- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.എസ് ശ്രമിക്കുന്നത് ഇസ്ലാമിനെ തകർക്കാൻ -സക്കീർ ഹുസൈൻ തുവ്വൂർ
ഖിലാഫത്ത് സ്ഥാപിക്കാനെന്ന പേരിൽ ഇസ്ലാമിനെ തകർക്കാനാണ് ഇസ്ലാമിക് സ്റ്റേറ്റ് ശ്രമിക്കുന്നതെന്ന് കെ.ഐ.ജി ആക്ടിങ് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ പറാഞ്ഞു. 'ഇസ്ലാം: തീവ്രതക്കും ജീർണതക്കും മധ്യേ' എന്ന തലക്കെട്ടിൽ യൂത്ത് ഇന്ത്യ കുവൈത്ത് ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഐ.എസിന് പിന്നിൽ സാമ്രാജ്യത്വ ഗൂഢാലോചന ഉണ്ടോ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു. സന്തുലിത ജീവിത വ്യവസ്ഥയായ ഇസ്ലാമിൽ തീവ്രതക്ക് സ്ഥാനമില്ല. സ്വയം പ്രഖ്യാപിത ഖലീഫയെ നിശ്ചയിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന ഐ.എസ് മനുഷ്യസമത്വം, വിശ്വാസ സ്വാതന്ത്ര്യം, ക്ഷേമ രാഷ്ട്രം, നീതി തുടങ്ങിയ ഇസ്ലാമിന്റെ അടിസ്ഥാന മൂല്യങ്ങളെ നിരാകരിക്കുന്നു. ഭരണകൂടങ്ങളും മാദ്ധ്യമങ്ങളും ഇസ്ലാമിന് മേൽ ഭീകരമുദ്ര ചാർത്തുമ്പോൾ ഇസ്ലാമിന്റെ യഥാർഥ മുഖം സമൂഹത്തിന് വ്യക്തമാക്കിക്കൊടുക്കാൻ ബാധ്യസ്ഥരായ സമുദായത്തിലെ ഒരു വിഭാഗം അതിരുകവിഞ്ഞ ആത്മീയതയുടെ പേരിൽ കാടുകയറുന്നത് നീതീകരിക്കാനാവില്ലെന്നും അദ്ദേഹം ക
ഖിലാഫത്ത് സ്ഥാപിക്കാനെന്ന പേരിൽ ഇസ്ലാമിനെ തകർക്കാനാണ് ഇസ്ലാമിക് സ്റ്റേറ്റ് ശ്രമിക്കുന്നതെന്ന് കെ.ഐ.ജി ആക്ടിങ് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ പറാഞ്ഞു. 'ഇസ്ലാം: തീവ്രതക്കും ജീർണതക്കും മധ്യേ' എന്ന തലക്കെട്ടിൽ യൂത്ത് ഇന്ത്യ കുവൈത്ത് ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഐ.എസിന് പിന്നിൽ സാമ്രാജ്യത്വ ഗൂഢാലോചന ഉണ്ടോ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു. സന്തുലിത ജീവിത വ്യവസ്ഥയായ ഇസ്ലാമിൽ തീവ്രതക്ക് സ്ഥാനമില്ല. സ്വയം പ്രഖ്യാപിത ഖലീഫയെ നിശ്ചയിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന ഐ.എസ് മനുഷ്യസമത്വം, വിശ്വാസ സ്വാതന്ത്ര്യം, ക്ഷേമ രാഷ്ട്രം, നീതി തുടങ്ങിയ ഇസ്ലാമിന്റെ അടിസ്ഥാന മൂല്യങ്ങളെ നിരാകരിക്കുന്നു. ഭരണകൂടങ്ങളും മാദ്ധ്യമങ്ങളും ഇസ്ലാമിന് മേൽ ഭീകരമുദ്ര ചാർത്തുമ്പോൾ ഇസ്ലാമിന്റെ യഥാർഥ മുഖം സമൂഹത്തിന് വ്യക്തമാക്കിക്കൊടുക്കാൻ ബാധ്യസ്ഥരായ സമുദായത്തിലെ ഒരു വിഭാഗം അതിരുകവിഞ്ഞ ആത്മീയതയുടെ പേരിൽ കാടുകയറുന്നത് നീതീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തരവാദപ്പെട്ട പാർലമെന്റംഗങ്ങൾവരെ വിഷംവമിക്കുന്ന വാക്കുകളിലൂടെ മതത്തിന്റെ പേരിൽ പൗരഞ്ഞാരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുമ്പോൾ, വർഗീയ ധ്രുവീകരണത്തെ സൗഹൃദം കൊണ്ട് ചെറുത്തു തോല്പിക്കേണ്ട ഉത്തരവാദിത്തം മുസ്മിംകൾക്കുണ്ടെന്ന് അധ്യക്ഷ പ്രസംഗം നിർവഹിച്ച യൂത്ത് ഇന്ത്യ പ്രസിഡന്റ് സി.കെ നജീബ് പറഞ്ഞു. യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് അബ്ദുൽ ബാസിത്ത് ഖിറാഅത്ത് നിർവഹിച്ചു. ഹാറൂൺ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ഷാഫി കോയമ്മ, കെ.ഐജി ജനറൽ സെക്രട്ടറി പി.ടി ശരീഫ്, വൈസ് പ്രസിഡന്റ് കെ.എ സുബൈർ, വെസ്റ്റ് മേഖല പ്രസിഡന്റ് ഫിറോസ് ഹമീദ്, ഈസ്റ്റ് മേഖല ആക്ടിങ്ങ് പ്രസിഡന്റ് റഫീഖ് ബാബു എന്നിവർ സംബന്ധിച്ചു.