- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2008ൽ യുവതികളുടെ മുഖത്ത് ആസിഡ് വീണ് പൊള്ളിയപ്പോൾ പ്രതിഷേധാഗ്നിയിൽ ജ്വലിച്ച് വാറങ്കൽ; പ്രതികളെ വെടിവച്ച് കൊന്നപ്പോൾ ചർച്ചയായത് സജ്ജനാറിന്റെ പേര്; 'ദിശ'യെ കൊന്നവർക്കും നൽകിയത് വധശിക്ഷ!; സുപ്രീംകോടതി അന്വേഷണ സമിതി റിപ്പോർട്ടിൽ ഐപിഎസുകാരൻ പ്രതിയാകുമോ? സജ്ജനാർ വീണ്ടും ചർച്ചകളിൽ
ഹൈദരാബാദ്: ബലാത്സംഗക്കൊലപാതക കേസിലെ നാല് പ്രതികളെ മനപ്പൂർവം വെടിവെച്ചുകൊന്നതെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ വന്നു. സജ്ജനാർ കൊലക്കേസിൽ പ്രതിയാകുമോ? തെലങ്കാനയിൽ 2019 നവംബറിൽ ഇരുചക്ര വാഹനം കേടായതിനെത്തുടർന്ന് രാത്രി വഴിയിൽ ഒറ്റപ്പെട്ടു പോയ വനിതാ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിനെ രാജ്യം ഹീറോയായി കണ്ടു. സംഭവത്തിൽ ലോറിത്തൊഴിലാളികളായ ജൊല്ലു ശിവ, മുഹമ്മദ് (ആരിഫ്), ജൊല്ലു നവീൻ, ചന്നകേശവലു എന്നിവർ അറസ്റ്റിലായി. പിന്നീട് ഇവർ കൊല്ലപ്പെട്ടു. ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന ചർച്ച വരുമ്പോൾ പ്രതിക്കൂട്ടിലേക്ക് പോവുകയാണ് സജ്ജനാർ. ഈ കേസിൽ ഇനി എന്തു നടപടിയുണ്ടാകുമെന്നതാണ് നിർണ്ണായകം.
സുപ്രീംകോടതി നിയോഗിച്ച അന്വഷണ കമ്മീഷൻ റിപ്പോർട്ടിൽ സജ്ജനാർക്കെതിരെ പരാമർശമൊന്നുമില്ല. കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിലുള്ളവരെയാണ് കുറ്റപ്പെടുത്തുന്നത്. അവർക്കെതിരെ മാത്രമാണ് വിമർശനം. അപ്പോഴും അന്ന് ആ മേഖലയിലെ പൊലീസിനെ നയിച്ചിരുന്നത് സജ്ജനാറാണ്. സജ്ജനാറുടെ ഇടപെടലിലാണ് പ്രതികൾ പിടിയിലായതും. നിലവിൽ തെലുങ്കാന റോഡ് ട്രാൻസ് പോർട്ട് കോർപ്പറേഷൻ എംഡിയാണ് സജ്ജനാർ.
2008 ഡിസംബറിൽ ആന്ധ്രയിലെ വാറങ്കലിൽ എൻജിനീയറിങ് വിദ്യാർത്ഥികളുടെ ശരീരത്തിൽ ആസിഡ് ഒഴിച്ച സംഭവത്തിലെ പ്രതികളെന്നു കരുതുന്ന മൂന്നു യുവാക്കളെ പൊലീസ് വെടിവച്ചു കൊന്നതോടെയാണ് സജ്ജനാർ വാർത്തകളിൽ ഇടം നേടിയത്. ആസിഡ് ശരീരത്തിൽ വീണ ഒരു പെൺകുട്ടി മരിച്ചു.സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്രീനിവാസ്, സഞ്ജയ്, ഹരികൃഷ്ണ എന്നീ യുവാക്കൾ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടത് ഏറെ വിവാദമായിരുന്നു. സൈബരാബാദ് മെട്രോപൊലീറ്റൻ പൊലീസ് കമ്മിഷണറായിരുന്ന വി സി. സജ്ജനാറിനായിരുന്നു കേസിന്റെ അന്വേഷണ ചുമതല. ഇതിന് സമാനമായിരുന്നു 2019ലെ സംഭവവും.
