- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടൻ മേയർക്കു പിന്നാലെ ഒരരു പാക്കിസ്ഥാൻ വംശജൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമോ? തെരേസ മെയ് രാജിവെക്കുകയാണെങ്കിൽ പ്രധാമന്ത്രിയാകാനുള്ളവരുടെ സാധ്യതാ പട്ടികയിൽ ഏറ്റവും മുന്നിൽ സാജിദ് ജാവേദ്; ബോറിസ് ജോൺസണിന്റെ പിന്തുണ ഇല്ലാതാവുന്നു
ലണ്ടൻ: ബ്രെക്‌സിറ്റ് കരാറിനെച്ചൊല്ലിയുള്ള തർക്കത്തിൽ സ്വന്തം പാർട്ടിയിൽനിന്നുള്ള എംപിമാരിൽ വലിയൊരു വിഭാഗത്തിന്റെ എതിർപ്പിനെ അഭിമുഖീകരിക്കുകയാണ് തെരേസ മെയ് സർക്കാർ. കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽ നടന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചത് 117 എംപിമാരാണ്. ബ്രെക്‌സിറ്റ് കരാറിനെച്ചൊല്ലി പ്രതിനിധി സഭയിലോ മറ്റോ ഇനിയൊരു തർക്കം ഉടലെടുക്കുകയാണെങ്കിൽ തെരേസ മെയ് രാജിവെക്കുമെന്ന സൂചനയും ശക്തമാണ്. അടുത്ത പൊതു തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ താനില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. തെരേസ രാജിവെക്കുകയാണെങ്കിൽ പ്രധാനമന്ത്രിയാകുന്നത് ആരായിരിക്കുമെന്ന ചർച്ച ഇപ്പോൾത്തന്നെ സജീവമാണ്. മുൻ വിദേശകാര്യ സെക്രട്ടറിയും തെരേസയുടെ കടുത്ത എതിരാളിയുമായ ബോറിസ് ജോൺസണിന്റെ പേരായിരുന്നു അടുത്തകാലം വരെ ഈ സ്ഥാനത്തേക്ക് സജീവമായി കേട്ടിരുന്നത്. എന്നാലിപ്പോൾ, ബോറിസിനുള്ള പിന്തുണ കുറഞ്ഞുവരികയാണെന്നാണ് സൂചന. അദ്ദേഹത്തിന് പകരം തെരേസയുടെ മന്ത്രിസഭയിലെ പ്രമുഖരാണ് സാധ്യതാ പട്ടികയിൽ മുൻപന്തിയിലുള്ളത്. പാക്കിസ്ഥാൻ വംശജനായ സാജിദ് ജാവീദി
ലണ്ടൻ: ബ്രെക്‌സിറ്റ് കരാറിനെച്ചൊല്ലിയുള്ള തർക്കത്തിൽ സ്വന്തം പാർട്ടിയിൽനിന്നുള്ള എംപിമാരിൽ വലിയൊരു വിഭാഗത്തിന്റെ എതിർപ്പിനെ അഭിമുഖീകരിക്കുകയാണ് തെരേസ മെയ് സർക്കാർ. കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽ നടന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചത് 117 എംപിമാരാണ്. ബ്രെക്‌സിറ്റ് കരാറിനെച്ചൊല്ലി പ്രതിനിധി സഭയിലോ മറ്റോ ഇനിയൊരു തർക്കം ഉടലെടുക്കുകയാണെങ്കിൽ തെരേസ മെയ് രാജിവെക്കുമെന്ന സൂചനയും ശക്തമാണ്. അടുത്ത പൊതു തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ താനില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
തെരേസ രാജിവെക്കുകയാണെങ്കിൽ പ്രധാനമന്ത്രിയാകുന്നത് ആരായിരിക്കുമെന്ന ചർച്ച ഇപ്പോൾത്തന്നെ സജീവമാണ്. മുൻ വിദേശകാര്യ സെക്രട്ടറിയും തെരേസയുടെ കടുത്ത എതിരാളിയുമായ ബോറിസ് ജോൺസണിന്റെ പേരായിരുന്നു അടുത്തകാലം വരെ ഈ സ്ഥാനത്തേക്ക് സജീവമായി കേട്ടിരുന്നത്. എന്നാലിപ്പോൾ, ബോറിസിനുള്ള പിന്തുണ കുറഞ്ഞുവരികയാണെന്നാണ് സൂചന. അദ്ദേഹത്തിന് പകരം തെരേസയുടെ മന്ത്രിസഭയിലെ പ്രമുഖരാണ് സാധ്യതാ പട്ടികയിൽ മുൻപന്തിയിലുള്ളത്.
