- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണവും വജ്രവും ഇടകലർന്ന അലങ്കാരങ്ങൾ; ചരിത്രാതീത കാലത്തെ സ്മാരകങ്ങൾ; സൽമാൻ രാജകുമാരനെ സ്വീകരിച്ച കൊട്ടാരത്തിലെ വർണക്കാഴ്ചകളുമായി മാധ്യമങ്ങൾ
ലണ്ടൻ: ബ്രിട്ടനിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് അഥവാ എംബിഎസിന് അക്ഷരാർത്ഥത്തിൽ രാജകീയമായ വരവേൽപാണ് ബ്രിട്ടൻ നൽകിയിരിക്കുന്നത്. അതായത് സ്വർണവും വജ്രവും ഇടകലർന്ന അലങ്കാരങ്ങളും ചരിത്രാതീത കാലത്തെ സ്മാരകങ്ങളുടെ രൂപങ്ങളും ചിത്രങ്ങളും ഒരുക്കിയായിരുന്നു സൽമാൻ രാജകുമാരനെ ബക്കിങ്ഹാം കൊട്ടാരത്തിൽ സ്വീകരിച്ചത്. ഇവയുടെ വർണക്കാഴ്ചകളെക്കുറിച്ച് സചിത്ര വിവരണമാണ് മാധ്യമങ്ങൾ നടത്തിയിരിക്കുന്നത്. ബക്കിങ് ഹാം പാലസിലെ ഓഡിയോ റൂമിൽ വച്ച് എലിസബത്ത് രാജ്ഞിയും എംബിഎസും തമ്മിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ അതിന്റെ പശ്ചാത്തലത്തിൽ നിരവധി അമൂല്യ വസ്തുക്കളാണ് കാണാൻ സാധിക്കുന്നത്. അമൂല്യ രാജകീയനിധികളും പൗരാണിക ഫർണിച്ചറുകളും എംബിഎസിനെ സ്വീകരിക്കാനെന്നോണം ഇവിടെ ഒരുക്കി നിർത്തിയതായി രാജ്ഞിയും എംബിഎസും ഹസ്തദാനം ചെയ്ത് നിൽക്കുന്ന ഫോട്ടോഗ്രാഫുകൾ സൂക്ഷിച്ച് നോക്കിയാൽ കാണാൻ സാധിക്കും. 17ാം നൂറ്റാണ്ടിൽ നിർമ്മിച്ച അമൂല്യമായ ഫ്രഞ്ച് കാർപെറ്റായിരുന്നു എംബിഎസിനെ സ്വീകരിക്കാനായി വിരിച്
ലണ്ടൻ: ബ്രിട്ടനിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് അഥവാ എംബിഎസിന് അക്ഷരാർത്ഥത്തിൽ രാജകീയമായ വരവേൽപാണ് ബ്രിട്ടൻ നൽകിയിരിക്കുന്നത്. അതായത് സ്വർണവും വജ്രവും ഇടകലർന്ന അലങ്കാരങ്ങളും ചരിത്രാതീത കാലത്തെ സ്മാരകങ്ങളുടെ രൂപങ്ങളും ചിത്രങ്ങളും ഒരുക്കിയായിരുന്നു സൽമാൻ രാജകുമാരനെ ബക്കിങ്ഹാം കൊട്ടാരത്തിൽ സ്വീകരിച്ചത്.
ഇവയുടെ വർണക്കാഴ്ചകളെക്കുറിച്ച് സചിത്ര വിവരണമാണ് മാധ്യമങ്ങൾ നടത്തിയിരിക്കുന്നത്. ബക്കിങ് ഹാം പാലസിലെ ഓഡിയോ റൂമിൽ വച്ച് എലിസബത്ത് രാജ്ഞിയും എംബിഎസും തമ്മിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ അതിന്റെ പശ്ചാത്തലത്തിൽ നിരവധി അമൂല്യ വസ്തുക്കളാണ് കാണാൻ സാധിക്കുന്നത്.
അമൂല്യ രാജകീയനിധികളും പൗരാണിക ഫർണിച്ചറുകളും എംബിഎസിനെ സ്വീകരിക്കാനെന്നോണം ഇവിടെ ഒരുക്കി നിർത്തിയതായി രാജ്ഞിയും എംബിഎസും ഹസ്തദാനം ചെയ്ത് നിൽക്കുന്ന ഫോട്ടോഗ്രാഫുകൾ സൂക്ഷിച്ച് നോക്കിയാൽ കാണാൻ സാധിക്കും. 17ാം നൂറ്റാണ്ടിൽ നിർമ്മിച്ച അമൂല്യമായ ഫ്രഞ്ച് കാർപെറ്റായിരുന്നു എംബിഎസിനെ സ്വീകരിക്കാനായി വിരിച്ചിരുന്നത്. ചുമരിൽ സോമർസെറ്റ് ഹൗസ് ടെറസിൽ നിന്നെടുത്ത തെയിംസ് നദിയുടെ മനോഹരമായ പെയിന്റിങ് തൂക്കിയിരിക്കുന്നതായി കാണാം. ചുമരിൽ സാറ ഫിലിപ്സിന്റെയും മൈക്ക് ടിൻഡാളിന്റെയും ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള വിവാഹ ചിത്രവുമുണ്ട്.
കൂടാതെ മിലിട്ടറി യൂണിഫോമിലുള്ള വില്യമിന്റെയും ഹാരിയുടെയും ചിത്രവും കാണാം. 18ാം നൂറ്റാണ്ടിൽ നിർമ്മിച്ചതും 20,000 പൗണ്ട് വിലയുള്ളതുമായ ഇംഗ്ലീഷ് പോർസെലയിൻ ഫീസന്റ്സ്, 30,000 പൗണ്ട് വിലയുള്ളതും 19ാം നൂറ്റാണ്ടിൽ നിർമ്മിച്ചതുമായ ഇംഗ്ലീഷ് ഗിൽറ്റ് മിറർ,തുടങ്ങിയ അപൂർവ സാധനങ്ങളും ഓഡിയോ റൂമിലെ ഫോട്ടോയിൽ കാണാം. കൊട്ടാരത്തിൽ വച്ച് രാജ്ഞിക്കും ഭർത്താവിനുമൊപ്പം ലഞ്ച് കഴിച്ച ശേഷം എംബിഎസ് ഡൗണിങ് സ്ട്രീറ്റിലേക്കായിരുന്നു പോയത്.
അവിടെ വച്ച് അദ്ദേഹം പ്രധാനമന്ത്രി തെരേസ മേയുമായും മറ്റ് മുതിർന്ന മന്ത്രിമാരുമായും ചർച്ചകൾ നടത്തിയിരുന്നു. പിന്നീട് വില്യം രാജകുമാരനും കേയ്റ്റിനുമൊപ്പം ഡിന്നർ കഴിക്കാനും എംബിഎസ് എത്തിയിരുന്നു.