- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനാറാം നിലയിലെ ഫ്‌ളാറ്റിന്റെ ബാൽക്കണിയോടു ചേർന്ന ചതുരാകൃതിയിലുള്ള ഡക്റ്റിൽ തിരുകിയ നിലയിലെ മൃതദേഹം നൽകുന്നതു കൊലയിൽ ഒന്നിൽ അധികം പേരുടെ പങ്കാളിത്ത സൂചന? ഹോട്ടൽ മാനേജ്‌മെന്റ് പഠിക്കാൻ എത്തിയ സജീവ് കൃഷ്ണനെ വകവരുത്തിയതിന്റെ പ്രകോപനം ആർക്കും അറിയില്ല; അർഷാദ് കടന്നത് സംഭവം പുറത്തു വന്ന ശേഷം
കൊച്ചി: മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണനെ (22) കൊലപ്പെടുത്തി ഇൻഫോപാർക്കിനു സമീപത്തെ ഫ്‌ളാറ്റിലെ മാലിന്യക്കുഴലുകൾ കടന്നുപോകുന്ന ഭാഗത്തു തിരുകിയ നിലയിൽ കണ്ടെത്തിയതിന് പിന്നിൽ മയക്കു മരുന്ന് മാഫിയയുടെ പങ്ക് അടക്കം പൊലീസ് അന്വേഷിക്കും.. മൃതദേഹത്തിന്റെ തലയിലും ദേഹത്തും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. രണ്ടു ദിവസത്തെ പഴക്കമുണ്ട്. ഒന്നിലേറെ പേരുയെ പങ്കാളിത്തം കൊലപാതകത്തിലുണ്ടോ എന്നും സംശയമുണ്ട്.
സജീവ് ഉൾപ്പെടെ 5 യുവാക്കൾ വാടകയ്ക്കു താമസിച്ചിരുന്ന പതിനാറാം നിലയിലെ ഫ്‌ളാറ്റിന്റെ ബാൽക്കണിയോടു ചേർന്ന ചതുരാകൃതിയിലുള്ള ഡക്റ്റിൽ തിരുകിയ നിലയിലായിരുന്നു മൃതദേഹം. കൂടെ താമസിച്ചിരുന്ന മൂന്നുപേർ വിനോദയാത്ര കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. ഒപ്പം താമസിച്ചിരുന്ന ഒരു യുവാവിനെ കാണാതായിട്ടുണ്ട്. കാക്കനാട് ഇടച്ചിറയിലെ 20 നിലകളിലുള്ള ഒക്‌സോണിയ ഫ്‌ളാറ്റിലാണു സംഭവം. ബെഡ്ഷീറ്റും ബ്ലാങ്കറ്റും ഉപയോഗിച്ചു വരിഞ്ഞു മുറുക്കി പൊതിഞ്ഞു കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കാണാതായ അർഷാദ് കൊലപാതകം നടത്തി കടന്നു കളഞ്ഞെന്നാണു വിലയിരുത്തൽ. ഒയ്ക്ക് ഒരാൾക്ക് ഇത്തരത്തിൽ മൃതദേഹം ഒളിപ്പിക്കാൻ കഴിയില്ല.
കൃത്യം നിർവഹിച്ചു കടന്നുകളഞ്ഞെന്നു കരുതുന്ന യുവാവിന്റെ കൈവശമാണു കൊല്ലപ്പെട്ട സജീവിന്റെ ഫോണെന്നു സംശയമുണ്ട്. ഈ ഫോൺ സ്വിച്ച് ഓഫാണ്. ഇന്നലെ വൈകിട്ടോടെയാണ് ഫോൺ സ്വിച്ച് ഓഫ് ആയത്. ഇന്നലെ ഉച്ചവരെ ഈ ഫോണിൽ നിന്നു സുഹൃത്തുക്കളുടെ ഫോണിലേക്കു താൻ സ്ഥലത്തില്ലെന്ന സന്ദേശം വരുന്നുണ്ടായിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന അർഷാദ് ഒളിവിൽ പോയതുകൊലപാതകം പുറത്തറിഞ്ഞ ശേഷമാണെന്നതാണ് വസ്തുത. ഇന്നലെ വൈകിട്ട് മലപ്പുറത്ത് തെഞ്ഞിപ്പാലത്തിനു സമീപമാണ് അർഷാദിന്റെ ഫോൺ സ്വിച്ച് ഓഫ് ആയത്. അർഷാദിനെ പിടികൂടിയാൽ മാത്രമേ മറ്റ് വിവരങ്ങളിൽ വ്യക്തത വരൂ.
