- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് ഗഡു ഡിഎ കിട്ടാനുണ്ടല്ലോ, ആ സാഹചര്യത്തിൽ ഉത്സവ ബത്ത നൽകൽ ബുദ്ധിമുട്ടാകുമെന്ന് പ്രളയം കനക്കും മുമ്പ് മറുപടി കൊടുത്തു; സാലറി ചലഞ്ചിനോടും വിയോജിച്ചു; പ്രതികാരമായി പോളിടെക്‌നിക് അദ്ധ്യാപകന് സസ്‌പെൻഷൻ; ഇത് ഗുണ്ടാപിരിവെന്ന് ആരോപിച്ച് പ്രതിപക്ഷ സംഘടനകൾ; മനസ്സിൽ എതിർപ്പുമായി ഭരണാനുകൂലികളും; മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഉദ്യോഗസ്ഥർക്ക് പീഡനമാകുമ്പോൾ
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ ജീവനക്കാരിൽ നിന്ന് സർക്കാർ നടത്തുന്ന നിർബന്ധിത പിരിവിനെതിരെ ഭരണകക്ഷി യൂണിയനുകളിൽ നിന്ന് പോലും എതിർപ്പുയരുകയാണ്. ഇതെല്ലാം മൂടി വയ്ക്കാനും നീക്കമുണ്ട്. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥൻ തീരുമാനത്തിനെതിരെ പ്രതികരിച്ചതും അയാളെ സ്ഥലം മാറ്റിയതും വിവാദമായിരുന്നു. പിന്നീട് പണം നൽകാൻ തീരുമാനിച്ചതോടെ സ്ഥലം മാറ്റം റദ്ദാക്കി. എന്നാൽ ഇപ്പോഴും നിർബന്ധിത പരിവ് തന്നെയാണ് സർക്കാർ നടത്തുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉൽസവബത്തയായ 2750 രൂപ നൽകാൻ വിസമ്മതം പ്രകടിപ്പിച്ച ഉദ്യോഗസ്ഥനു സസ്‌പെൻഷനാണ് നൽകിയത്. നെയ്യാറ്റിൻകര ഗവ.പോളിടെക്‌നിക് കോളജിലെ അദ്ധ്യാപകനും കോൺഗ്രസ് അനുകൂല സംഘടനയായ കേരളാ ഗസറ്റഡ് ഓഫിസേഴ്‌സ് യൂണിയൻ (കെജിഒയു) പ്രവർത്തകനുമായ പി.പ്രകാശിനെതിരെയാണു നടപടി. കഴിഞ്ഞ ജൂലൈയിലാണ് ഇവിടേക്കു സ്ഥലം മാറി വന്നത്.ഉദ്യോഗസ്ഥരുടെ വാട്‌സാപ് ഗ്രൂപ്പിൽ ഓഗസ്റ്റ് 12നാണ് ഇടതുപക്ഷ സംഘടനയുടെ പ്രവർത്തകൻ ഉൽസവബത്ത ദുരിതാശ്വാസ നിധിയിലേക്കു നൽകണമെന്നു നിർദ്ദേശം വച്ചത്
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ ജീവനക്കാരിൽ നിന്ന് സർക്കാർ നടത്തുന്ന നിർബന്ധിത പിരിവിനെതിരെ ഭരണകക്ഷി യൂണിയനുകളിൽ നിന്ന് പോലും എതിർപ്പുയരുകയാണ്. ഇതെല്ലാം മൂടി വയ്ക്കാനും നീക്കമുണ്ട്. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥൻ തീരുമാനത്തിനെതിരെ പ്രതികരിച്ചതും അയാളെ സ്ഥലം മാറ്റിയതും വിവാദമായിരുന്നു. പിന്നീട് പണം നൽകാൻ തീരുമാനിച്ചതോടെ സ്ഥലം മാറ്റം റദ്ദാക്കി. എന്നാൽ ഇപ്പോഴും നിർബന്ധിത പരിവ് തന്നെയാണ് സർക്കാർ നടത്തുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉൽസവബത്തയായ 2750 രൂപ നൽകാൻ വിസമ്മതം പ്രകടിപ്പിച്ച ഉദ്യോഗസ്ഥനു സസ്‌പെൻഷനാണ് നൽകിയത്. നെയ്യാറ്റിൻകര ഗവ.പോളിടെക്‌നിക് കോളജിലെ അദ്ധ്യാപകനും കോൺഗ്രസ് അനുകൂല സംഘടനയായ കേരളാ ഗസറ്റഡ് ഓഫിസേഴ്‌സ് യൂണിയൻ (കെജിഒയു) പ്രവർത്തകനുമായ പി.പ്രകാശിനെതിരെയാണു നടപടി. കഴിഞ്ഞ ജൂലൈയിലാണ് ഇവിടേക്കു സ്ഥലം മാറി വന്നത്.ഉദ്യോഗസ്ഥരുടെ വാട്‌സാപ് ഗ്രൂപ്പിൽ ഓഗസ്റ്റ് 12നാണ് ഇടതുപക്ഷ സംഘടനയുടെ പ്രവർത്തകൻ ഉൽസവബത്ത ദുരിതാശ്വാസ നിധിയിലേക്കു നൽകണമെന്നു നിർദ്ദേശം വച്ചത്.
