- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരീക്ഷയിൽ കോപ്പിയടിച്ചെന്ന് അറിയിച്ചത് പ്രവീൺ; പയ്യന്റെ ഭാവിയെ കരുതി സാങ്കേതിക സർവകലാശാലക്ക് റിപ്പോർട്ട് ചെയ്യാതിരുന്നു; വീട്ടിലറിയുമോയെന്ന ഭയമാണ് ആത്മഹത്യക്ക് കാരണമായതെന്നും ശക്തിവേലിന്റെ മൊഴി; പ്രവീണും വലയിലായെന്ന് സൂചന; കരുതലോടെ കരുക്കൾ നീക്കി ക്രൈംബ്രാഞ്ച്
തൃശൂർ: ജിഷ്ണു പരീക്ഷയിൽ കോപ്പിയടിച്ചുവെന്ന് വൈസ് പ്രിൻസിപ്പൽ ശക്തിവേലിന്റെ മൊഴി തൃശൂർ പൊലീസ് ക്ലബിൽ ഐ.ജി എം.ആർ. അജിത്കുമാറിന്റെ നേതൃത്വത്തിൽ നടന്ന അഞ്ച് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ഇത് ശക്തിവേൽ ആവർത്തിച്ചു. ശക്തിവേലിനെ കോയമ്പത്തൂർ അന്നൂരിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. അവിടെ ഇയാൾ ഒളിച്ചു കഴിയുകയായിരുന്നു. ജിഷ്ണുകേസ് അന്വേഷിക്കാൻ പ്രത്യേക ക്രൈംബ്രാഞ്ച് സംഘം രൂപീകരിച്ചതിനു പിന്നാലെയാണ് അറസ്റ്റ്. അദ്ധ്യാപകനായ പ്രവീണും അറസ്റ്റിലായതായി സൂചനയുണ്ട്. ശക്തിവേലിനെ തൃശൂരിലെത്തിച്ച് ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നും നിർണ്ണായക വിവരങ്ങളൊന്നും പൊലീസിന് കിട്ടിയിട്ടില്ല. ജിഷ്ണു പരീക്ഷയിൽ കോപ്പിയടിച്ചുവെന്ന് പ്രവീൺ ആണ് തന്നെ അറിയിച്ചത്. ഭാവിയെ കരുതിയാണ് സാങ്കേതിക സർവകലാശാലക്ക് റിപ്പോർട്ട് ചെയ്യാതിരുന്നതെന്നും കോപ്പിയടിച്ചത് വീട്ടിലറിയുമോയെന്ന ഭയമാണ് ആത്മഹത്യക്ക് കാരണമായതെന്നും ശക്തിവേൽ മൊഴി നൽകി. കോപ്പിയടി വാദം സാങ്കേതിക സർവകലാശാലയും, പൊലീസും തള്ളിയ
തൃശൂർ: ജിഷ്ണു പരീക്ഷയിൽ കോപ്പിയടിച്ചുവെന്ന് വൈസ് പ്രിൻസിപ്പൽ ശക്തിവേലിന്റെ മൊഴി തൃശൂർ പൊലീസ് ക്ലബിൽ ഐ.ജി എം.ആർ. അജിത്കുമാറിന്റെ നേതൃത്വത്തിൽ നടന്ന അഞ്ച് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ഇത് ശക്തിവേൽ ആവർത്തിച്ചു. ശക്തിവേലിനെ കോയമ്പത്തൂർ അന്നൂരിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. അവിടെ ഇയാൾ ഒളിച്ചു കഴിയുകയായിരുന്നു. ജിഷ്ണുകേസ് അന്വേഷിക്കാൻ പ്രത്യേക ക്രൈംബ്രാഞ്ച് സംഘം രൂപീകരിച്ചതിനു പിന്നാലെയാണ് അറസ്റ്റ്. അദ്ധ്യാപകനായ പ്രവീണും അറസ്റ്റിലായതായി സൂചനയുണ്ട്.
ശക്തിവേലിനെ തൃശൂരിലെത്തിച്ച് ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നും നിർണ്ണായക വിവരങ്ങളൊന്നും പൊലീസിന് കിട്ടിയിട്ടില്ല. ജിഷ്ണു പരീക്ഷയിൽ കോപ്പിയടിച്ചുവെന്ന് പ്രവീൺ ആണ് തന്നെ അറിയിച്ചത്. ഭാവിയെ കരുതിയാണ് സാങ്കേതിക സർവകലാശാലക്ക് റിപ്പോർട്ട് ചെയ്യാതിരുന്നതെന്നും കോപ്പിയടിച്ചത് വീട്ടിലറിയുമോയെന്ന ഭയമാണ് ആത്മഹത്യക്ക് കാരണമായതെന്നും ശക്തിവേൽ മൊഴി നൽകി. കോപ്പിയടി വാദം സാങ്കേതിക സർവകലാശാലയും, പൊലീസും തള്ളിയിരിക്കെയാണ് ആത്മഹത്യാവാദത്തിൽ ഉറച്ചുള്ള വൈസ് പ്രിൻസിപ്പലിന്റെ മൊഴി. എന്നാൽ നെഹ്‌റു കോളേജിലെ ഇടിമുറിയിൽ നിന്ന് കണ്ടെത്തിയ ചോരപ്പാടുകൾക്ക് ജിഷ്ണുവിന്റേതുമായി സാമ്യമുണ്ട്. അതുകൊണ്ട് തന്നെ മർദ്ദനം നടന്നുവെന്ന നിഗമനത്തിലാണ് പൊലീസ്.
