കണ്ണൂർ:കേരളത്തിലെ പശ്ചാത്തല സൗകര്യം ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി സജി ചെറിയാൻ, സ്വന്തം കാലിൽ നിൽക്കാനുള്ള കരുത്ത് അതിലൂടെ മലയാളിക്ക് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു കണ്ണൂർ അഴീക്കലിൽ ഫിഷറീസ് സ്‌ക്കൂളിന്റെ പുതിയ കെട്ടിടോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റുള്ളവരെ ആശ്രയിച്ച് മലയാളിക്ക് അധികകാലം നിലനിൽക്കാനാവില്ല, അതിന്'കേരളത്തിന്റെ പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തേണ്ടതുണ്ട്, റോഡുകൾ, റയിലുകൾ, എയർ പോർട്ടുകൾ എന്നിവ ആവശ്യമാണ്. അതിലൂടെ മാത്രമെ സ്വന്തം കാലിൽ നിൽക്കാനുള്ള കരുത്ത് മലയാളിക്ക് ലഭിക്കുകയുള്ളുവെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു മത്സ്യത്തൊഴിലാളികളുടെ മക്കൾ ഇനിയും പരമ്പരാഗത മൽസ്യബന്ധനം നടത്തുന്ന അവസ്ഥ മാറണം.

ആധുനീക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മത്സ്യബന്ധനം നടത്താൻ അവരെ പ്രാപ്തരാക്കുമെന്നും മന്ത്രി ഉപറഞ്ഞു.അഴീക്കൽ ഫിഷറീസ് സ്‌ക്കൂളിൽ എൻ എസ് ടി.എസ് കോഴ്സ് ആരംഭിക്കാൻ നിർദ്ദേശം നൽകിയതായും അഴീക്കൽ ഹാർബറിന്റെ നിർമ്മാണത്തിന് 25 കോടിയുടെ ഡി.പി.ആർ തയ്യാറാക്കി സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. ഇതിന്റെ നിർമ്മാണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. പറഞ്ഞു കെ.വി സുമേഷ് എംഎ‍ൽഎ.അദ്ധ്യക്ഷനായി, ജില്ലാ പഞ്ചായത്ത് ചെയർപേഴ്സൺ പി.പി ദിവ്യ, അഡ്വ: ടി.സരള, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ നിസാർ, തുടങ്ങിയവർ പങ്കെടുത്തു.