- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോട്ടലിൽ ഒന്നര വയസുകാരിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസ്; കുട്ടിയുടെ അച്ഛൻ സജീവൻ അറസ്റ്റിൽ; ബാലനീതി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റ് കുട്ടിയുടെ സംരക്ഷണ ചുമതലയിൽ വീഴ്ച വരുത്തിയതിന്
കൊച്ചി: കൊച്ചിയിൽ ഹോട്ടലിൽ ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സജീവ് അറസ്റ്റിൽ. കുട്ടി കൊല്ലപ്പെട്ട കേസിൽ സജീവിനെയും പൊലീസ് പ്രതിചേർത്തിരുന്നു. കുട്ടിയുടെ മുത്തശ്ശി സിപ്സിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സജീവിനെയും അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം പൂന്തുറ ബീമാപ്പള്ളിയിൽ നിന്നാണ് സിപ്സിയെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ബാലനീതി നിയമം സെക്ഷൻ 85 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കുട്ടിയുടെ സംരക്ഷണ ചുമതലയിൽ വീഴ്ച വരുത്തി എന്നാരോപിച്ചാണ് കേസെടുത്തത്.
കുട്ടിയുടെ അമ്മ വിദേശത്തായതിനാൽ, കുട്ടിയുടെ സംരക്ഷണ ചുമതല അച്ഛൻ സജീവിനുണ്ട്. എന്നാൽ സജീവ് ഈ ചുമതലയിൽ വീഴ്ച വരുത്തിയതായി പൊലീസ് പറയുന്നു. നിരവധി കേസുകളിൽ പ്രതിയായ മുത്തശ്ശി സിപ്‌സി അങ്കമാലി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുണ്ട്. കുട്ടിയുടെ പിതാവ് സജീവും റൗഡി ലിസ്റ്റിലുള്ളയാളാണ്.
കുഞ്ഞിന്റെ മാതാപിതാക്കൾ ജീവിച്ചിരിക്കെ, സംരക്ഷണചുമതല സിപ്‌സിക്ക് ലഭിച്ചതെങ്ങനെ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ മുത്തശ്ശി സിപ്‌സിയുടെ കാമുകൻ ജോൺ ബിനോയ് ഡിസൂസയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം നടത്തിയതായി പൊലീസിനോടു സമ്മതിച്ച സിപ്‌സിയുടെ കാമുകൻ ജോൺ ബിനോയ് ഡിക്രൂസ് ഇപ്പോൾ റിമാൻഡിലാണ്.
സജീവിന്റെയും ഡിക്‌സിയുടെയും മകൾ നോറ മരിയയാണു കൊല്ലപ്പെട്ടത്. കലൂരിലെ ലോഡ്ജിൽ ചൊവ്വാഴ്ച പുലർച്ചെ 2 നാണു സംഭവം. അകലാൻ അനുവദിക്കാതെ കള്ളക്കേസിൽ കുടുക്കി ദ്രോഹിച്ചതിലുള്ള വൈരാഗ്യം മൂലമാണു സിപ്‌സിയുടെ കൊച്ചുമകളെ കൊന്നതെന്നു പ്രതി ജോൺ ബിനോയ് ഡിക്രൂസ് വെളിപ്പെടുത്തി.
കഴിഞ്ഞ ശനിയാഴ്ചയാണു ജോൺ ബിനോയിയും സിപ്‌സിയും 2 കുട്ടികളുമായി കലൂരിലെ ലോഡ്ജിൽ മുറിയെടുത്തത്. തിങ്കളാഴ്ച രാത്രി 10ന് പുറത്തു പോയ സിപ്‌സി കുഞ്ഞിനു ശ്വാസതടസ്സമുണ്ടായെന്ന് ജോൺ അറിയിച്ചതനുസരിച്ച് 2 മണിയോടെ മടങ്ങിയെത്തി. തുടർന്നു കുഞ്ഞുമായി നോർത്തിലെ സ്വകാര്യ ആശുപത്രിയിലേക്കു പോയി. പാൽ തൊണ്ടയിൽ കുടുങ്ങിയതാണെന്നാണു ഡോക്ടറോടു പറഞ്ഞത്.
കളമശേരി ഗവ.മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് കുഞ്ഞിന്റെ ശ്വാസകോശത്തിൽ വെള്ളം കണ്ടെത്തിയതും കൊലപാതകമാണെന്നു തെളിഞ്ഞതും. മകൻ കൊലപാതകം ചെയ്‌തെന്നു തന്നോടു വെളിപ്പെടുത്തിയതായി ജോണിന്റെ മാതാവു പള്ളുരുത്തി സ്റ്റേഷനിലേക്കു ഫോൺ ചെയ്ത് അറിയിക്കുകയും ചെയ്തു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.