പരീക്ഷയിൽ കോപ്പിയടിച്ചെന്ന് പറയുന്ന ദിവസം ശക്തിവേലും അസി. പ്രൊഫസർ പ്രവീണും ചേർന്ന് ജിഷ്ണുവിനെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കോളേജ് ചെയർമാൻ പി. കൃഷ്ണദാസിന്റെ ആസൂത്രണത്തിൽ ഇവർ ചേർന്നൊരുക്കിയ തിരക്കഥയിലാണ് ക്രൂര മർദ്ദനമെന്നും ഇതേത്തുടർന്നാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നും എ.എസ്‌പി. കിരൺ നാരായണിന്റെ റിപ്പോർട്ടിൽ പറയുന്നു. മർദ്ദനമേറ്റ ജിഷ്ണുവിന്റെ ശരീരത്തിൽ പലയിടത്തും മുറിവുകളുണ്ടായിരുന്നു. മർദ്ദനമേറ്റത് വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ വച്ചാണെന്ന് സാധൂകരിക്കുന്ന ജിഷ്ണുവിന്റെ രക്തക്കറയും ഫോറൻസിക് വിഭാഗം കണ്ടെത്തിയിരുന്നു.
കഴിഞ്ഞ മൂന്നുദിവസമായി കോയമ്പത്തൂരിലെ ബന്ധുവിന്റെ വീട്ടിലായിരുന്നു ശക്തിവേൽ കഴിഞ്ഞിരുന്നത്. തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെയാണ് ശക്തിവേലിനെ കസ്റ്റഡിയിലെടുത്തത്. മൊബൈൽ ഫോൺ സിഗ്‌നൽ പിന്തുടർന്നാണ് അറസ്റ്റ്. ക്രൈംബ്രാഞ്ച് എഡിജിപി നിതിൻ അഗർവാളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ശക്തിവേലിനെ പിടികൂടിയത്. കോയമ്പത്തൂരിൽനിന്ന് തൃശൂരിലെത്തിച്ച ശക്തിവേലിനെ പൊലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലിനുശേഷം വടക്കാഞ്ചേരി മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കും. ശക്തിവേലിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ പൊലീസ് സമർപ്പിക്കും. ഇന്ന് ശക്തിവേൽ ഉൾപ്പെടെ കേസിലെ മൂന്ന് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
ജിഷ്ണു കേസ് സർക്കാരിന് വലിയ വെല്ലുവിളി ഉയർത്തിയ സാഹചര്യത്തിൽ ഏറെ നിർണായകമാണ് ഇപ്പോഴത്തെ അറസ്റ്റ്. പൊലീസ് തിരയുന്ന മൂന്നു പ്രതികളും സംസ്ഥാനം വിട്ടതായി സൂചനയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അയൽ സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരോട് സഹായം അഭ്യർത്ഥിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ സന്ദേശം അയച്ചിരുന്നു. മൂന്നാം പ്രതി വൈസ് പ്രിൻസിപ്പൽ എൻ.കെ.ശക്തിവേൽ, നാലാം പ്രതി അസിസ്റ്റന്റ് പ്രഫ. സി.പി.പ്രവീൺ, അഞ്ചാം പ്രതി ദിപിൻ എന്നിവരാണ് സംസ്ഥാനം വിട്ടത് എന്നായിരുന്നു റിപ്പോർട്ടുകൾ. നിഴൽ പൊലീസ് ഉൾപ്പെടുന്ന അന്വേഷണസംഘം അഞ്ചു ടീമായി തിരിഞ്ഞു തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ പ്രതികളെ പിന്തുടരുകയാണ്. ഇതിന്റെ തുടർച്ചയായാണ് തമിഴ്‌നാട്ടിൽ നിന്നുള്ള അറസ്റ്റ്.
പ്രതികളെല്ലാവരും മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചിരുന്നു. ഒന്നാം പ്രതി പി.കൃഷ്ണദാസും രണ്ടാംപ്രതി സഞ്ജിത് വിശ്വനാഥനും മുൻകൂർ ജാമ്യമെടുക്കുകയും ചെയ്തു. മുൻകൂർ ജാമ്യമില്ലാത്ത ബാക്കി മൂന്നു പ്രതികളെ പിടികൂടാൻ പൊലീസിനു കഴിഞ്ഞതുമില്ല. ജിഷ്ണുവിന്റെ അമ്മ മഹിജ പൊലീസ് അതിക്രമത്തിനിരയായതിനു പിന്നാലെ സംസ്ഥാനവ്യാപകമായി രോഷം പൊട്ടിപ്പുറപ്പെട്ടതോടെയാണ് അന്വേഷണം വീണ്ടും ഊർജിതമായത്.