- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്സ്യത്തൊഴിലാളികൾക്ക് പ്രതിദിനം 200 രൂപ സാമ്പത്തിക സഹായം: പ്രത്യേക ഭക്ഷ്യകിറ്റും ലഭ്യമാക്കുമെന്ന് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: മത്സ്യത്തൊഴിലാളിക്ക് പ്രതിദിനം 200 രൂപ സാമ്പത്തിക സഹായം നൽകുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. കാലവർഷക്കാലത്ത് കടലിൽ പോകാനാത്തവർക്കാണ് സാമ്പത്തിക സഹായം നൽകുന്നത്. അതോടൊപ്പം എല്ലാ മത്സ്യത്തൊഴിലാളികൾക്കും പ്രത്യേകം ഭക്ഷ്യക്കിറ്റ് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
തീരദേശ എംഎൽഎമാരുടെ അവലോകന യോഗത്തിൽ തീരദേശ സംരക്ഷണത്തിന് സമഗ്ര പദ്ധതിയാണ് ആസൂത്രണം ചെയ്തത്. കടൽ ാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ള 57 കിലോമീറ്ററിൽ സംരക്ഷണ ഭിത്തി ഉടൻ തീർക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മറുനാടന് ഡെസ്ക്
Next Story