- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒറ്റക്ക് തീരുമാനമെടുക്കാൻ കഴിയില്ല, മുഖ്യമന്ത്രിയുമായി ചർച്ച നടത്തും'; സിനിമ സംഘടനകളുടെ ആവശ്യത്തിൽ സംസ്‌കാരിക വകുപ്പ് മന്ത്രി തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണും
തിരുവനന്തപുരം: സംസ്ഥാനത്ത് തീയേറ്റർ തുറക്കുന്നതിന് മുന്നോടിയായി സിനിമ സംഘടനകളുമായി നടത്തിയ ചർച്ചയിലെ ആവശ്യങ്ങൾ മുഖ്യമന്തിയെ അറിയിക്കുമെന്ന് സംസ്‌കാരിക വകുപ്പ് മന്ത്രി. തനിക്ക് ഒറ്റയ്ക്ക് ഒരു തീരുമാനം എടുക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
തിങ്കളാഴ്ച മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയുമായി സംഘടനകളുടെ ആശ്യങ്ങൾ ചർച്ചചെയ്യും. സംഘടനകൾ മുന്നോട്ടുവച്ച ആവശ്യവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് മന്ത്രിമാരുമായി ചർച്ച നടത്താമെന്ന് മന്ത്രി ഓൺലൈൻ മീറ്റിംഗിൽ സംഘടനകളുടെ ഭാരവാഹികൾ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ഇരുപത്തിയഞ്ചാം തീയതി തന്നെ തീയേറ്റർ തുറക്കണമെന്ന് ആവശ്യം മന്ത്രി സംഘടനാ ഭാരവാഹികളോട് വ്യക്തമാക്കി.
ഇരുപത്തിയഞ്ചാം തീയതി തുറക്കുന്നതുമായി ബന്ധപ്പെട്ട് തിയറ്റർ ഉടമകളുടെ അടിയന്തര ജനറൽബോഡി നാളെ ചേരും. തീയറ്റർ തുറക്കുന്ന കാര്യം നാളെ തീരുമാനിക്കും.
മറുനാടന് മലയാളി ബ്യൂറോ