ഇർഷാദ് കോഴിക്കോടേക്ക് രക്ഷപ്പെട്ടതായാണ് പൊലീസ് സംശയിക്കുന്നത്. കോഴിക്കോട് പയ്യോളി സ്വദേശിയായ ഇയാൾക്കുവേണ്ടി വീട്ടിലും ബന്ധുക്കളുടെ വീട്ടിലും പൊലീസ് തിരച്ചിൽ നടത്തി. കൊലപാതകം നടന്നത് 12ാം തിയതിക്കും 16ാം തിയതിക്കും ഇടയിലാണെന്നും എഫ്‌ഐആറിൽ പറയുന്നത്. സജീവിന്റെ മൃതദേഹം പൊതിഞ്ഞുകെട്ടിയ നിലയിലായിരുന്നു. പൈപ്പ് ഡെക്റ്റിനുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അതിനു പിന്നാലെ ഫ്‌ളാറ്റിൽ കൂടെയുണ്ടായിരുന്ന അർഷാദിനെ കാണാതായിരുന്നു.
രണ്ടുദിവസമായി സജീവിനെ ഫോണിൽ കിട്ടാതായതോടെ ഫ്‌ളാറ്റിലെ സഹതാമസക്കാർ വിനോദയാത്ര കഴിഞ്ഞ് നേരെ ഫ്‌ളാറ്റിലെത്തി. അപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഫ്‌ളാറ്റ് പുറത്തേക്ക് പൂട്ടിയ നിലയിൽ കണ്ടതോടെ സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും പൊലീസ് എത്തിയ ശേഷം മറ്റൊരു താക്കോൽ ഉണ്ടാക്കി ഫ്‌ളാറ്റ് തുറക്കുകയും ആയിരുന്നു. കൊലപാതകി എന്ന് സംശയിക്കുന്ന അർഷാദ് ഈ ഫ്‌ളാറ്റിലെ സ്ഥിരതാമസക്കാരൻ ആയിരുന്നില്ല.
സ്ഥിരതാമസക്കാരൻ ആയിരുന്ന അംജാദ് എന്നയാളുടെ സുഹൃത്താണ് അർഷാദ്. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അർഷാദ് ഇവിടെ താമസിക്കാനെത്തിയത്. ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കാനായാണ് 22 കാരനായ സജീവ് കൃഷ്ണ കൊച്ചിയിലെത്തിയത്. ഞായറാഴ്‌ച്ച രാത്രി വരെ സജീവ് കൃഷ്ണയെ ഫോണിൽ കിട്ടിയിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. തിങ്കളാഴ്ച രാവിലെ മുതൽ ഫോണിൽ കിട്ടിയില്ല. ഇതേ തുടർന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നുവെന്നാണ് വിവരം.
ഇടച്ചിറയിലെ ഓക്‌സോണിയ എന്ന ഫ്‌ളാറ്റിന്റെ 16 ആം നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വണ്ടൂർ അമ്പലപ്പടി പുത്തൻപുര രാമകൃഷ്ണന്റെ മകനാണു മരിച്ച സജീവ്. മാതാവ്: ജിഷ (ഐസിഡിഎസ് സൂപ്പർവൈസർ). സഹോദരൻ: രാജീവ് കൃഷ്ണൻ.
മറുനാടന് മലയാളി ബ്യൂറോ