ഇതിനെ പരോക്ഷമായി എതിർക്കുക മാത്രമാണ് പ്രകാശ് ചെയ്തത്. 2 ഗഡു ഡിഎ കിട്ടാനുണ്ടല്ലോ, ആ സാഹചര്യത്തിൽ ഇതുകൂടി ബുദ്ധിമുട്ടാകുമെന്നായിരുന്നു പ്രകാശിന്റെ മറുപടി. ഇതോടെ പ്രതികാര നടപടികൾ ആരംഭിച്ചു. എന്നാൽ പ്രളയക്കെടുതി രൂക്ഷമാവുന്നതിനും മുൻപായിരുന്നതിനാലാണ് അങ്ങനെ പ്രതികരിച്ചതെന്നും കുറച്ചുദിവസങ്ങൾക്കു ശേഷമായിരുന്നുവെങ്കിൽ ഉൽസവബത്ത പിടിക്കുന്നതിൽ വിയോജിപ്പ് പ്രകടിപ്പിക്കില്ലായിരുന്നുവെന്നും പ്രകാശ് വിശദീകരിച്ചു. പിന്നീട് മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ചിൽ പങ്കെടുക്കുന്നില്ലെന്നു പ്രകാശ് തീരുമാനിച്ചിരുന്നു. അതിനു ശേഷമാണ് സസ്‌പെൻഷൻ ഉത്തരവു ലഭിക്കുന്നത്. ഇതോടെ സർക്കാർ ഉദ്യോഗസ്ഥയായ ഭാര്യയും സാലറി ചാലഞ്ചിൽ നിന്നു പിന്മാറി. ഇതോടെ പ്രതിപക്ഷ സംഘടനകളിൽ വ്യാപക പ്രതിഷേധമാണ് അലയടിക്കുന്നത്.
പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ ജീവനക്കാരിൽ നിന്ന് സർക്കാർ നടത്തുന്ന നിർബന്ധിത പിരിവിനെതിരെ ഭരണകക്ഷി യൂണിയനുകളിൽ നിന്ന് കൂടി വ്യാപകമായ എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ സർക്കാർ തീരുമാനം പുനപ്പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ അടിത്തറ തകർത്ത ഇത്രയും ഭീമമായ പ്രളയത്തിൽ കേരളത്തെ സഹായിക്കാൻ ലോകത്തെങ്ങുമുള്ള നല്ല മനുഷ്യർ സ്വമേധയാ മുന്നോട്ട് വരുമ്പോൾ സംസ്ഥാന സർക്കാർ ഭീഷണി പ്രയോഗിച്ച് ഗുണ്ടാ പിരിവ് നടത്തുന്നത് തെറ്റായ സന്ദേശമാണ് ലോകത്തിന് നൽകുന്നതെന്ന് ഓർക്കണം. ഇത് സഹായിക്കാൻ മുന്നോട്ട് വരുന്നവരുടെ മനസിനെ മടുപ്പിക്കും. ഒത്തൊരുമിച്ചുള്ള പുനർനിർമ്മാണ പ്രവർത്തനത്തെ അത് ബാധിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിശദീകരിച്ചത്.
