ന്യുയോർക്ക്: തുമ്പമൺ ഒരോട്ടിയിൽ കോശി വർഗീസിന്റെയും അന്നമ്മയുടെയും പുത്രൻ സജി സാമുവൽ (സാമുവൽ ഒരോട്ടിയിൽ വർഗീസ്- 51) ന്യുയോർക്കിലെ സ്റ്റാറ്റൻ ഐലന്റിൽ നിര്യാതനായി. 17ന് (ബുധനാഴ്ച) നടക്കുന്ന വേക്കിനു ശേഷം വ്യാഴാഴ്ച സ്റ്റാറ്റൻഐലന്റിൽ സംസ്‌കാരം.

പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് ഏതാനും ദിവസം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ലേഖ സാമുവൽ (പവ്വക്കര കുടുംബാംഗം) ആണ് ഭാര്യ. ടെസ്സി, പ്രീതി, ജെർമി എന്നിവരാണ് മക്കൾ.

ഡയാലിസിസ് ക്‌ലിനിക് ഐഎൻസിയിൽ ചീഫ് ഡയാലിസിസ് ടെക്‌നീഷ്യനായിരുന്നു പരേതൻ. താബോർ മാർത്തോമ്മാ പള്ളി ഇടവകാംഗമായിരുന്നു. ഇടവകയുടെ മുൻ ട്രസ്റ്റി, സ്റ്റാറ്റൻഐലന്റ് കേരള സമാജം മുൻ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ബുധനാഴ്ച ഉച്ചയ്ക്ക് 1 മുതൽ 4 വരെയും 5 പി.എം മുതൽ 9 പി.എം വരെയും മാത്യൂസ് ഫ്യൂണറൽ േഹാമിൽ പൊതുദർശനം ഉണ്ഡായിരിക്കും. വ്യാഴാഴ്ച രാവിലെ 9 മണിക്ക് താബോർ മാത്തോമ്മ പള്ളിയിൽ നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം ഫെയർവ്യൂ സെമിത്തേരിയിൽ സംസ്‌കാരം.

ബാബു, വൽസമ്മ, മോളമ്മ എന്നിവർ സഹോദരങ്ങളാണ്.

Wake:

Wednesday, June 17k 2015
1 pm-4 pm, 5pm-9pm
at mathews Funeral home
2508 victory BLVD
Staten Island
NY.10314
(718) 761-5544

Funeral Service:

Thursday, June 18k 2015
9.00 am
Tabore Marthoma Church (at All Saints Episcopal Church)
2329 Victory BLVD
Staten Island, NY 10314
Intermet: Fariview Cemetery, 1852 Victory BLVD, Staten Island. NY. 10314.

ബിജു ചെറിയാൻ അറിയിച്ചതാണിത്.