- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ഇന്ത്യൻ ഗുസ്തി താരം സാക്ഷി മാലിക്ക് 2018 കോമൺവെൽത്ത് ഗെയിംസിന് യോഗ്യത നേടി. 62 കിലോ ഗ്രാം വിഭാഗത്തിലാണ് സാക്ഷി യോഗ്യത നേടിയത്. സാക്ഷിയെക്കൂടാതെ വിനേഷ് പോഗാട്ട് (50 കിലോ), ബബിതാ കുമാരി (54 കിലോ), പൂജ ധാന്ത (57 കിലോ), ദിവ്യ കരൺ (68 കിലോ), കിരൺ (76 കിലോ) എന്നിവരാണ് യോഗ്യത നേടിയത്. ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിലാണ് കോമൺവെൽത്ത് ഗെയിംസ് അരങ്ങേറുന്നത്. ഇന്ത്യക്കായി റിയോ ഒളിമ്പിക്സിൽ ആദ്യ മെഡൽ നേടിയ താരമാണ് സാക്ഷി മാലിക്. ക്വാർട്ടറിൽ തോറ്റ സാക്ഷി റപ്പഷാഗെ റൗണ്ട് വഴിയാണ് വെങ്കല മെഡൽ നേടിയത്. വനിതാ ഗുസ്തി 58 കിലോഗ്രാം ഫ്രീസ്‌റ്റൈലിലാണ് സാക്ഷി വെങ്കലം നേടിയത്. ഗുസ്തിയിലൽ മെഡൽ നേടുന്ന ആദ്യ വനിതാ ഇന്ത്യൻ താരമാണ് സാക്ഷി.
ന്യൂഡൽഹി: ഇന്ത്യൻ ഗുസ്തി താരം സാക്ഷി മാലിക്ക് 2018 കോമൺവെൽത്ത് ഗെയിംസിന് യോഗ്യത നേടി. 62 കിലോ ഗ്രാം വിഭാഗത്തിലാണ് സാക്ഷി യോഗ്യത നേടിയത്. സാക്ഷിയെക്കൂടാതെ വിനേഷ് പോഗാട്ട് (50 കിലോ), ബബിതാ കുമാരി (54 കിലോ), പൂജ ധാന്ത (57 കിലോ), ദിവ്യ കരൺ (68 കിലോ), കിരൺ (76 കിലോ) എന്നിവരാണ് യോഗ്യത നേടിയത്. ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിലാണ് കോമൺവെൽത്ത് ഗെയിംസ് അരങ്ങേറുന്നത്.
ഇന്ത്യക്കായി റിയോ ഒളിമ്പിക്സിൽ ആദ്യ മെഡൽ നേടിയ താരമാണ് സാക്ഷി മാലിക്. ക്വാർട്ടറിൽ തോറ്റ സാക്ഷി റപ്പഷാഗെ റൗണ്ട് വഴിയാണ് വെങ്കല മെഡൽ നേടിയത്. വനിതാ ഗുസ്തി 58 കിലോഗ്രാം ഫ്രീസ്‌റ്റൈലിലാണ് സാക്ഷി വെങ്കലം നേടിയത്. ഗുസ്തിയിലൽ മെഡൽ നേടുന്ന ആദ്യ വനിതാ ഇന്ത്യൻ താരമാണ് സാക്ഷി.
Next Story