നാല് പേരെയും കരുതിക്കൂട്ടി വകവരുത്തിയതെന്ന് അന്നേ പറഞ്ഞവരേറെയാണ്. അപ്പോൾ ആരാണ് ദിശ കൊലക്കേസ് പ്രതികളെ വെടിവെച്ചുകൊന്നത്? ആരാണ് ഉത്തരവിട്ടത്? എന്തിനാണ് വെടിയുണ്ടകൾ കൊണ്ട് വിചാരണ തീർത്തത്? 2019 നവംബർ 28നാണ് ഹൈദരാബാദിനടുത്ത് ചട്ട്‌നപ്പള്ളിയിൽ ബെംഗളൂരുവിലേക്കുള്ള ദേശീയപാതയുടെ അടിപ്പാതയിൽ ക്രൂരബലാത്സംഗത്തിന് ഇരയായി ,കത്തിക്കരിഞ്ഞ നിലയിൽ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. ഇരുപത്തിയഞ്ചുകാരി മൃഗഡോക്ടറുടേത്. അവരെ പിന്നീട് ദിശ എന്ന് വിളിച്ചു. ഈ കേസിലെ പ്രതികളെയാണ് പൊലീസ് കൊലപ്പെടുത്തിയെന്ന് കണ്ടെത്തുന്നത്. അതുകൊണ്ട് തന്നെ ആരെല്ലാം കേസിൽ പ്രതിയാകുമെന്നതാണ് നിർണ്ണായകം.
ഹൈദരാബാദിൽ വനിതാ മൃഗ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ നാലു പ്രതികളെ വെടിവച്ചു കൊന്നു സംഭവം ഓർമ്മിപ്പിച്ചത്് 2008ൽ തെലുങ്കാനയിൽ നടന്ന സമാന സംഭവം ആയിരുന്നു. അന്ന് ആന്ധ്രാപ്രദേശിലായിരുന്നു തെലുങ്കാന. ഹൈദരാബദിൽ യുവ ഡോക്ടറെ കൊന്ന കേസിലെ പ്രതികൾ പൊലീസ് ഏറ്റുമുട്ടലിനിടെയാണ്കൊല്ലപ്പെട്ടത്. കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവച്ചു എന്നാണ് പൊലീസ് വ്യക്തമാക്കിയത്. തെളിവെടുപ്പിനിടെ പ്രതികൾ പൊലീസിനെ ആക്രമിക്കുകയായിരുന്നു. പുലർച്ചെ 3.30ഓടെയാണ് സംഭവമെന്ന് പൊലീസ് പറയുന്നു. 2008ലും ഇത് തന്നെയാണ് സംഭവിച്ചത്. അന്ന് ജനരോഷം ഉയർന്ന കേസിലെ പ്രതികളും പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ തെലുങ്കാനയിലെ ആദ്യ സംഭവമല്ല തെളിവെടുപ്പിനിടെ പ്രതികൾ വെടിയേറ്റു മരിക്കുന്നത്.
2008ൽ യുവതിക്ക് നേരെ ആസിഡ് ആക്രമണമാണ് ഉണ്ടായത്. അന്ന് പ്രതികൾക്കെതിരെ പരസ്യ വിചാരണ ആവശ്യം ഉയർന്നു. ഇതിനിടെയാണ് ഈ കേസിലെ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായി മണിക്കൂറുകൾക്കുള്ളിൽ പ്രതികൾ കൊല്ലപ്പെട്ടു. പൊലീസ് വെടിവയ്‌പ്പിലായിരുന്നു മരണം. പ്രതികളെ പൊലീസ് കൊന്നതാണെന്ന വാദവും എത്തി. അന്ന് ഈ അറസ്റ്റിനും മറ്റും നേതൃത്വം നൽകിയത് വി സി സജ്ജനാർ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ്. മൃഗ ഡോക്ടറെ കൊന്ന കേസിലെ പ്രതികൾ വെടിയേറ്റു മരിക്കുമ്പോൾ അവിടെയുമുണ്ടായിരുന്നു വിസി സജ്ജനാറുടെ സാന്നിധ്യം. വാറങ്കലിൽ എഞ്ചിനിയറിങ് വിദ്യാർത്ഥിനികളെയാണ് ആസിഡ് ഒഴിച്ച് ആക്രമിച്ചത്. അന്ന് മൂന്ന് പ്രതികളെയാണ് പൊലീസ് വെടിവച്ച് കൊന്നത്.
സൈബരാബാദിലെ പൊലീസ് കമ്മീഷണറാണ് 2019സ്# സജ്ജനാർ. സജ്ജനാറിന്റെ അധികാര പരിധിയിലായിരുന്നു ദിശയെന്ന് പേരിട്ട് വിളിക്കുന്ന ഡോക്ടറെ കൊന്നു തള്ളിയത്. സജ്ജനാർ തന്നെയാണ് കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. അതുകൊണ്ടാണ് പ്രതികളെ പൊലീസ് വെടിവച്ചു കൊല്ലുമ്പോൾ അതും ചർച്ചയായത്. 2008ൽ വാറങ്കലിൽ സംഭവിച്ചത് തന്നെയാണ് നടന്നത്. 2008ൽ രണ്ട് യുവതികളുടെ മുഖത്ത് ആസിഡ് ഒഴിച്ചതായിരുന്നു കേസ്. പ്രതികളെ സജ്ജനാറിന്റെ നേതൃത്വത്തിൽ പിടികൂടി. എന്നാൽ 48 മണിക്കൂറിനകം വെടിവച്ചു കൊല്ലുകയും ചെയ്തു. തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ചവരെ വെടിവച്ചു കൊന്നുവെന്ന് സജ്ജനാർ വിശദീകരിച്ചു.