ജീവനക്കാർ സ്വമേധയാ സംഭാവന നൽകാൻ തയ്യാറാണ്. അതിന് അനുവദിക്കാതെ അവരെ സ്ഥലം മാറ്റിയും മറ്റും ഭീഷണിപ്പെടുത്തി പണം പിടിച്ചെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരെയുള്ള ജീവനക്കാരുടെ പൊതു വികാരമാണ് ഭരണകക്ഷി യൂണിയനായ സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷൻ നേതാവ് അനിൽരാജിന്റെ പ്രതിഷേധത്തിലും ഫേസ്‌ബുക്ക് പോസ്റ്റിലും കണ്ടത്.
രൂക്ഷമായ വിലക്കയറ്റവും ജീവിതച്ചെലവിലെ വർദ്ധനയും കാരണം താഴെത്തട്ടിലുള്ള സർക്കാർ ജീവനക്കാർ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാട്പെടുമ്പോൾ അവരെ ഭീഷണിപ്പെടുത്തി പിഴിയുന്നത് ശരിയല്ല. ധൂർത്തും പാഴ്ചിലവുകളും നിയന്ത്രിക്കാൻ ഈ വിഷമ ഘട്ടത്തിൽ പോലും തയ്യാറല്ലാത്ത സർക്കാരണ് ജീവനക്കാരെ പിഴിയുന്നത്. സംഭാവന പിരിക്കുന്നതല്ലാതെ അതിന്റെ ചെലവിടൽ സുതാര്യമാക്കാൻ തയ്യാറാകാത്ത സർക്കാരുമാണിതെന്ന വിമർശനവും ഉയർത്തി. പ്രളയം കഴിഞ്ഞ് ഒരു മാസമെത്തിയിട്ടും പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കാൻ പോലും സർക്കാരിന് കഴിഞ്ഞിട്ടില്ല. നഷ്ടത്തിന്റെ കണക്ക് തയ്യാറാക്കാനോ കേന്ദ്രത്തിന് മെമോറാണ്ടം നൽകാനോ കഴിയാത്ത സർക്കാർ ജീവനക്കാരെ പോക്കറ്റടിക്കാനാണ് ഉത്സാഹം കാട്ടുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഒരു വെല്ലുവിളിയായിരുന്നു. ഇത് ഏറ്റെടുക്കുന്നവരും ഇല്ലാത്തവരും ഉണ്ട്. ഇത്തരത്തിലൊരു ചലഞ്ച് ഏറ്റെടുക്കാൻ നിർബന്ധിക്കാനാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഇതേ ചൊല്ലി സർക്കാർ ജീവനക്കാർക്കിടയിൽ തർക്കമാണ്. ഇഷ്ടമുള്ള ശമ്പളം ജീവനക്കാർക്ക് കൊടുക്കാൻ അവസരം ഒരുക്കണമെന്നതാണ് പ്രതിപക്ഷ സംഘടനകളുടെ ആവശ്യം. എന്നാൽ ഒരു മാസത്തെ ശമ്പളം മതിയെന്നാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ നിർദ്ദേശം. ഇതിനെ ഭരണാനുകൂല സംഘടനകൾ പരസ്യമായി അനുകൂലിക്കുന്നു. എന്നാൽ ഇത് കടന്ന കൈയാണെന്ന് അവരും രഹസ്യമായി സമ്മതിക്കുന്നു. ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന നിർബന്ധം ജനാധിപത്യവിരുദ്ധമാണ്. ദുരിതബാധിത മേഖലകളിലെ സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ഒരു മാസത്തെ ശമ്പളം പൂർണമായി നൽകാനാവില്ല.
ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ സാധിക്കാത്ത സർക്കാർ ജീവനക്കാർ അക്കാര്യം എഴുതി നൽകണമെന്നും അല്ലാത്തവരിൽനിന്നു ശമ്പളം പിടിക്കുമെന്നും സർവീസ് സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയിൽ ധനമന്ത്രി തോമസ് ഐസക് അറിയിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ജീവനക്കാരോടു സന്നദ്ധത ചോദിച്ചശേഷം അവർക്കിഷ്ടമുള്ള തുക ഈടാക്കണമെന്ന നിലപാടാണ് യുഡിഎഫ് സംഘടനകളുടേത്. ഒരു മാസത്തെ ശമ്പളം നൽകുന്നില്ലെങ്കിൽ വേണ്ടെന്ന സർക്കാർ നിലപാട് അംഗീകരിക്കാനാവില്ലെന്നു ഫെറ്റോ സംഘടനകളും വ്യക്തമാക്കി.