പാക്കിസ്ഥാൻ വംശജനായ സാജിദ് ജാവീദിന്റെ പേരാണ് ഇപ്പോൾ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ആഭ്യന്തര വകുപ്പ് സെക്രട്ടറിയാണ് ഇപ്പോൾ സാജിദ്. വിദേശകാര്യ സെക്രട്ടറിയായ ജെറമി ഹണ്ടിന്റെ പേരാണ് രണ്ടാം സ്ഥാനത്തുള്ളത്. ബോറിസ് ജോൺസൺ പിന്തള്ളപ്പെട്ടപ്പോൾ, ബ്രെക്‌സിറ്റ് സെക്രട്ടരി ഡൊമിനിക് റാബ് മൂന്നാം സ്ഥാനത്തേക്കും കടന്നുവന്നതായി പുതിയ സർവേ വെളിപ്പെടുത്തുന്നു. തെരേസയ്‌ക്കെതിരേ പാർട്ടിക്കുള്ളിൽ അവിശ്വാസം വരുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് സർവേ നടന്നത്.
മുൻ ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ്, ഹോം സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെച്ച് അടുത്തിടെ മന്ത്രിസഭയിലേക്ക് തിരിച്ചുവന്ന ആംബർ റൂഡ്, മേയുടെ വിശ്വസ്തനായി അറിയപ്പെടുന്ന എൻവയൺമെന്റ് സെക്രട്ടറി മൈക്കൽ ഗോവ് എന്നിവരും ബോറിസ് ജോൺസണെക്കാൾ സാധ്യത കൽപിക്കപ്പെടുന്നവരുടെ കൂട്ടത്തിലുണ്ട്. ഏഴാം സ്ഥാനത്താണ് ബോറിസ് ജോൺസൺ ഉള്ളത്. പെന്നി മോർഡന്റ്, ജേക്കബ് റീസ് മോഗ്, ആന്ദ്രെ ലീഡ്‌സോം, എസ്തർ മക്‌വേ എന്നിവരാണ് സർവേയിൽ മുന്നിലെത്തിയ മറ്റു നേതാക്കൾ.
കൺസർവേറ്റീവ് പാർട്ടിയിലെ 753 കൗൺസിലർമാരാണ് സർവേയിൽ പങ്കെടുത്തത്. സർവേഷൻ പോൾ എന്നറിയപ്പെടുന്ന ഈ വോട്ടെടുപ്പിൽ മുന്നിലെത്തുന്നവരാണ് സ്വാഭാവികമായും അടുത്ത നേതൃസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. ഈ പട്ടികയിലുള്ളവരിൽ അവസാന രണ്ടുപേരാകുന്നതുവരെ കൗൺസിലർമാർ വോട്ടെടുപ്പ് നടത്തും. അവസാന രണ്ടുപേരായിക്കഴിഞ്ഞാൽ, അതിൽനിന്ന് ആര് പ്രധാനമന്ത്രിയാകണമെന്നത് പാർട്ടിയുടെ ഒരുലക്ഷം അംഗങ്ങൾ ചേർന്നാണ്.
പാർട്ടിക്കുള്ളിൽ ഉയർന്നുവന്ന അവിശ്വാസ പ്രമേയത്തിൽ എംപിമാരിൽ 117 പേരും തെരേസ മേയെ എതിർത്തുവെങ്കിൽ സർവേയിൽ പങ്കെടുത്തവരിൽ പത്തിൽ ആറുപേരും ബ്രെക്‌സിറ്റിന് അനുകൂലമായാണ് നിലപാട് സ്വീകരിച്ചത്. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന് വാശിപിടിക്കുന്ന പെൻഷൻസ് സെക്രട്ടറി ആംബർ റൂഡ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ അഞ്ചാമതെത്തി എന്നതും കൗതുകകരമായ വസ്തുതയായി.