- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിധികേൾക്കാൻ സൽമാൻ എത്തിയത് 60 കിലോമീറ്റർ അകലെയുള്ള ലൊക്കേഷനിൽ നിന്ന്; പ്രഖ്യാപനം വന്നപ്പോൾ തലതാഴ്‌ത്തി പ്രാർത്ഥിച്ചു: വഴിയരികിൽ കിടന്നുറങ്ങിയ ആളിന്റെ ജീവൻ പൊലിഞ്ഞ കേസ് 13 വർഷത്തിനുശേഷം പരിസമാപ്തിയിലെത്തിയത് ഇങ്ങനെ
മുംബൈ: നീണ്ട 13 വർഷങ്ങൾക്കിപ്പുറമാണ് ബോളിവുഡ് താരം സൽമാൻ ഖാൻ പ്രതിയായ വാഹനാപകടക്കേസിൽ മുംബൈ ഹൈക്കോടതിയുടെ വിധി പുറത്തുവന്നത്. കീഴ്‌ക്കോടതിയിൽ വാദങ്ങൾക്കൊടുവിൽ അഞ്ചുവർഷത്തെ തടവാണു സൽമാനു വിധിച്ചത്. എന്നാൽ, ഇതിനെതിരായ അപ്പീൽ പരിഗണിച്ച മുംബൈ ഹൈക്കോടതി സൽമാനെ വെറുതെ വിടുകയായിരുന്നു. വിധി പ്രഖ്യാപനത്തിന് സൽമാൻ ഖാനും കോടതിയിലുണ്ടാ
മുംബൈ: നീണ്ട 13 വർഷങ്ങൾക്കിപ്പുറമാണ് ബോളിവുഡ് താരം സൽമാൻ ഖാൻ പ്രതിയായ വാഹനാപകടക്കേസിൽ മുംബൈ ഹൈക്കോടതിയുടെ വിധി പുറത്തുവന്നത്. കീഴ്‌ക്കോടതിയിൽ വാദങ്ങൾക്കൊടുവിൽ അഞ്ചുവർഷത്തെ തടവാണു സൽമാനു വിധിച്ചത്. എന്നാൽ, ഇതിനെതിരായ അപ്പീൽ പരിഗണിച്ച മുംബൈ ഹൈക്കോടതി സൽമാനെ വെറുതെ വിടുകയായിരുന്നു.
വിധി പ്രഖ്യാപനത്തിന് സൽമാൻ ഖാനും കോടതിയിലുണ്ടാകണമെന്നായിരുന്നു നിർദ്ദേശം. 60 കിലോമീറ്റർ അകലെയുള്ള് ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് വിധികേൾക്കാനായി സൽമാൻ കോടതിയിൽ എത്തുകയും ചെയ്തു. 'സുൽത്താൻ' എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണു ഒന്നരമണിക്കൂർ കൊണ്ട് സൽമാൻ കോടതിയിൽ എത്തിയത്.
വിധിപ്രഖ്യാപനം കേട്ടതോടെ കോടതിമുറിയിൽ തലതാഴ്‌ത്തി പ്രാർത്ഥിക്കുകയായിരുന്നു സൽമാൻ. താരത്തിന്റെ കുടുംബാംഗങ്ങളും വിധി കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു.
2002 സെപ്റ്റംബർ 28ന് നടന്ന സംഭവത്തിന് നീണ്ട 13 വർഷത്തിന് ശേഷമാണ് വിധിയുണ്ടാകുന്നത്. മരിച്ച വഴിയാത്രക്കാരന്റെ കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ വിധിക്കെതിരെ അപ്പീൽ പോകാനുള്ള സാഹചര്യം ലഭിക്കാതിരുന്നാൽ ഇത് അവസാനവിധി തന്നെയാകും.
കേസിന്റെ ഏറെ വിവാദവും ദുരൂഹതയും നിറഞ്ഞ നാൾവഴിയിലൂടെ...
- 2002 സെപ്റ്റംബർ 28: സൽമാൻ ഓടിച്ച ലാൻഡ് ക്രൂയിസർ കാർ ബാന്ദ്രയിലെ അമേരിക്കൻ എക്‌സ് പ്രസ് ബേക്കറിയുടെ മുമ്പിലെ നടപ്പാതയിൽ ഇടിച്ചു കയറുന്നു. ഉറങ്ങി കിടന്ന ഒരാൾ കൊല്ലപ്പെട്ടു. നാലു പേർക്ക് പരിക്ക്.
- സെപ്റ്റംബർ 28: കേസിൽ സൽമാൻ അറസ്റ്റിലായി. പിന്നീട് ജാമ്യത്തിൽവിട്ടു. മദ്യം ഉപയോഗിച്ചോ എന്നറിയാൻ സൽമാന്റെ രക്ത സാംപിൾ ശേഖരിച്ചു.
- ഒക്ടോബർ 1: ഐ.പി.സി, മോട്ടോർ വെഹിക്ക്ൾ ആക്ട് 1988, ബോംബെ പ്രൊഹിബിഷൻ ആക്ട് 1949 എന്നിവ പ്രകാരം സൽമാനെ പ്രതിചേർത്തു.
- 2002 ഒക്ടോബർ: 10 വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന ഐ.പി.സി 304^രണ്ട് (കുറ്റകരമല്ലാത്ത നരഹത്യ) വകുപ്പ് സൽമാനുമേൽ ചുമത്തി.
