- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാലറി ചലഞ്ച് ഗുണ്ടാ പിരിവെന്ന കാര്യത്തിൽ പൊലീസുകാർക്കെങ്കിലും സംശയം ഉണ്ടാവില്ല; വിസമ്മത പത്രം നൽകുന്നവരുടെ എണ്ണം പെരുകിയതോടെ ഇനി സ്വീകരിക്കേണ്ടെന്ന് പൊലീസ്! പ്രളയത്തിന്റ പേരിൽ സാധാരണ സർക്കാർ ഉദ്യോഗസ്ഥന്മാരെ പിഴിയാൻ സർക്കാർ
തിരുവനന്തപുരം: സാലറി ചലഞ്ച് ഗുണ്ടാ പിരിവാണെന്ന കാര്യം കേരളാ പൊലീസിനെങ്കിലും സമ്മതിക്കാതെ തരമില്ല. പൊലീസുകാരിൽ നിന്നും നിർബന്ധമായും പണം പിരിക്കാനുള്ള നീക്കമാണ് ഉന്നത ഉദ്യോഗസ്ഥർ നടത്തുന്നത്. സാധാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥരിൽ പലരും മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു മാസത്തെ ശമ്പളം നൽകാൻ കഴിയില്ലെന്ന വിസമ്മതപത്രം നൽകി എങ്കിലും ഇത് പൊലീസ് സേനയിൽ സ്വീകരിക്കുന്നില്ല. ഒരു മാസത്തെ ശമ്പളം നൽകാൻ കഴിയില്ലെന്നു മിക്ക ജില്ലകളിലും പൊലീസുകാർ കൂട്ടത്തോടെ അറിയിച്ചതോടെ ഇനി വിസമ്മതപത്രം സ്വീകരിക്കേണ്ടതില്ലെന്ന് ഉന്നതർ നിർദ്ദേശം നൽകി. മുകളിൽ നിന്നുള്ള ഉത്തരവ് വന്നതോടെ സാധാരണക്കാരായ പൊലീസുകാർ വലഞ്ഞിരിക്കുകയാണ്. സർക്കാർ ഉത്തരവു പ്രകാരം 22 വരെ ഇക്കാര്യം അറിയിക്കാൻ ഉദ്യോഗസ്ഥർക്ക് അവസരമുണ്ട്. എന്നാൽ ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് ഇടപെട്ട് ഇതിനുള്ള അവസരം തടയുകയാണ്. എന്നാൽ കഴിഞ്ഞ നാലു ദിവസമായി ജില്ലാ പൊലീസ് മേധാവികൾ, യൂണിറ്റ് മേധാവികൾ, പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർമാർ എന്നിവർ ഇതു സ്വീകരിക്കുന്നില്ലെന്നു
തിരുവനന്തപുരം: സാലറി ചലഞ്ച് ഗുണ്ടാ പിരിവാണെന്ന കാര്യം കേരളാ പൊലീസിനെങ്കിലും സമ്മതിക്കാതെ തരമില്ല. പൊലീസുകാരിൽ നിന്നും നിർബന്ധമായും പണം പിരിക്കാനുള്ള നീക്കമാണ് ഉന്നത ഉദ്യോഗസ്ഥർ നടത്തുന്നത്. സാധാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥരിൽ പലരും മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു മാസത്തെ ശമ്പളം നൽകാൻ കഴിയില്ലെന്ന വിസമ്മതപത്രം നൽകി എങ്കിലും ഇത് പൊലീസ് സേനയിൽ സ്വീകരിക്കുന്നില്ല.
ഒരു മാസത്തെ ശമ്പളം നൽകാൻ കഴിയില്ലെന്നു മിക്ക ജില്ലകളിലും പൊലീസുകാർ കൂട്ടത്തോടെ അറിയിച്ചതോടെ ഇനി വിസമ്മതപത്രം സ്വീകരിക്കേണ്ടതില്ലെന്ന് ഉന്നതർ നിർദ്ദേശം നൽകി. മുകളിൽ നിന്നുള്ള ഉത്തരവ് വന്നതോടെ സാധാരണക്കാരായ പൊലീസുകാർ വലഞ്ഞിരിക്കുകയാണ്. സർക്കാർ ഉത്തരവു പ്രകാരം 22 വരെ ഇക്കാര്യം അറിയിക്കാൻ ഉദ്യോഗസ്ഥർക്ക് അവസരമുണ്ട്. എന്നാൽ ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് ഇടപെട്ട് ഇതിനുള്ള അവസരം തടയുകയാണ്.
