- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനകന്റെ സംവിധായകൻ സജി പരവൂർ അർദ്ധ രാത്രിയിൽ അന്തരിച്ചു; മരണ വാർത്ത പ്രചരിച്ച് മണിക്കൂറുകൾ കഴിഞ്ഞ് മരണം
തിരുവനന്തപുരം: ചലച്ചിത്ര സംവിധായകൻ സജി പരവൂർ (48) അന്തരിച്ചു. മസ്തിഷ്‌ക രക്തസ്രാവത്തെ തുടർന്ന് രണ്ടു ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്നു പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. ഇന്നലെ വൈകിട്ട് മുതൽ സജി പരവൂർ മരിച്ചെന്ന വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ അത് വ്യാജമാണെന്ന് ആശുപത്രി അറിയിക്കുകയും ചെയ്തു. എന്നാൽ അർദ്ധ രാത്രിയോടെ നില വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. 'ജനകൻ' സിനിമയുടെ സംവിധായകനായ സഞ്ജീവ് , ലെനിൻ രാജേന്ദ്രൻ അടക്കം ഒട്ടേറെ സംവിധായകർക്കൊപ്പം ദീർഘകാലം അസോഷ്യേറ്റായും പ്രവർത്തിച്ചിട്ടുണ്ട്. കൊല്ലം പരവൂർ സ്വദേശിയായ സഞ്ജീവ് രാമൻകുളങ്ങര മതേതര വായനശാലയ്ക്കടുത്തായിരുന്നു താമസിച്ചിരുന്നത്. ഭാര്യ: ശ്രീദേവി. മകൻ: അനന്തൻ. സുരേഷ് ഗോപിയും മോഹൻലാലും ഒന്നിച്ച ജനകൻ എന്ന ചിത്രത്തിന്റെ സംവിധായകനാണ്. ജനകന്റെ ടൈറ്റിലിൽ എൻ.ആർ സഞ്ജീവ് എന്നാണ് പേരെങ്കിലും സജി പരവൂർ എന്നാണ് സിനിമാലോകത്ത് അദ്ദേഹം അറിയപ്പെടുന്നത്. ജനകന് ശേഷം മറ്റ് സംവിധായകർക്ക് കീഴിൽ അസോസിയേറ്റ് ഡയ
തിരുവനന്തപുരം: ചലച്ചിത്ര സംവിധായകൻ സജി പരവൂർ (48) അന്തരിച്ചു. മസ്തിഷ്‌ക രക്തസ്രാവത്തെ തുടർന്ന് രണ്ടു ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്നു പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം.
ഇന്നലെ വൈകിട്ട് മുതൽ സജി പരവൂർ മരിച്ചെന്ന വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ അത് വ്യാജമാണെന്ന് ആശുപത്രി അറിയിക്കുകയും ചെയ്തു. എന്നാൽ അർദ്ധ രാത്രിയോടെ നില വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. 'ജനകൻ' സിനിമയുടെ സംവിധായകനായ സഞ്ജീവ് , ലെനിൻ രാജേന്ദ്രൻ അടക്കം ഒട്ടേറെ സംവിധായകർക്കൊപ്പം ദീർഘകാലം അസോഷ്യേറ്റായും പ്രവർത്തിച്ചിട്ടുണ്ട്. കൊല്ലം പരവൂർ സ്വദേശിയായ സഞ്ജീവ് രാമൻകുളങ്ങര മതേതര വായനശാലയ്ക്കടുത്തായിരുന്നു താമസിച്ചിരുന്നത്. ഭാര്യ: ശ്രീദേവി. മകൻ: അനന്തൻ.
സുരേഷ് ഗോപിയും മോഹൻലാലും ഒന്നിച്ച ജനകൻ എന്ന ചിത്രത്തിന്റെ സംവിധായകനാണ്. ജനകന്റെ ടൈറ്റിലിൽ എൻ.ആർ സഞ്ജീവ് എന്നാണ് പേരെങ്കിലും സജി പരവൂർ എന്നാണ് സിനിമാലോകത്ത് അദ്ദേഹം അറിയപ്പെടുന്നത്. ജനകന് ശേഷം മറ്റ് സംവിധായകർക്ക് കീഴിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചുവരുകയായിരുന്നു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സ്‌കൂൾ ബസ് എന്ന ചിത്രത്തിൽ സഹസംവിധായകനായി പ്രവർത്തിച്ചുവരുകയായിരുന്നു. മകന്റെ പിറന്നാൾ ആഘോഷിക്കാനായി വീട്ടിലെത്തിയപ്പോഴാണ് പക്ഷാഘാതമുണ്ടായത്.
ആദ്യം കൊല്ലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.