- ഒക്ടോബർ 7: ബാന്ദ്ര പൊലീസ് മുമ്പാകെ സൽമാൻ വീണ്ടും കീഴടങ്ങി, അറസ്റ്റ് രേഖപ്പെടുത്തി.
- ഒക്ടോബർ 21: കേസിൽ ബാന്ദ്ര മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.
- ഒക്ടോബർ 24: സൽമാന് കോടതി ജാമ്യം അനുവദിച്ചു.
- 2003 മാർച്ച്: ഐ.പി.സി 304 രണ്ട് ചുമത്തിയതിനെതിരെ മുംബൈ സെഷൻസ് കോടതിയിൽ സൽമാൻ ഹർജി നൽകി.
- 2003 മെയ്: സെഷൻസ് കോടതി ഹർജി തള്ളി; കുറ്റം ചുമത്താൻ മജിസ്‌ട്രേറ്റ് കോടതിയോട് നിർദേശിച്ചു.
- 2003 ജൂൺ: ഐ.പി.സി 304 രണ്ട് വിഷയത്തിൽ മുംബൈ ഹൈക്കോടതിയെ സമീപിച്ചു. കേസിൽ 304 രണ്ട് വകുപ്പ് ചുമത്തേണ്ടെന്ന് നിരീക്ഷണം.
- 2003 ഒക്ടോബർ: ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയിലേക്ക്
- 2003 ഡിസംബർ: 304 രണ്ട് ചുമത്തുന്നതിൽ മജിസ്‌ട്രേറ്റ് കോടതിക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതിയുടെ റൂളിങ്.
- 2006 ഒക്ടോബർ: സൽമാനെതിരെ മജിസ്‌ട്രേറ്റ് കോടതി കുറ്റം ചുമത്തി.
- 2007 ഒക്ടോബർ 3: സൽമാന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ പൊലീസ് കോൺസ്റ്റബിൾ രവീന്ദ്ര പാട്ടീൽ പ്രഥമ വിവര റിപ്പോർട്ട് തയാറാക്കി. അദ്ദേഹം ക്ഷയം പിടിപ്പെട്ട് മരണപ്പെട്ടു.
- 2011 ഒക്ടോബർ: ശക്തമായ വകുപ്പുകൾ ചുമത്തി സൽമാനെ വിചാരണ ചെയ്യണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
- 2013 ഡിസംബർ 23: 17 സാക്ഷികളെ വിസ്തരിച്ച മജിസ്‌ട്രേറ്റ് കോടതി കേസിന്റെ വിചാരണ സെഷൻസ് കോടതിയിലേക്ക് മാറ്റി.
- 2013 ജൂൺ 24: മനഃപൂർവമല്ലാത്ത നരഹത്യാ ചുമത്താമെന്ന് സെഷൻസ് കോടതി നിരീക്ഷിച്ചു. ഇതിനെതിരായ സൽമാന്റെ അപ്പീൽ കോടതി തള്ളി.
- 2014 ഏപ്രിൽ 27: കേസിൽ പുതിയ വിചാരണ സെഷൻസ് കോടതി ആരംഭിച്ചു. ആദ്യ സാക്ഷിയുടെ മൊഴി രേഖപ്പെടുത്തി.
- 2014 ജൂലൈ 24: പുതിയ വിചാരണ സൽമാനെതിരെ സെഷൻസ് കോടതി കുറ്റം ചുമത്തി.
- 2014 ജൂലൈ: സൽമാനെതിരായ 63 പേരുടെ സാക്ഷിമൊഴികളും കേസ് ഡയറിയും അടങ്ങിയ രേഖകൾ ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ നിന്ന് കാണാതായി. കോടതി അന്വേഷണം ആവശ്യപ്പെട്ടു.
- 2014 സെപ്റ്റംബർ 12: രേഖകൾ കണ്ടെത്തിയെ പൊലീസ് കോടതിയിൽ സമർപ്പിച്ചു.
- 2014 സെപ്റ്റംബർ: അഡ്വ. പ്രദീപ് ഗരാത്തിനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു.
- 2015 മാർച്ച് 25: കേസിലെ 24 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു.
- മാർച്ച് 27: ഐ.പി.സി 313 പ്രകാരം സൽമാന്റെ മൊഴി ഡി.ഡബ്യു ദേശ്പാണ്ഡെ രേഖപ്പെടുത്തി.
- മാർച്ച് 31: കാർ ഓടിച്ചത് താനാണെന്ന് സൽമാന്റെ ഡ്രൈവർ അശോക് സിങ് കോടതിയിൽ വെളിപ്പെടുത്തി.
- ഏപ്രിൽ 20: പ്രതി-വാദി ഭാഗം അഭിഭാഷകരുടെ വാദങ്ങൾ പൂർത്തിയായി.
- ഏപ്രിൽ 21: കേസ് വിധി പറയുന്നതിന് മെയ് ആറിലേക്ക് മാറ്റി.
- 2015 മെയ് 6: കുറ്റക്കാരെന്ന് കണ്ടെ ത്തിയ സെഷൻസ് കോടതി സൽമാന് അഞ്ച് വർഷം തടവുശിക്ഷ വിധിച്ചു.
- മെയ് 8: സെഷൻസ് കോടതി വിധി ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തു. സൽമാന് ജാമ്യം നൽകി.
- ഡിസംബർ 10: സൽമാനെതിരായ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് ബോംബെ ഹൈക്കോടതി. സൽമാൻ ഖാനെ വെറുതെ വിട്ടു.