- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീനത്ത് വില്ലത്തിയായപ്പോൾ വൽസലാമ്മ പ്രണയത്തിൽ നിന്ന് പിന്മാറി; കാമുകിയെ കൊന്ന ശേഷം കയറും കത്തിയുമായി രണ്ട് ദിവസം റബ്ബർ തോട്ടത്തിൽ; സാന്ത്വനം മഹിളാ അഗതിമന്ദിരത്തിലെ കൊലയിൽ സജിയുടെ കുറ്റസമ്മതം ഇങ്ങനെ
പത്തനംതിട്ട: ഓമല്ലൂർ മാത്തൂർ സാന്ത്വനം മഹിളാ അഗതി മന്ദിരത്തിലെ അന്തേവാസി വി.കോട്ടയം സ്വദേശി വൽസലാമ്മയെ (45) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി എരുമേലി കനകപ്പലം പതാലിൽ വീട്ടിൽ സജി(50) പൊലീസിന്റെ പിടിയിലായത് ശാസ്താംകോട്ടയിൽനിന്ന്. കൃത്യത്തിനുശേഷം തൊട്ടടുത്ത റബർ തോട്ടത്തിൽ ഒളിവിൽ കഴിഞ്ഞ സജി രണ്ടു ദിവസത്തിനുശേഷം ശാസ്താംകോട്ടയിലുള്ള കൂട്ടുകാരന്റെ വീട്ടിൽ അഭയം തേടുകയായിരുന്നു. ഇന്നലെ പുറത്തിറങ്ങിയ പത്രങ്ങളിൽ പൊലീസ് സജിയുടെ ചിത്രം വച്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതു കണ്ട സുഹൃത്തിന്റെ മകൻ രഹസ്യമായി ശാസ്താംകോട്ട എസ്.ഐയെ വിവരമറിയിച്ചു. ശാസ്താംകോട്ട പൊലീസ് കസ്റ്റിയിലെടുത്ത് പത്തനംതിട്ട പൊലീസിന് കൈമാറുകയായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സാന്ത്വനത്തിലെ മുൻസെക്യൂരിറ്റി ജീവനക്കാരൻ കൂടിയായ സജി വൽസലാമ്മയെ കുത്തിക്കൊന്നത്. പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കാമെന്ന സംശയത്തിൽ അവിടെയും ഒരു സംഘം അന്വേഷണം നടത്തി വന്നിരുന്നു. മൂന്നുമാസം മുൻപ് വൽസലാമ്മയെ സജി ആക്രമിച്ചിരുന്നു. ഇതേത്
പത്തനംതിട്ട: ഓമല്ലൂർ മാത്തൂർ സാന്ത്വനം മഹിളാ അഗതി മന്ദിരത്തിലെ അന്തേവാസി വി.കോട്ടയം സ്വദേശി വൽസലാമ്മയെ (45) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി എരുമേലി കനകപ്പലം പതാലിൽ വീട്ടിൽ സജി(50) പൊലീസിന്റെ പിടിയിലായത് ശാസ്താംകോട്ടയിൽനിന്ന്.
കൃത്യത്തിനുശേഷം തൊട്ടടുത്ത റബർ തോട്ടത്തിൽ ഒളിവിൽ കഴിഞ്ഞ സജി രണ്ടു ദിവസത്തിനുശേഷം ശാസ്താംകോട്ടയിലുള്ള കൂട്ടുകാരന്റെ വീട്ടിൽ അഭയം തേടുകയായിരുന്നു. ഇന്നലെ പുറത്തിറങ്ങിയ പത്രങ്ങളിൽ പൊലീസ് സജിയുടെ ചിത്രം വച്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതു കണ്ട സുഹൃത്തിന്റെ മകൻ രഹസ്യമായി ശാസ്താംകോട്ട എസ്.ഐയെ വിവരമറിയിച്ചു. ശാസ്താംകോട്ട പൊലീസ് കസ്റ്റിയിലെടുത്ത് പത്തനംതിട്ട പൊലീസിന് കൈമാറുകയായിരുന്നു.
തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സാന്ത്വനത്തിലെ മുൻസെക്യൂരിറ്റി ജീവനക്കാരൻ കൂടിയായ സജി വൽസലാമ്മയെ കുത്തിക്കൊന്നത്. പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കാമെന്ന സംശയത്തിൽ അവിടെയും ഒരു സംഘം അന്വേഷണം നടത്തി വന്നിരുന്നു. മൂന്നുമാസം മുൻപ് വൽസലാമ്മയെ സജി ആക്രമിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇയാളെ ജോലിയിൽനിന്ന് പിരിച്ചുവിട്ടത്.
സാന്ത്വനത്തിൽ ജോലി ചെയ്യുന്ന കാലയളവിൽ വൽസലാമ്മയുമായി താൻ പ്രണയത്തിലായിരുന്നുവെന്ന് സജി പൊലീസിനോട് പറഞ്ഞു. സ്ഥാപന നടത്തിപ്പുകാരി സീനത്ത് ഈ വിവരം അറിഞ്ഞ് രണ്ടുപേരെയും താക്കീത് ചെയ്തു. ഇതോടെ പ്രണയത്തിൽ നിന്ന് പിന്മാറിയ വൽസലാമ്മയെ സജി പിന്നാലെ നടന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വൽസലാമ്മയെ കൊന്ന് സ്വയം ജീവനൊടുക്കാനാണ് താൻ വന്നതെന്ന് സജി പൊലീസിനോട് സമ്മതിച്ചു. ഇതിനായി ഒരു കത്തിയും കയറുമായി അഗതിമന്ദിരത്തിന്റെ തൊട്ടടുത്തുള്ള റബർ തോട്ടത്തിൽ രണ്ടു ദിവസം ഒളിച്ചിരുന്നു.
വൽസലാമ്മയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കാനാണ് കയർ കരുതിയിരുന്നത്. തിങ്കളാഴ്ച രാത്രി കൃത്യം നടത്തി മടങ്ങുമ്പോൾ വൽസലാമ്മ മരിച്ചുവെന്ന് സജിക്ക് അറിയില്ലായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ടോടിയ സജി കൈപ്പട്ടൂരുള്ള റബർ തോട്ടത്തിൽ രണ്ടു ദിവസം ഒളിച്ചു കഴിഞ്ഞു. ടാപ്പിങ്ങില്ലാതെ കിടക്കുന്ന തോട്ടത്തിൽ ഒളിച്ചു താമസം സൗകര്യമായിരുന്നു. രണ്ടുദിവസത്തിനു ശേഷം ബസിൽ കയറി ശാസ്താംകോട്ടയുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോയി.
സൗഹൃദം പുതുക്കാനെത്തിയതാണെന്നാണ് അവരോട് പറഞ്ഞിരുന്നത്.അങ്ങനെയിരിക്കേയാണ് ഇന്നലെ രാവിലെ സുഹൃത്തിന്റെ മകൻ പത്രത്തിലെ ലുക്ക്ഔട്ട് നോട്ടീസ് കാണുന്നതും പൊലീസിൽ വിവരം അറിയിക്കുന്നതും. ഇയാളെത്തേടി പൊലീസ് എത്തിയപ്പോഴാണ് വൽസലാമ്മ മരിച്ചുവെന്ന വിവരം സജി അറിഞ്ഞത്. പത്തനംതിട്ടയിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് ചെയ്ത കാര്യങ്ങൾ മുഴുവൻ സമ്മതിക്കുകയും ചെയ്തു.
ഇന്ന് രാവിലെ പ്രതിയുമായി സാന്ത്വനത്തിൽ പൊലീസ് തെളിവെടുപ്പ് നടത്തും. സാന്ത്വനത്തിന്റെ പ്രവർത്തനങ്ങളിൽ സംശയമുള്ള പൊലീസ് ഇവിടുത്തെ മുൻജീവനക്കാരൻ രാമചന്ദ്രനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു.