- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോട്ടറി അടിച്ചു കിട്ടിയ 65 ലക്ഷം മാറാൻ ബാങ്കിൽ ഏൽപിച്ചിച്ചു വെൽഡിങ് പണിക്ക് പോയി; വെടിമരുന്നിനു തീപിടിച്ചു പൊള്ളലേറ്റു മരിച്ച ഷാജിക്ക് ആ പണം ഉപയോഗിക്കാനുള്ള ഭാഗ്യം ഉണ്ടായില്ല
കടുത്തുരുത്തി: ലോട്ടറി അടിച്ചു കിട്ടിയ 65 ലക്ഷം മാറാൻ ബാങ്കിൽ ഏൽപിച്ചിച്ചു വെൽഡിങ് പണിക്ക് പോയ യുവാവ് പൊള്ളലേറ്റു മരിച്ചു. പെരുവ കാരിക്കോട് കളത്തിപ്പറമ്പിൽ പീറ്ററിന്റെ മകൻ കെ.പി. സജി (37)യാണു പെള്ളലേറ്റു മരിച്ചത്. വെൽഡിങിനിടയിൽ വെടിമരുന്നിനു തീപിടിച്ചാണ് അപകടം നടന്നത്. ജൂലൈ 25 - നു നറുക്കെടുത്ത കേരള ലോട്ടറിയുടെ വിൻ വിൻ ലോട്ടറിയിലാണ് സജിക്ക് ഒന്നാം സമ്മാനം ലഭിച്ചിരുന്നത്. ഇലഞ്ഞിക്കു സമീപം ജനതാ ജംങ്ഷനിൽ മുളക്കുളം പാറേൽപ്പള്ളിയുടെ കുരിശുംതൊട്ടിയുടെ പുറകിലത്തെ മുറിയുടെ വാതിൽ വെൽഡ് ചെയ്യുന്നതിനിടയിൽ മുറിക്കകത്തിരുന്ന വെടിമരുന്നിനും പടക്കത്തിനും തീ പിടിക്കകയായിരുന്നു.മുറിക്കകത്തു നിന്നു വെൽഡ് ചെയ്യുകയായിരുന്ന സജിക്കു മുഖത്തിനും കൈകൾക്കുമാണു പൊള്ളലേറ്റത്. കൂടെ ജോലി ചെയ്യുകയായിരുന്ന കോത മംഗലം സ്വദേശിയും ബന്ധുവുമായ എൽദോസിനും പൊള്ളലേറ്റിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടം നടന്നത്. എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്ന സജി ബുധനാഴ്ച വെളുപ്പിനു മൂന്നിനാണു മരിച്ചത്. സമ്മാനർഹമായ ടിക്കറ്റ് വെള്
കടുത്തുരുത്തി: ലോട്ടറി അടിച്ചു കിട്ടിയ 65 ലക്ഷം മാറാൻ ബാങ്കിൽ ഏൽപിച്ചിച്ചു വെൽഡിങ് പണിക്ക് പോയ യുവാവ് പൊള്ളലേറ്റു മരിച്ചു. പെരുവ കാരിക്കോട് കളത്തിപ്പറമ്പിൽ പീറ്ററിന്റെ മകൻ കെ.പി. സജി (37)യാണു പെള്ളലേറ്റു മരിച്ചത്. വെൽഡിങിനിടയിൽ വെടിമരുന്നിനു തീപിടിച്ചാണ് അപകടം നടന്നത്. ജൂലൈ 25 - നു നറുക്കെടുത്ത കേരള ലോട്ടറിയുടെ വിൻ വിൻ ലോട്ടറിയിലാണ് സജിക്ക് ഒന്നാം സമ്മാനം ലഭിച്ചിരുന്നത്.
ഇലഞ്ഞിക്കു സമീപം ജനതാ ജംങ്ഷനിൽ മുളക്കുളം പാറേൽപ്പള്ളിയുടെ കുരിശുംതൊട്ടിയുടെ പുറകിലത്തെ മുറിയുടെ വാതിൽ വെൽഡ് ചെയ്യുന്നതിനിടയിൽ മുറിക്കകത്തിരുന്ന വെടിമരുന്നിനും പടക്കത്തിനും തീ പിടിക്കകയായിരുന്നു.മുറിക്കകത്തു നിന്നു വെൽഡ് ചെയ്യുകയായിരുന്ന സജിക്കു മുഖത്തിനും കൈകൾക്കുമാണു പൊള്ളലേറ്റത്. കൂടെ ജോലി ചെയ്യുകയായിരുന്ന കോത മംഗലം സ്വദേശിയും ബന്ധുവുമായ എൽദോസിനും പൊള്ളലേറ്റിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടം നടന്നത്. എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്ന സജി ബുധനാഴ്ച വെളുപ്പിനു മൂന്നിനാണു മരിച്ചത്.
സമ്മാനർഹമായ ടിക്കറ്റ് വെള്ളൂർ അർബൻ ബാങ്കിൽ ഏൽപ്പിച്ചിരിക്കുകയാണ്. മാതാവ് ശാന്ത. ഭാര്യ വെള്ളൂർ മൂഴിക്കോട്ട് ജെസി. മക്കൾ അനുഷ, നിമിഷ.