ദുബായ്: കായംകുളത്തുകാരനും യുഎഇയിലെ ബിസിനസുകാരനുമായ സജി ചെറിയാനെ വാഴ്‌ത്തിക്കൊണ്ട് റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാൻ യുഎഇ മാധ്യമങ്ങൾ മത്സരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

ഫുജൈറയിലെ 53 കമ്പനികളിലെ തൊഴിലാളികൾക്ക് താമസം ഒരുക്കിയ ഈ മലയാളി ബിസിനസുകാരൻ കോടികൾ മുടക്കി അവർക്ക് പ്രാർത്ഥിക്കനായി മോസ്‌ക് പണിത് നൽകിയാണ് മാതൃകാപരമായ പ്രവർത്തനം കാഴ്ച വച്ചിരിക്കുന്നത്. ഈ വിധത്തിൽ സജി ചെറിയാൻ മുസ്ലീങ്ങൾക്കായി റമദാൻ കാലത്ത് നൽകിയ സമ്മാനത്തെയാണ് യുഎഇ മാധ്യമങ്ങൾ വാനോളം പുകഴത്തുുന്നത്. കായംകുളത്തുകാരന്റെ നല്ല മനസിന് നന്ദി പറഞ്ഞ് യുഎഇ സർക്കാരും രംഗത്തെത്തിയിട്ടുണ്ട്.

മറിയം ഉം ഈസ എന്നാണ് ഈ മോസ്‌കിന് അദ്ദേഹം പേര് നൽകാനിരിക്കുന്നത്. ഏറ്റവും അടുത്തുള്ള മോക്സിലേക്ക് പോകാൻ തൊഴിലാളികൾ ടാക്സി വിളിച്ച് പോകേണ്ടി വരുന്ന ദുരവസ്ഥ നേരിട്ട് കണ്ടതിനെ തുടർന്നാണ് അവർക്ക് ഇവിടെ ഒരു മോസ്‌ക് പണിതുകൊടുക്കാൻ താൻ തീരുമാനിച്ചതെന്നാണ് ചെറിയാൻ പറയുന്നത്. മോസ്‌കിൽ ജുമാ പ്രാർത്ഥനക്കായി പങ്കെടുക്കുന്നതിനായി അവർക്ക് ചുരുങ്ങിയത് 20 ദിർഹമെങ്കിലും ചെലവാക്കേണ്ടി വരുന്നുവെന്നത് താൻ മനസിലാക്കിയെങ്കിലും അതിനാലാണ് ഇവിടെ മോസ്‌ക് പണിഞ്ഞിരിക്കുന്നതെന്നും ചെറിയാൻ വിശദീകരിക്കുന്നു.

2003ലാണ് ഈ ബിസിനസുകാരൻ യുഎഇയിൽ എത്തിയിരുന്നത്. അന്ന് കൈയിൽ കുറച്ച് ദിർഹം മാത്രമേയുണ്ടായിരുന്നുള്ളൂ. ആ വ്യക്തിയാണ് ഇന്ന് 1.3 മില്യൺ ദിർഹം മുഴടക്കി മോസ്‌ക് നിർമ്മിച്ചിരിക്കുന്നത്. അൽ ഹായൽ ഇന്റസ്ട്രിയർ ഏരിയയിലെ ഈസ്റ്റ് വില്ലെ റിയൽ എസ്റ്റേറ്റ് കോംപ്ലക്സിലാണീ മോസ്‌കുള്ള്ളത്. 250 പേരെ ഒരുമിച്ച് ഉൾക്കൊള്ളാൻ സാധിക്കുന്ന മോസ്‌കാണിത്.ഇന്റർലോക്ക് പാകിയ ഇതിന്റെ കൺട്രിയാർഡിൽ മറ്റൊരു 700 പേർക്ക് കൂടി പ്രാർത്ഥിക്കാനാവും.

ഒരു വർഷം മുമ്പായിരുന്നു ഈ പള്ളിയുടെ പണി ആരംഭിച്ചിരുന്നത്. നിലവിൽ ഉപയോഗത്തിന് സജ്ജമായിക്കഴിഞ്ഞു. ഫുജൈറയിലെ അവ് ക്വാഫിന്റെ പൂർണ പിന്തുണ ഇതിനുണ്ട്. ഒരു ക്രിസ്ത്യൻ ഒരു മോസ്‌ക് നിർമ്മിക്കാൻ താൽപര്യമെടുത്തപ്പോൾ അവ് കാഫ് അത്ഭുതപ്പെട്ട് പോയെന്നും തുടർന്ന് എല്ലാ വിധ പിന്തുണയുമേകുകയായിരുന്നുവെന്നുമാണ് ചെറിയാൻ പറയുന്നത്. ഡിബയിലെ തന്റെ ഇടവകയിൽ ചെറിയാൻ മുമ്പ് ചർച്ച് നിർമ്മിച്ചിരുന്നു.

ഇതിന് പുറമെ ഈസ്റ്റ് വില്ലെയിൽ വിവിധ ആവശ്യങ്ങൾ്കുള്ള ഒരു ഹാൾ തുറക്കുകയും ക്രിസ്ത്യനിലെ വിവിധ വിഭാഗങ്ങൾക്ക് പ്രാർത്ഥിക്കാനുള്ള സൗകര്യമൊരുക്കുകയും ചെയ്തിരുന്നു. മതസൗഹാർദം കണ്ടാണ് താൻ വളർന്നതെന്നാണ്- ഓർത്തഡോക്‌സുകാരനായ ചെറിയാൻ പറയുന്നത്. യുഎയിലെ ബിസിനസ് ആദ്യകാലത്ത് നല്ല രീതിയിൽ മുന്നോട്ട് പോയിരുന്നില്ല. ചെക്ക് പോലും ബൗൺസാകുന്ന അവസ്ഥ. അവിടെ നിന്നാണ് ശതകോടിയുടെ ആസ്തിയുള്ള ബിസിനസ്സുകാരനായി സജി ചെറിയാൻ മാറുന്നത്.