തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ, മുഖ്യമന്ത്രിയുടെ മുൻഗൺമാൻ സലിംരാജ് അടക്കമുള്ള പ്രതികൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് സിബിഐ,? തിരുവനന്തപുരം സിബിഐ കോടതിയെ അറിയിച്ചു. നുണപരിശോധനയ്ക്കും പ്രതികൾ തയ്യാറാവുന്നില്ല. ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാൻ സാദ്ധ്യതയുണ്ടെന്നും പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് സിബിഐ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

14 കോടിയുടെ തട്ടിപ്പാണ് ഭൂമി ഇടപാടിലൂടെ നടന്നതെന്നും സിബിഐ കോടതിയെ അറിയിച്ചു. ഒന്നാംപ്രതി സി.കെ.ജയറാം, രണ്ടാം പ്രതിയും സലീംരാജിന്റെ സഹോദരീ ഭർത്താവുമായ സി.എച്ച്. അബ്ദുൾ മജീദ്, മൂന്നാം പ്രതി എ.നിസാർ, പത്താം പ്രതി എ.എം.അബ്ദുൾ അഷറഫ് എന്നിവരും 24 ആം പ്രതിയും ഡെപ്യൂട്ടി തഹസീൽദാറുമായ വിദ്യോദയ കുമാർ, 28ആം പ്രതി എസ്.എം.സലീം എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതിയുടെ പരിഗണനയിലുള്ളത്.