- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഇനി തൊഴിലാളികളുടെ വേതനം ബാങ്ക് വഴി; നിയമഭേദഗതിക്ക് അമീറിന്റെ അംഗീകാരം
ദോഹ: ഖത്തറിലെ മുഴുവൻ തൊഴിലാളികൾക്കും ശമ്പളം ബാങ്ക് അക്കൗണ്ടിലൂടെ നൽകുന്ന വേജ് പ്രൊട്ടക്ഷൻ സിസ്റ്റ(ഡബ്ല്യുപിഎസ്)ത്തിന് അമീർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽതാനി അംഗീകാരം നൽകി. കഴിഞ്ഞ ദിവസം അമീർ ഒപ്പുവച്ച നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി യാലുടൻ പ്രാബല്യത്തിലാകും. ഡബ്ലുപിഎസ് നടപ്പാക്കുന്നതിന് കമ്പനികൾക്ക് ആറുമാസത്തെ സാവകാശം ല
ദോഹ: ഖത്തറിലെ മുഴുവൻ തൊഴിലാളികൾക്കും ശമ്പളം ബാങ്ക് അക്കൗണ്ടിലൂടെ നൽകുന്ന വേജ് പ്രൊട്ടക്ഷൻ സിസ്റ്റ(ഡബ്ല്യുപിഎസ്)ത്തിന് അമീർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽതാനി അംഗീകാരം നൽകി. കഴിഞ്ഞ ദിവസം അമീർ ഒപ്പുവച്ച നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി യാലുടൻ പ്രാബല്യത്തിലാകും. ഡബ്ലുപിഎസ് നടപ്പാക്കുന്നതിന് കമ്പനികൾക്ക് ആറുമാസത്തെ സാവകാശം ലഭിക്കും.
എന്നാൽ അമീർ തൊഴിൽ നിയമ ഭേദഗതിയിൽ അമീർ ഒപ്പുവച്ചതായി പുറത്തു വന്ന വാർത്ത വ്യാപകമായ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഖത്തർ ന്യൂസ് ഏജൻസി വിശദാംശങ്ങളില്ലാതെ വാർത്ത പുറത്തു വിട്ടതിനെ തുടർന്ന് പ്രചരിച്ച ഊഹാപോഹങ്ങളാണ് ആശയക്കു ഴപ്പത്തിനിടയാക്കിയത്. ഇതേ തുടർന്ന്സ്‌പോൺസർഷിപ്പ് ഉൾപ്പെടെയുള്ള നിയമത്തിൽ മാറ്റം വന്നതായി തെറ്റിദ്ധരിച്ച് പലരും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു.
ദീർഘകാലമായി പ്രവാസികൾ കാത്തിരിക്കുന്ന സ്‌പോൺസർഷിപ്പ്, എക്‌സിറ്റ് പെർമിറ്റ് സംവിധാനങ്ങളിലെ പരിഷ്‌കരണം ഇനിയും വൈകുമെന്നാണു സൂചന. പുതിയ നിയമ പ്രകാരം കമ്പനികൾ തൊഴിലാളികളുടെ വേതനം അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് ബാങ്കുകൾ വഴിയോ എക്‌സ്‌ചേഞ്ചുകൾ ഉൾപ്പെടെയുള്ള മറ്റു സ്ഥാപനങ്ങൾ വഴിയോ നൽകണം. വേതനം കൃത്യമായ ഇടവേളകളിൽ നൽകണമെന്നതും പുതിയ നിയമത്തിന്റെ പരിധിയിൽപ്പെടും.
ഇതിൽ വീഴ്ച വരുത്തുന്ന തൊഴിലുടമ ഒരു മാസം തടവോ 2,000 റിയാൽ മുതൽ 6,000 റിയാൽ വരെ പിഴയോ രണ്ടും കൂടിയോ അനുഭവി ക്കേണ്ടി വരും. ശമ്പളം മാത്രമല്ല അലവൻസ് ഉൾപ്പെടെയുള്ള മറ്റു ആനുകൂല്യങ്ങളും ഇലക്ട്രോണിക് സംവിധാനം വഴി മാത്രമേ നൽകാവൂ.
ഇലക്ട്രോണിക് സംവിധാനം വഴി വേതനം നൽകുന്നതിനാൽ അധികൃതർക്ക് ഇത് കൃത്യമായി നിരീക്ഷിക്കാനും തെളിവു സഹിതം നടപടി എടുക്കാനും കഴിയും.പുതിയ നിയമം വരുന്നതോടെ ജിസിസിയിൽ പൊതുമേഖലയെന്നോ സ്വകാര്യമേഖലയെന്നോ വ്യത്യാസമില്ലാതെ മുഴുവൻ തൊഴിലാളികൾക്കും അക്കൗണ്ടിലൂടെ ശമ്പളം ലഭ്യമാക്കുന്ന രണ്ടാമത്തെ രാജ്യമായി ഖത്തർ മാറും. നിയമം നടപ്പാക്കിയ ആദ്യരാജ്യം യുഎഇയാണ്.