- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിപിഎമ്മിന് ഭരണഘടനയോട് എല്ലാക്കാലത്തും പുച്ഛം; സജി ചെറിയാനെതിരെ നടപടി വേണം; രാജിക്കുള്ള സമ്മർദ്ദം തുടരുമെന്ന് കെ.സുധാകരൻ; ഭരണഘടന പ്രതിജ്ഞയെടുത്ത് പ്രതിഷേധിക്കം; രണ്ട് ദിവസത്തിനകം കോടതിയെ സമീപിക്കും; നിയമ നടപടിക്ക് കോൺഗ്രസ്
തിരുവനന്തപുരം: ഭരണഘടനയെ വിമർശിച്ച സംഭവത്തിൽ മന്ത്രി സജി ചെറിയാനെതിരെ നിയമ നടപടിക്കൊരുങ്ങി കോൺഗ്രസ്. രണ്ട് ദിവസത്തിനകം കോടതിയെ സമീപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. നിയമ വിദഗ്ധരുമായി ചർച്ച നടത്തിയ ശേഷം നിയമ നടപടികളുമായി മുന്നോട്ട് പോകും. മറ്റന്നാൾ സംസ്ഥാന വ്യാപകമായി എല്ലാ മണ്ഡലങ്ങളിലും വൈകുന്നേരം ഭരണഘടന പ്രതിജ്ഞയെടുത്ത് പ്രതിഷേധിക്കുമെന്നും സുധാകരൻ പറഞ്ഞു.
എല്ലാ രാഷ്ട്രീയ മര്യാദകളും മറികടക്കുന്ന മുന്നണിയാണ് കേരളം ഭരിക്കുന്നത്. സജി ചെറിയാനെക്കാൾ വലിയ കുറ്റം ചെയ്തത് രാജി വയ്ക്കാൻ പ്രേരിപ്പിക്കാത്ത മുന്നണിയാണെന്നും കെപിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി. ഭരണഘടനയോട് സിപിഎമ്മിന് എല്ലാക്കാലത്തും പുച്ഛമാണ്. സജി ചെറിയാനെതിരെ നടപടി വേണമെന്നും രാജിക്കുള്ള സമ്മർദ്ദം തുടരുമെന്നും കെ.സുധാകരൻ പറഞ്ഞു.
അതേസമയം മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ മന്ത്രി സജി ചെറിയാൻ രാജി വക്കില്ലെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. മന്ത്രി തൽക്കാലം രാജി വയ്‌ക്കേണ്ടതില്ലെന്ന് സിപിഎം അവെയ്‌ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണയായി. സിപിഎം അവെയ്‌ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ, എന്തിന് രാജി വയ്ക്കണമെന്ന മറുചോദ്യമാണ് സജി ചെറിയാനും ഉന്നയിച്ചത്.
എല്ലാം ഇന്നലെ പറഞ്ഞതല്ലേ എന്നും സജി ചെറിയാൻ ചോദിച്ചു. എകെജി സെന്ററിൽ ചേർന്ന സിപിഎം അവെയ്‌ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് മന്ത്രി വി.എൻ.വാസവന് ഒപ്പമാണ് സജി ചെറിയാൻ എത്തിയത്. യോഗം തുടങ്ങുമ്പോൾ സെക്രട്ടേറിയറ്റിലെ ഓഫീസിലായിരുന്നു അദ്ദേഹം.
വിഷയത്തിൽ പൊലീസ് കേസെടുക്കുന്ന സാഹചര്യത്തിൽ രാജിയെക്കുറിച്ച് ആലോചിക്കും. വിശദമായ നിയമോപദേശം സമർപ്പിക്കാനാണ് സർക്കാർ എ.ജിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഭരണഘടനയെ വിമർശിച്ച സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ പ്രസംഗം രാഷ്ട്രീയ വിവാദമായ സാഹചര്യത്തിലാണ് തുടർനടപടികൾ തീരുമാനിക്കാൻ സിപിഎം അവെലബിൾ സെക്രട്ടേറിയറ്റ് യോഗം എകെജി സെന്ററിൽ ചേർന്നത്. മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും എ.വിജയരാഘവും ടി.പി.രാമകൃഷ്ണനും പങ്കെടുത്ത യോഗത്തിലേക്ക് മന്ത്രി സജി ചെറിയാനെ വിളിച്ചു വരുത്തിയിരുന്നു. സെക്രട്ടറിയേറ്റ് യോഗം തുടങ്ങിയതിനുശേഷമാണ് സജി ചെറിയാൻ എകെജി സെന്ററിലേക്ക് എത്തിയത്.
സംഭവിച്ചത് നാക്കുപിഴയാണെന്ന് സജി ചെറിയാൻ യോഗത്തിൽ വിശദീകരിച്ചു. വിമർശിക്കാൻ ശ്രമിച്ചത് ഭരണകൂടത്തെയാണ്. ഭരണഘടനയെന്നത് നാക്കുപിഴയായെന്നും മന്ത്രി പറഞ്ഞു. മന്ത്രിയെന്ന നിലയിൽ പ്രതികരണം നടത്തുമ്പോൾ കൂടുതൽ ജാഗ്രതപാലിക്കണമെന്ന നിർദ്ദേശം സെക്രട്ടേറിയറ്റിലുണ്ടായി. യോഗത്തിനുശേഷം പുറത്തെത്തിയ നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. നിയമ നടപടികൾ നോക്കിയശേഷം തുടർ നടപടികളിലേക്കു കടക്കാമെന്നാണ് സിപിഎം നേതൃത്വം നിലവിൽ സ്വീകരിച്ചിരിക്കുന്ന ധാരണ. ഇതു സംബന്ധിച്ച തീരുമാനം വാർത്താക്കുറിപ്പായോ വാർത്താസമ്മേളനത്തിലൂടെയോ പാർട്ടി നേതൃത്വം വ്യക്തമാക്കും.
പ്രതിപക്ഷ പാർട്ടികൾ സജി ചെറിയാനെതിരെ ഗവർണർക്കു പരാതി നൽകിയ സാഹചര്യത്തിൽ സർക്കാർ ഏജിയോട് നിയമോപദേശം തേടി. രാജിവയ്‌ക്കേണ്ട സാഹചര്യമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് നിയമോപദേശം തേടിയിരിക്കുന്നത്. മന്ത്രിയുടെ രാജി സംബന്ധിച്ച് സംസ്ഥാന ഘടകത്തിനു തീരുമാനിക്കാമെന്നാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. മന്ത്രിയുടെ പ്രസ്താവനയോട് വിയോജിപ്പുണ്ടെങ്കിലും മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളിലേക്ക് സിപിഐ കടന്നിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