- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിസമ്പന്നനായ ബോളിവുഡ് രാജാവ് ഇന്നലെ ഉറങ്ങാതെ കഴിച്ചു കൂട്ടിയത് സെൻട്രൽ ജയിലിലെ കൊതുകു കടിയേറ്റ്; 106ാം നമ്പർ പ്രതി ഉറങ്ങുന്നത് വെറും നിലത്ത് പായ വിരിച്ച്; രണ്ട് മാൻവേട്ട കേസുകളിലും മദ്യപിച്ച് വഴിയാത്രക്കാരെ കൊന്ന കേസിലും രക്ഷപ്പെട്ട സൽമാൻ നിയമത്തിന്റെ കാർക്കശ്യം വീണ്ടും അനുഭവിക്കുന്നത് തുടച്ചാൽ തീരാത്ത കണ്ണീരോടെ
ജോധ്പുർ : ഒരു സിനിമയിൽ അഭിനയിക്കുന്നത് കാൽക്കോടിയിൽ കൂടുതലാണ് പ്രതിഫലം. ബോളിവുഡിലെ അതിസമ്പന്നനായ ബായി ജാൻ. പക്ഷേ ഇന്നലെ സൽമാൻ ഖാൻ ഉറങ്ങിയില്ല. ജയിലിനുള്ളിൽ കൊതുകു കടിയേറ്റ് സമയം തള്ളി നീക്കി. മാനിനെ വേട്ടയാടിയ കേസിൽ സൽമാൻ ഖാന് അഞ്ചുവർഷം തടവും പതിനായിരം രൂപ പിഴയും ജോധ്പൂർ വിചാരണക്കോടതി വിധിക്കുമ്പോൾ താരത്തിന്റെ ആരാധകരും നിരാശരായി. അത് കൂട്ടുന്ന വാർത്തകളാണ് ജയിലിൽ നിന്നും പുറത്തുവരുന്നത്. സൽമാന് ജയിലിൽ പ്രത്യേക പരിഗണനയൊന്നുമില്ല. ഒരു സിനിമയിൽ അഭിനയിക്കാൻ 25 കോടി സൽമാൻ വാങ്ങുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ ഇത് 60 കോടിക്കും മുകളിലാണെന്ന് കരുതുന്നവരും ഉണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അഞ്ചു വർഷത്തിലേറെയായി തടവിൽ കഴിയുന്ന ആത്മീയ നേതാവ് അസാറം ബാപു, ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌നോയ് തുടങ്ങിയവരുടെ കൂടെയാണു സൽമാൻ കഴിയേണ്ടതെന്നു ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ടാം നമ്പർ ബാരക്കിലാണു സൽമാനെ പാർപ്പിച്ചിരിക്കുന്നത്. 52കാരനായ സൽമാൻ ഇതേ ജയിലിൽ 2006ൽ അഞ്ചു ദിവസം കഴിഞ്ഞിട്ടുണ്ട്. ഇത്തവണ
ജോധ്പുർ : ഒരു സിനിമയിൽ അഭിനയിക്കുന്നത് കാൽക്കോടിയിൽ കൂടുതലാണ് പ്രതിഫലം. ബോളിവുഡിലെ അതിസമ്പന്നനായ ബായി ജാൻ. പക്ഷേ ഇന്നലെ സൽമാൻ ഖാൻ ഉറങ്ങിയില്ല. ജയിലിനുള്ളിൽ കൊതുകു കടിയേറ്റ് സമയം തള്ളി നീക്കി. മാനിനെ വേട്ടയാടിയ കേസിൽ സൽമാൻ ഖാന് അഞ്ചുവർഷം തടവും പതിനായിരം രൂപ പിഴയും ജോധ്പൂർ വിചാരണക്കോടതി വിധിക്കുമ്പോൾ താരത്തിന്റെ ആരാധകരും നിരാശരായി. അത് കൂട്ടുന്ന വാർത്തകളാണ് ജയിലിൽ നിന്നും പുറത്തുവരുന്നത്. സൽമാന് ജയിലിൽ പ്രത്യേക പരിഗണനയൊന്നുമില്ല.
ഒരു സിനിമയിൽ അഭിനയിക്കാൻ 25 കോടി സൽമാൻ വാങ്ങുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ ഇത് 60 കോടിക്കും മുകളിലാണെന്ന് കരുതുന്നവരും ഉണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അഞ്ചു വർഷത്തിലേറെയായി തടവിൽ കഴിയുന്ന ആത്മീയ നേതാവ് അസാറം ബാപു, ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌നോയ് തുടങ്ങിയവരുടെ കൂടെയാണു സൽമാൻ കഴിയേണ്ടതെന്നു ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ടാം നമ്പർ ബാരക്കിലാണു സൽമാനെ പാർപ്പിച്ചിരിക്കുന്നത്. 52കാരനായ സൽമാൻ ഇതേ ജയിലിൽ 2006ൽ അഞ്ചു ദിവസം കഴിഞ്ഞിട്ടുണ്ട്. ഇത്തവണ ജാമ്യം നേടി ഉടൻ പുറത്തിറങ്ങാനാകുമെന്ന പ്രതീക്ഷ താരത്തിനുണ്ട്. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇല്ലെങ്കിൽ ദീർഘനാൾ കൊതുകുകടിയേറ്റ് അഴിക്കുള്ളിൽ കഴിയേണ്ടിവരും.