യുവ ഡോക്ടറെ പീഡിപ്പിച്ച് കൊന്നവരെ പൊലീസിനെ ആക്രമിച്ചതിന്റെ പേരിൽ കൊലപ്പെടുത്തുന്നു. ഈ പ്രതികളുടെ കൈയിൽ ആയുധങ്ങൾ ഇല്ലായിരുന്നു. എന്നിട്ടും എന്തിനു കൊന്നുവെന്നതാണ് ഉയരുന്ന ചോദ്യം. 2008ൽ വാറങ്കലിലും ജന രോഷം പ്രതികളെ കൊല്ലുന്നതിന് വേണ്ടിയായിരുന്നു. ദിശാ കേസിലും അതു തന്നെയാണ് ഉയർന്ന് കേട്ടത്. ഇവിടേയും പ്രതികൾ കൊല്ലപ്പെടുമ്പോൾ ഏല്ലാവരും വിരൽ ചൂണ്ടുന്നത് സജ്ജനാറിലേക്കാണ്. രണ്ടിടത്തും ഈ പൊലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യമാണ് ഇതിന് കാരണം. കുറ്റവാളികൾക്കെതിരെ അതിശക്തമായ നടപടിയെടുക്കുന്ന പൊലീസ് ഓഫീസറാണ് സജ്ജനാർ. ഈ ഓഫീസറെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് സുപ്രീംകോടതി സമിതിയുടെ ക്ടെത്തലുകൾ.
ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ ബലാത്സംഗംചെയ്തുകൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിലെ പ്രതികളായ നാലു പേരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി സൈബരാബാദ് പൊലീസ് പറയുമ്പോൾ സംശയങ്ങളും ഉയർന്നിരുന്നു. പുലർച്ചെ 3.30ന് ഇവർ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നെന്നാണ് റിപ്പോർട്ട്. നേരത്തെ വനിതാ വെറ്ററിനറി ഡോക്ടർ കൂട്ടബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ നൽകിയിരുന്നു. ജോലിയിൽ കൃത്യവിലോപം കാണിച്ചതിനാണ് മൂന്ന് പൊലീസുകാരെയും സസ്പെൻഡ് ചെയ്തതെന്ന് സൈബരാബാദ് പൊലീസ് കമ്മീഷണർ വി സി സജ്ജനാർ പറഞ്ഞിരുന്നു. സംഭവത്തിൽ എഫ് ഐ ആർ സമർപ്പിക്കുന്നതിന് പൊലീസ് വീഴ്ച വരുത്തിയെന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെയായിരുന്നു സജ്ജനാറിന്റെ ഇടപെടൽ. ആരേയും അറിയിക്കാതെ അതീവ രഹസ്യമായാണ് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത്. ഈ തെളിവെടുപ്പാണ് പ്രതികളുടെ കൊലയിലേക്ക് എത്തുന്നത്. ഷംഷാബാദിലെ ടോൾ പ്ലാസയ്ക്കടുത്ത് സ്‌കൂട്ടർ നിർത്തിയിട്ട്, ഗച്ചിബൗളിയിൽ ജോലി ആവശ്യത്തിനായി പോയ ദിശ , തിരിച്ച് ടോൾ പ്ലാസയിലെത്തിയത് രാത്രി 9 മണിയോടെയാണ്. കാണുമ്പോാൾ അവരുടെ സ്‌കൂട്ടർ പഞ്ചറായിരുന്നു. രാത്രിയിൽ സഹായിക്കാനെന്ന വ്യാജേന ഒപ്പം കൂടിയ നാല് പേർ അവരെ ഒഴിഞ്ഞയിടത്തുവെച്ച് റോഡരികിലെ കുറ്റിക്കാട്ടിലേക്ക് തള്ളി. മദ്യം നിർബന്ധിച്ച് കുടിപ്പിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തു. ബോധം മറഞ്ഞപ്പോൾ പുതപ്പിൽ മൂടി ലോറിയിലിട്ടു. അവരുടെ സ്‌കൂട്ടറിൽ തന്നെ അടുത്തുള്ള പെട്രോൾ പന്പിൽ പോയി പെട്രോൾ വാങ്ങി വന്നു. ചട്ട്‌നപ്പള്ളിയിലെത്തിച്ച്, അടിപ്പാതയിൽ, മരക്കഷ്ണങ്ങൾ കൂട്ടിയിട്ട് പെട്രോളൊഴിച്ച് കത്തിച്ചു.
