ്-സിറിയൻ പരിശീലനത്തിന് ശേഷം അനേകം പേർ കേരളത്തിലെത്തി
ന്യൂഡൽഹി: ഐസിസ് തീവ്രവാദം ഇന്ത്യയിൽ പ്രചരിപ്പിക്കുന്നതിൽ പ്രധാനി കോഴിക്കോട്ടുക്കാരൻ. കോഴിക്കോട്ട് ലോറി ഡ്രൈവറായ അബ്ദുള്ളയുടെ മകൻ സജീർ മംഗളചേരിയാണ് ഐസിസിന്റെ ഇന്ത്യയിലെ റിക്രൂട്ട്‌മെന്റുകൾക്ക് നേതൃത്വം നൽകുന്നതെന്ന വിവരം ദേശീയ അന്വേഷണ ഏജൻസിക്ക് ലഭിക്കു. കണ്ണൂരിലെ കനകമലയിൽ അറസ്റ്റിലായവരില്ഡ നിന്നാണ് സജീറിന്റെ വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസിക്ക് കിട്ടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഭീകരസംഘടനയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യുവാക്കളെ റിക്രൂട്ട് ചെയ്ത് ആയുധ പരിശീലനം നൽകി തിരിച്ചയച്ചതായാണു രഹസ്യാന്വേഷണ ഏജൻസിയുടെ നിഗമനം. ശ്രീലങ്കയിൽ ദുർബലമായ എൽടിടിഇയുടെ പോരാളികളും അനുഭാവികളുമായിരുന്ന യുവാക്കളെയും വ്യാപകമായി ഐസിസ് റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നാണു വിവരം. കോഴിക്കോട്ട് നിന്ന് എയർഇന്ത്യാ വിമാനത്തിൽ ദുബായിലേക്ക് വല്ലപ്പോഴും യാത്ര ചെയ്യുന്ന വ്യക്തിയാണ് സജീർ. മൂന്ന് രാജ്യങ്ങൾ ഇയാൾക്ക് വേണ്ടി നോട്ടമിട്ട് പിറകെയുണ്ട്. എന്നാൽ അതിസ
ന്യൂഡൽഹി: ഐസിസ് തീവ്രവാദം ഇന്ത്യയിൽ പ്രചരിപ്പിക്കുന്നതിൽ പ്രധാനി കോഴിക്കോട്ടുക്കാരൻ. കോഴിക്കോട്ട് ലോറി ഡ്രൈവറായ അബ്ദുള്ളയുടെ മകൻ സജീർ മംഗളചേരിയാണ് ഐസിസിന്റെ ഇന്ത്യയിലെ റിക്രൂട്ട്‌മെന്റുകൾക്ക് നേതൃത്വം നൽകുന്നതെന്ന വിവരം ദേശീയ അന്വേഷണ ഏജൻസിക്ക് ലഭിക്കു. കണ്ണൂരിലെ കനകമലയിൽ അറസ്റ്റിലായവരില്ഡ നിന്നാണ് സജീറിന്റെ വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസിക്ക് കിട്ടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഭീകരസംഘടനയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യുവാക്കളെ റിക്രൂട്ട് ചെയ്ത് ആയുധ പരിശീലനം നൽകി തിരിച്ചയച്ചതായാണു രഹസ്യാന്വേഷണ ഏജൻസിയുടെ നിഗമനം. ശ്രീലങ്കയിൽ ദുർബലമായ എൽടിടിഇയുടെ പോരാളികളും അനുഭാവികളുമായിരുന്ന യുവാക്കളെയും വ്യാപകമായി ഐസിസ് റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നാണു വിവരം.
കോഴിക്കോട്ട് നിന്ന് എയർഇന്ത്യാ വിമാനത്തിൽ ദുബായിലേക്ക് വല്ലപ്പോഴും യാത്ര ചെയ്യുന്ന വ്യക്തിയാണ് സജീർ. മൂന്ന് രാജ്യങ്ങൾ ഇയാൾക്ക് വേണ്ടി നോട്ടമിട്ട് പിറകെയുണ്ട്. എന്നാൽ അതിസമർത്ഥമായി സജീർ അന്വേഷണ ഏജൻസികളുടെ കണ്ണ് വെട്ടിച്ച് കടക്കും. സജീറിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാൻ എൻഐഎ തയ്യാറായിട്ടില്ല. പാനൂരിൽ നിന്നും അഞ്ചു കൊല്ലം മുമ്പ് ദോഹയ്ക്ക് പോയ മൻസീദ് ബിൻ മുഹമ്മദും ഇന്ത്യയിലെ ഐസിസ് പ്രവർത്തനങ്ങളിലെ പ്രധാന ചുമതലക്കാരാണ്. കേരളത്തിലെ അഞ്ച് ബിജെപിക്കാരേയും രണ്ട് ജഡ്ജിമാരേയും കൊല്ലാൻ പദ്ധതിയിട്ടതും സജീറാണ്. കൊടൈക്കനാലിൽ ഇസ്രയേലി പൗരന്മാരെ ആക്രമിക്കാനും പദ്ധതി തയ്യാറാക്കി. രഹസ്യാന്വേഷണ ഏജൻസികളുടെ ഇടപെടലാണ് ഈ പദ്ധതികൾ പൊളിച്ചത്. എന്നാൽ ഇതിന് പിന്നിൽ സജീറാണെന്ന് തെളിയുന്നത് ഇപ്പോൾ മാത്രമാണ്.