സൽമാൻ ഖാന് ജയിലിൽ പ്രത്യേക പരിഗണനകൾ ഒന്നും നൽകില്ലെന്ന് ജോധ്പുർ ജയിൽ ഡി.ഐ.ജി വിക്രം സിങ് വിശദീകരിച്ചിരുന്നു. പ്രത്യേക ആവശ്യങ്ങളൊന്നും അദ്ദേഹം മുന്നോട്ടുവച്ചിട്ടില്ലെന്നും ഡി.ഐ.ജി മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാം നമ്പർ വാർഡിലാണ് സൽമാൻ ഖാനെ പാർപ്പിച്ചിട്ടുള്ളത്. 106 ആണ് അദ്ദേഹത്തിന്റെ നമ്പർ. അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയെന്നും ആരോഗ്യ പ്രശ്നങ്ങളൊന്നും അദ്ദേഹത്തിനില്ലെന്നും ജയിൽ ഡി.ഐ.ജി വ്യക്തമാക്കി.
ജയിലിലെ യൂണിഫോം അദ്ദേഹത്തിന് നൽകും. സൽമാൻ ഖാന്റെ ജാമ്യാപേക്ഷ കോടതി നാളെയാവും പരിഗണിക്കുക. അഭിഭാഷകന് അദ്ദേഹത്തെ ഏതുസമയവും കാണാൻ അനുമതി നൽകിയിട്ടുണ്ട്. പ്രത്യേക പരിഗണനകൾ ഇല്ലാത്തിനാൽ അദ്ദേഹം നിലത്താവും കിടക്കുകയെന്നും നാല് പുതപ്പുകൾ അദ്ദേഹത്തിന് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. നാലാം തവണയാണ് സൽമാൻ ഖാൻ ജയിലിലെത്തുന്നത്. 1998 ലും 2006 ലും 2007 ലുമായി അദ്ദേഹം 18 ദിവസം ജയിലിൽ കഴിഞ്ഞിട്ടുണ്ട്.
വേട്ടയ്ക്കിടെ സൽമാനൊപ്പമുണ്ടായിരുന്ന സെയ്ഫ് അലിഖാൻ, സൊനാലി ബേന്ദ്ര, തബു, നീലം എന്നിവരെ കോടതി വെറുതെവിട്ടിരുന്നു. പ്രദേശവാസിയായ ദുഷ്യന്ത് സിങ് എന്ന വ്യക്തിയെയും കുറ്റവിമുക്തനാക്കി. കേസെടുത്ത് 20 വർഷത്തിനുശേഷമാണ് വിധി വന്നിരിക്കുന്നത്. ജോധ്പുർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ദേവ്കുമാർ ഖത്രിയാണു വിധി പ്രസ്താവിച്ചത്. വിധി കേട്ട സൽമാന്റെ സഹോദരികളായ അർപിതയും അൽവിരയും പൊട്ടിക്കരഞ്ഞു.
സൽമാൻ ഖാനും മറ്റ് അഞ്ചുപേരും 1998 ഒക്ടോബർ ഒന്നിനു രാത്രിയാത്രയ്ക്കിടെ രണ്ടു മാനുകളെ വെടിവച്ചുകൊന്നെന്നാണു കേസ്. 'ഹം സാത്ത് സാത്ത് ഹേ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി രാജസ്ഥാനിലെ ജോധ്പൂരിൽ എത്തിയപ്പോഴാണു കൻകാനി ഗ്രാമത്തിനു സമീപം ഗോധ ഫാമിൽ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നത്. സൽമാനാണു ജിപ്‌സി ഓടിച്ചിരുന്നത്. മാനുകളുടെ കൂട്ടത്തെ കണ്ടപ്പോൾ വാഹനം നിർത്തി വെടിവയ്ക്കുകയായിരുന്നു. രണ്ടു മാനുകൾ ചത്തു. ഇതാണ് കേസിന് ആധാരം.
മാനുകളെ വേട്ടയാടിയതിനു രജിസ്റ്റർ ചെയ്യപ്പെട്ട കേസിനൊപ്പം അനധികൃതമായി ആയുധം കൈവശം വച്ചെന്ന കേസിൽ നേരത്തേ സൽമാനെ കുറ്റവിമുക്തനാക്കിയിരുന്നു. സംശയത്തിന്റെ ആനുകൂല്യം നൽകിയാണു ഖാനെ വെറുതെവിട്ടത്. മാനുകളെ വേട്ടയാടാൻ ഉപയോഗിച്ച തോക്കുകൾ പിടിച്ചെടുത്തപ്പോൾ ഇവയുടെ ലൈസൻസ് കാലാവധി കഴിഞ്ഞവയാണെന്നു കണ്ടെത്തിയതോടെയാണ് അനധികൃതമായി ആയുധം കൈവശം വച്ചതിനു കേസ് എടുത്തത്.
മാൻവേട്ടയുമായി ബന്ധപ്പെട്ട രണ്ടു കേസുകളിൽ രാജസ്ഥാൻ ഹൈക്കോടതി സൽമാനെ കുറ്റവിമുക്തനാക്കിയിരുന്നു. ഈ കേസുകളുമായി ബന്ധപ്പെട്ടു 2006ലും 2007ലും ചുരുങ്ങിയ ദിവസങ്ങൾ സൽമാൻ ജയിലിൽ കഴിഞ്ഞിരുന്നു. മൂന്നാമത്തെ കേസിലാണ് ഇപ്പോഴത്തെ വിധി.