അന്ന് രാത്രി സഹോദരിയെയാണ് ദിശ അവസാനം വിളിച്ചത്. കാണാതായപ്പോൾ പത്ത് മണിയോടെ കുടുംബം പൊലീസ് സ്റ്റേഷനിലെത്തി. പരിധിയിലല്ല എന്ന് പറഞ്ഞ് അവരെ ഓരോ സ്റ്റേഷനിലേക്കും ഓടിച്ചു. ഷാദ്‌നഗർ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ,ദിശ കാമുകനൊപ്പം പോയതെന്ന് ഉറപ്പിച്ചാണ് സംസാരിച്ചത്. പുരുഷന്മാരുമായി ചേച്ചിക്കുള്ള ബന്ധമെങ്ങനെ എന്നും ഫോണുപയോഗം എങ്ങനെയെന്നുമുള്ള ചോദ്യങ്ങൾ കേട്ടു. എഫ്‌ഐആർ ഇടാൻ പൊലീസ് തയ്യാറായില്ല. പരാതി വന്നപ്പോൾ തന്നെ പൊലീസ് ഇടപെട്ടിരുന്നെങ്കിൽ ദിശയെ ജീവനോടെയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞേനെ എന്ന് കുടുംബം പിന്നീട് പറഞ്ഞു. ഇതേ പൊലീസ് ,ഇങ്ങനെ പഴി കേട്ട പൊലീസ് പക്ഷേ തെലങ്കാനയിൽ വീരനായകരായി.
രണ്ടാം നാൾ പ്രതികളെല്ലാം പിടിയിലായി. വിചാരണയ്ക്ക് അതിവേഗ കോടതി സ്ഥാപിച്ചു. എന്നാൽ ചന്ദ്രശേഖര റാവുവിന് എല്ലാം ക്ഷീണമായി. സർക്കാരിനെതിരെ വൻ വിമർശനമുയർന്നു. ദിശ കേസിൽ പ്രതിഷേധം ശക്തമാകുന്ന സമയത്ത് ഡൽഹിയിൽ കല്യാണം കൂടുന്ന തിരക്കുകളിലായിരുന്നു മുഖ്യമന്ത്രി. വിമർശനങ്ങൾ പക്ഷേ , ഒരു രാത്രി പുലർന്നപ്പോൾ കെസിആറിന് പൂച്ചെണ്ടുകളായി. ഡിസംബർ ആറിന് , അതായത് കസ്റ്റഡിയിലായി ഏഴാം നാൾ നാല് പ്രതികളെയും യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് തൊട്ടടുത്തുള്ള പാടത്താണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികൾ കൊല്ലപ്പെട്ട വാർത്ത പുറത്തു വന്നതോടെ ജനം പൂക്കളും മധുരവും നൽകി സജ്ജനാരെ താരമാക്കി. മുഖ്യപ്രതിക്ക് പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ നാലു തവണ വെടിയേറ്റതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വന്നപ്പോൾത്തന്നെ പ്രതികളെ ആസൂത്രിതമായി കൊലപ്പെടുത്തുകയാണെന്ന ആരോപണം ഉയർന്നതാണ്. പക്ഷേ, പൊലീസും സർക്കാരും സമർഥമായി പ്രതിരോധിച്ചു.
ഇതിനിടെയായിരുന്നു കോടതിയുടെ ഇടപെടൽ. വിവിധ സംഘടനകളും വ്യക്തികളും അയച്ച കത്തുകൾ പൊതുതാൽപര്യ ഹർജിയായി ഹൈക്കോടതി പരിഗണിക്കുകയായിരുന്നു. അതിനിടെ പൊലീസിനെതിരെ കൊലക്കുറ്റത്തിനു കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയിൽ മൂന്നു ഹർജികൾ കൂടി ഫയൽ ചെയ്യപ്പെട്ടു. സംഭവത്തിൽ വീഴ്ചകൾ ഓരോന്നായി പുറത്തുവരാൻ തുടങ്ങിയതോടെ പൊലീസ് പ്രതിരോധത്തിലായി. ഹൈദരാബാദ് ബലാത്സംഗക്കേസ് പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിൽ സത്യമറിയണമെന്നും വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് 2019 ഡിസംബറിൽ സുപ്രീം കോടതി ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു. സുപ്രീം കോടതിയിലെ മുൻ ജസ്റ്റിസ് വി എസ്.സിർപുർകറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി പ്രതികളെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്നു കണ്ടെത്തിയതോടെ, അതുവരെ നായകനായിരുന്ന സജ്ജനാർ വില്ലനായി.
മറുനാടന് മലയാളി ബ്യൂറോ