ദൈവഭക്തിയുള്ള കഠിനാധ്വാനിയായ രാഷ്ട്രീയത്തിൽ താൽപ്പര്യമില്ലാത്ത ആളാണ് നാട്ടുകാർക്ക സജീർ. അഫ്ഗാനിസ്ഥാനിലാണ് സജീർ ഇപ്പോഴുള്ളതെന്നാണ് എൻഐഎയുടെ വിലയിരുത്തൽ. ഇന്ത്യയിൽ നിന്ന് എത്തുന്നവരെ ഇപ്പോൾ യു്ദ്ധ ഭൂമിയിലേക്ക് ഐസിസ് അയക്കാറില്ല. മറിച്ച് അഫ്ഗാനിൽ വിട്ട് യുദ്ധമുറകളിലും ബോംബ് നിർമ്മാണത്തിലും പരിചയം നൽകുകയാണ്. ഇവിടേയ്ക്ക് പ്രധാനമായും ആളുകളെ എത്തിക്കുന്നത് സജീറാണ്. വിദ്യാസമ്പന്നരായ യുവാക്കളും യുവതികളുമാണ് സജീർ അബ്ദുള്ളയുടെ നേതൃത്വത്തിൽ ഐസിസിൽ എത്തിയത്. അഞ്ച് കൊല്ലം മുമ്പ് പാനൂരിൽ നിന്ന് ദോഹയ്ക്ക് പോയ മൻസീദ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്നു. സജീറിനൊപ്പം മൻസീദും കേരളത്തിലെ ഐസിസ് പ്രവർത്തനങ്ങൾക്ക് വിദേശത്തിരുന്ന് കരുക്കൾ നീക്കുന്നു. കനകമല ഓപ്പറേഷനിൽ നിന്നാണ് ഇവരെ കുറിച്ച് വിരവം ലഭിച്ചത്. ഐസിസിന്റെ ടെലഗ്രാം സന്ദേശങ്ങളും മറ്റും പരിശോധിച്ച് ഇക്കാര്യം ഉറപ്പുവരുത്തുകയും ചെയ്തു. കേരളത്തിൽ നിന്ന് ഐസിസിലെത്തിയവർക്കെല്ലാം സജീറുമായി അടുപ്പമുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ നിലപാട്.
അതിനിടെ ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ തീവ്രവാദി ക്യാംപുകളിൽ ആയുധ പരിശീലനം നേടിയ പത്തു മലയാളി യുവാക്കൾ കൂടി കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നാട്ടിലെത്തിയതായി രഹസ്യാന്വേഷണ ഏജൻസികൾക്കു വിവരം ലഭിച്ചു. ഭീകരസംഘടനയിലേക്കു മലയാളികളെ റിക്രൂട്ട് ചെയ്ത കേസിൽ സുബഹാനി മൊയ്തീൻ ഹാജ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെ പിടിയിലായ ശേഷമാണ് ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. കേരളത്തിൽ നിന്നു യുവാക്കളെ വിദേശരാജ്യങ്ങളിലേക്കു കടത്തിയതല്ലാതെ വിദേശത്ത് ആയുധപരിശീലനം നേടിയവർ നാട്ടിൽ തിരികെ എത്തിയ വിവരം സുബഹാനി അറസ്റ്റിലാവുംവരെ അന്വേഷണ ഏജൻസികൾക്കു ലഭിച്ചിരുന്നില്ല. ഇറാഖിലെ മൊസൂളിൽ സൈനികരുമായി ഏറ്റുമുട്ടാൻ നിയോഗിക്കപ്പെട്ട ഭീകരസംഘത്തിലെ അംഗങ്ങളായിരുന്നു സുബഹാനിയും മറ്റു യുവാക്കളും.
സമീപകാലത്ത് മൊസൂളിൽ ഭീകരസംഘങ്ങൾക്കേറ്റ തിരിച്ചടിയാണു മലയാളി യുവാക്കളെ നാട്ടിലേക്കു മടങ്ങാൻ പ്രേരിപ്പിച്ചതെന്നാണു സുബഹാനിയുടെ മൊഴി. എന്നാൽ ഭീകരസംഘങ്ങൾക്കു കനത്ത ആൾനാശമുണ്ടാവുന്നതിനു മുൻപുതന്നെ ഇവർ ഇന്ത്യയിലേക്കു മടങ്ങിയതായാണ് അന്വേഷണത്തിൽ ബോധ്യപ്പെടുന്നത്.