എന്നാൽ കഴിഞ്ഞ നാലു ദിവസമായി ജില്ലാ പൊലീസ് മേധാവികൾ, യൂണിറ്റ് മേധാവികൾ, പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർമാർ എന്നിവർ ഇതു സ്വീകരിക്കുന്നില്ലെന്നു സേനയിൽ പരാതി ഉയർന്നു. ഇതോടെ മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് സാധാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുണ്ടാ പിരിവ് തന്നെയായി മാറിയിരിക്കുകയാണ്. തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് ഇത് ബാധ്യത ആയിരിക്കുകയാണ്.
ഇതോടെ ഭീഷണിപ്പെടുത്തിയും സ്ഥലംമാറ്റിയും സാലറി ചലഞ്ചിൽ പങ്കെടുപ്പിക്കാനുള്ള നീക്കം ശക്തമാകുന്നു എന്ന ആരോപണത്തെ ശരിവയ്ക്കുകയാണ് ഇത്. ഭീഷണിപ്പെടുത്തി പണം പിരിക്കാനുള്ള നീക്കത്തിനെതിരെ പല കോണുകളിൽ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. ഇതോടെ നോ പറച്ചിലിന്റെ ശക്തിയും കൂടി. ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വിട്ടുകൊടുക്കുന്ന സാലറി ചലഞ്ചിന് സെക്രട്ടേറിയറ്റിൽ ഇതുവരെ വിസമ്മതം അറിയിച്ചത് 228 പേരാണ്.
സെക്രട്ടേറിയറ്റിൽ മാത്രം 4700 ജീവനക്കാരുണ്ട്. ഇതിലാണ് 228 പേർ സാലറി ചലഞ്ചിനോട് നോ പറഞ്ഞത്. വ്യാഴവും വെള്ളിയും അവധി ദിനങ്ങളാണ്. സെക്രട്ടേറിയറ്റിലെ പൊതുഭരണ വിഭാഗത്തിൽനിന്ന് 150 പേരും ധനകാര്യസെക്രട്ടേറിയറ്റിലെ 70 പേരും നിയമവിഭാഗത്തിലെ എട്ടുപേരുമാണ് ഇതുവരെ വിസമ്മതം അറിയിച്ചതെന്ന് സെക്രട്ടേറിയറ്റ് വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, സംസ്ഥാനത്താകെ 40 ശതമാനം പേരെങ്കിലും സാലറി ചലഞ്ചിൽനിന്ന് വിട്ടുനിൽക്കുമെന്നാണ് പ്രതിപക്ഷ സംഘടനകൾ അവകാശപ്പെടുന്നത്. സാലറി ചലഞ്ചിൽ പരമാവധി പേരെ പങ്കെടുപ്പിക്കാൻ ഭരണപക്ഷ സംഘടനകൾ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്.
ശമ്പളം സംഭാവന ചെയ്യാൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കാനായി ഉദാരമായ വായ്പാ പദ്ധതികളുമായി സഹകരണസംഘങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണസംഘം ആറുശതമാനം പലിശയ്ക്കാണ് വായ്പ നൽകുന്നത്. ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നവർക്ക് മാത്രമാണിത്. 40 തവണകളായി തിരിച്ചടച്ചാൽ മതി. കേരള സർവകലാശാലാ ആസ്ഥാനത്തെ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഒരുലക്ഷം രൂപവരെ പലിശരഹിത വായ്പ പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് തുല്യതവണകളായി തിരിച്ചടയ്ക്കണം. മുടങ്ങുന്ന ഗഡുവിന് ഏഴുശതമാനം പലിശ നൽകണം.
അതിനിടെ സാലറി ചലഞ്ച് എന്ന നിർദ്ദേശം മുന്നോട്ടുവെച്ച മുൻ യുഎൻ ഉദ്യോസ്ഥൻ കൂടിയായ ജെ എസ് അടൂർ ഭീഷണിപ്പെടുത്തി പണം പിരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന വ്യക്തമാക്കുകയുണ്ടായി. സാലറി ചലഞ്ചിനോട് നോ പറഞ്ഞ ഉദ്യോസ്ഥനെ സ്ഥലം മാറ്റിയും മർദ്ദിക്കുകയും ചെയ്യുന്ന സാഹചര്യം പോലും ഇതോടെ ഉണ്ടായി. ഇതോടെയാണ് ഗുണ്ടാ പിരിവാണെന്ന വാദം ശക്തമായത്.